scorecardresearch

കോവിഡ് സ്ഥിരീകരിച്ച മുതിർന്ന കോൺഗ്രസ് നേതാവ് ആത്മഹത്യ ചെയ്തു

സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇദ്ദേഹം ഇവിടെനിന്നു പുറത്തുപോയാണ് ജീവനൊടുക്കിയത്

സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇദ്ദേഹം ഇവിടെനിന്നു പുറത്തുപോയാണ് ജീവനൊടുക്കിയത്

author-image
WebDesk
New Update
corona,കൊറോണ, coronavirus, കൊറോണ വൈറസ്, coronavirus symptoms, symptoms of corona,കൊറോണ വൈറസ് ലക്ഷണങ്ങള്‍, coronavirus in india, കൊറോണ വൈറസ് ഇന്ത്യയിൽ, coronavirus in kerala, coronavirus kerala, കൊറോണ വൈറസ് കേരളത്തിൽ, coronavirus news, കൊറോണ വൈറസ് വാർത്തകൾ, coronavirus china, കൊറോണ വൈറസ് ചൈന, coronavirus update, coronavirus latest, coronavirus latest news,കൊറോണ വൈറസ് ലേറ്റസ്റ്റ്, coronavirus malayalam, coronavirus delhi, കൊറോണ വൈറസ് ഡൽഹി, coronavirus pathanamthitta, കൊറോണ വൈറസ് പത്തനംതിട്ട, coronavirus mask, കൊറോണ വൈറസ് മാസ്ക്, corona treatment,coronavirus treatment,കൊറോണ ചികിത്സ, coronavirus medicine, corona medicine, കൊറോണ വൈറസ് മരുന്ന്, coronavirus test, corona test, കൊറോണ വൈറസ് പരിശോധന, malappuram, മലപ്പുറം, saudi arabia, സൗദി അറേബ്യ, iemalayalam, ഐഇ മലയാളം

ഹൈദരാബാദ്: കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ആത്മഹത്യ ചെയ്തു. ആന്ധ്രാപ്രദേശിലെ കഡാപ്പ ജില്ലാ കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റാണ് കോവിഡ് 19 സ്ഥിരീകരിച്ചതിനെത്തുടർന്ന് വിഷാദത്തിലായി ജീവനൊടക്കിയത്. ചിലങ്കുരു സ്വദേശിയായ ഇദ്ദേഹം കഴിഞ്ഞ ദിവസമാണ് കോവിഡ് പോസിറ്റീവയത്. തുടർന്ന് പ്രൊദുത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

Advertisment

തിങ്കളാഴ്ച വൈകിട്ടോടെ ഇദ്ദേഹം ആശുപത്രിയിൽനിന്നു പുറത്തുപോകാൻ ശ്രമിച്ചു. സുരക്ഷ ജീവനക്കാർ തടഞ്ഞെങ്കിലും തന്റെ സുഹൃത്താണ് ആശുപത്രി ഉടമയെന്നും അദ്ദേഹത്തെ കാണണമെന്നും പറഞ്ഞ് ബൈക്കിൽ പുറത്തേക്കു പോയി. സുരക്ഷാ ജീവനക്കാർ ആശുപത്രി ജീവനക്കാരെ വിവരം അറിയിച്ചെങ്കിലും അദ്ദേഹം സ്ഥലംവിട്ടു കഴിഞ്ഞിരുന്നു.

Also Read: Covid Vaccine: മനുഷ്യരിലെ രണ്ടാം ഘട്ട പരീക്ഷണത്തിന് ഇന്ത്യയിൽ തുടക്കമായി

പിന്നീട്, സുന്നപുരലപ്പല്ലെയ്ക്ക് സമീപമുള്ള റെയിൽവേ ട്രാക്കിൽ ഒരാൾ മരിച്ചുകിടക്കുന്ന നിലയിൽ കണ്ടു. ഇത് കോൺഗ്രസ് നേതാവാണെന്നും തിരിച്ചറിയുകയായിരുന്നു. മൃതദേഹത്തിൽനിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. തന്റെ മരണത്തിന് ആരും ഉത്തരവാദിയല്ലെന്നും കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് വിഷാദത്തിലായിരുന്നുവെന്നുമാണ് കത്തിൽ പറയുന്നത്.

Advertisment
Covid

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: