/indian-express-malayalam/media/media_files/uploads/2021/01/covid-19-vaccine-dry-run.jpg)
ന്യൂഡൽഹി: കോവിഷീൽഡിനു പുറമെ മറ്റൊരു വാക്സിൻ കൂടി ഇന്ത്യയിൽ പുറത്തിറക്കുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എസ്‌ഐഐ). നോവാവാക്സുമായി സഹകരിച്ച് കോവൊവാക്സ് (COVOVAX ) എന്ന വാക്സിനാണ് കമ്പനി പുറത്തിറക്കാൻ ഉദ്ദേശിക്കുന്നത്. വാക്സിൻ പരീക്ഷണം ആരംഭിക്കാൻ കമ്പനി അപേക്ഷിച്ചിട്ടുണ്ടെന്നും ജൂൺ മാസത്തോടെ കോവൊവാക്സ് വിപണിയിലെത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും (എസ്‌ഐഐ) സിഇഒ അദാർ പൂനവല്ല പറഞ്ഞു.
കോവിഡിനെ തടയുന്നതിൽ വാക്സിൻ 89.3 ശതമാനം ഫലപ്രദമാണെന്ന് യുകെയിൽ നടത്തിയ പരീക്ഷണത്തിൽ തെളിഞ്ഞതായി നോവാവാക്സ് പറഞ്ഞതിന് പിറകെയാണ് സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രഖ്യാപനം. .
മികച്ച ഫലപ്രാപ്തി ഫലങ്ങൾ നൽകിയ കൊറോണ വൈറസ് വാക്‌സിനുവേണ്ടി നോവാവാക്‌സുമായി സെറം ഇൻസ്റ്റിറ്റ്യൂട്ട് പങ്കാളിത്തത്തിലെത്തുകയാണെന്ന് ആദർ പൂനവാല ട്വീറ്റ് ചെയ്തു. "ഇന്ത്യയിൽ പരീക്ഷണങ്ങൾ ആരംഭിക്കുന്നതിനും ഞങ്ങൾ അപേക്ഷിച്ചു. 2021 ജൂൺ മാസത്തോടെ കൊവൊവാക്സ് ലോഞ്ച് ചെയ്യാമെന്ന് പ്രതീക്ഷിക്കുന്നു,” അദ്ദേഹം ട്വീറ്റ് ചെയ്തു.
Read More: ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്റെ ഒറ്റ ഡോസ് വാക്‌സിന്‍ 66 ശതമാനം ഫലപ്രദം
ആറ് ഓപ്പറേറ്റിങ് മാനുഫാക്ചറിങ് ലൊക്കേഷനുകളിൽ നോവാവാക്സ് ഇതിനകം തന്നെ വാക്സിൻ സംഭരിക്കുന്നുണ്ട്. ഇന്ത്യയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ട് അടക്കം ഏഴ് രാജ്യങ്ങളിലായി മൊത്തം എട്ട് പ്ലാന്റുകൾ വഴി പ്രതിവർഷം 200 കോടി ഡോസ് എന്ന നിരക്കിൽ വാക്സിൻ ഉത്പാദിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കമ്പനി അറിയിച്ചു.
പുതുതായി വരുന്ന വൈറസ് വകഭേദങ്ങളിൽ നിന്ന് രക്ഷ നേടുന്നതിനായി ജനുവരി ആദ്യം തന്നെ വാക്‌സിനുകളുടെ പുതിയ പതിപ്പുകൾ നിർമ്മിക്കാൻ ആരംഭിച്ചതായും വരും ദിവസങ്ങളിൽ ഒരു ബൂസ്റ്റർ വാക്സിന് അനുയോജ്യമായ വാക്സിൻ കാൻഡിഡേറ്റുകളെ കണ്ടെത്താമെന്ന് പ്രതീക്ഷിക്കുന്നതായും നൊവോവാക്സ് അറിയിച്ചു. ഈ വർഷം രണ്ടാം പാദത്തിൽ ഈ പുതിയ വാക്സിനുകളുടെ ക്ലിനിക്കൽ ട്രയൽ ആരംഭിക്കാൻ ഉദ്ദേശിക്കുന്നതായും കമ്പനി അറിയിച്ചു.
Read More: താഴാതെ കോറോണ കര്‍വ്; ആദ്യ കോവിഡ് കേസിന് ഒരാണ്ട് തികയുമ്പോള്‍
കൂടുതൽ പരമ്പരാഗതമായ തരത്തിലുള്ള പ്രോട്ടീൻ അധിഷ്‌ഠിത വാക്‌സിനാണ് നോവാവാക്‌സ്. മരുന്നു കമ്പനിയായ സനോഫി അവരുടെ ഫ്ലൂബ്ലോക്ക് സീസണൽ ഫ്ലൂ വാക്‌സിൻ നിർമ്മിക്കാൻ ഉപയോഗിക്കുന്നതിന് സമാനമായ ഒരു സമീപനമാണ് ഈ വാക്സിൻ വികസനത്തിലും സ്വീകരിച്ചിരിക്കുന്നത്.
പൂനെ ആസ്ഥാനമായുള്ള സെറം ഇൻസ്റ്റിറ്റ്യൂട്ട് ഇതിനകം ആസ്ട്രാസെനകയുടെ വാക്സിൻ നിർമിച്ചിട്ടുണ്ട്. ഓക്സ്ഫോർഡ് സർവകലാശാലയും ബ്രിട്ടീഷ്-സ്വീഡിഷ് കമ്പനിയായ അസ്ട്രസെനെക്കയും ചേർന്ന് വികസിപ്പിച്ചെടുത്ത വാക്സിനാണിത്. ഇന്ത്യയിൽ കോവിഷീൽഡ് എന്നറിയപ്പെടുന്ന വാക്സിനിന്റെ 11 ദശലക്ഷം ഡോസുകൾ കേന്ദ്രസർക്കാർ ഇതിനകം വാങ്ങിയിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.