scorecardresearch

അവിശുദ്ധ കൂട്ടുകെട്ട്; ശിവസേന-എൻസിപി-കോൺഗ്രസ് സഖ്യത്തിനെതിരെ ബിജെപി സുപ്രീം കോടതിയിൽ

സര്‍ക്കാര്‍ രൂപീകരണത്തിനുള്ള ഒരുക്കങ്ങള്‍ അണിയറയില്‍ പൂര്‍ത്തിയാക്കുകയാണ് ശിവസേന

സര്‍ക്കാര്‍ രൂപീകരണത്തിനുള്ള ഒരുക്കങ്ങള്‍ അണിയറയില്‍ പൂര്‍ത്തിയാക്കുകയാണ് ശിവസേന

author-image
WebDesk
New Update
Shiv BJP Maharashtra, Uddhav Thackeray, Devendra Fadnavis, BJP Shiv Sena seat sharing Maharashtra, indian express,President's Rule in Maharashtra, മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണം, BJP president rule, ബിജെപി രാഷ്ട്രപതി ഭരണണം, shiv sena on presidents rule, ശിവസേന, shiv sena bjp alliance, maharashtra govt formation, maharashtra elections, maharashtra govt, maharashtra, iemalayalam, ഐഇ മലയാളം

മുംബൈ: മഹാരാഷ്ട്രയിൽ തിരഞ്ഞെടുപ്പിനു ശേഷം രൂപപ്പെട്ട എൻസിപി-ശിവസേന-കോൺഗ്രസ് കൂട്ടുകെട്ടിനെതിരെ ബിജെപി സുപ്രീം കോടതിയിൽ. ത്രികക്ഷി സഖ്യത്തിന് സർക്കാർ രൂപീകരിക്കാൻ അനുമതി നൽകരുതെന്ന് ബിജെപി സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു. ജനവിധിയെ മാനിക്കാതെയുള്ള അവിശുദ്ധ കൂട്ടുകെട്ട് അംഗീകരിക്കരുതെന്ന് ബിജെപി സുപ്രീം കോടതിയിൽ.

Advertisment

ബിജെപി-ശിവസനേ സഖ്യം തകര്‍ന്നത് തീരാനഷ്ടമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്‌കരി പറഞ്ഞു. ഹിന്ദുത്വ ആശയങ്ങളില്‍ അധിഷ്ഠിതമായിരുന്നു ബിജെപി-ശിവസേന സഖ്യം. ബിജെപിയും ശിവസേനയും തമ്മില്‍ വലിയ ആശയ വ്യത്യാസങ്ങളില്ല. അങ്ങനെയൊരു സഖ്യം തകര്‍ന്നത് രാജ്യത്തിന് മാത്രമല്ല ഹിന്ദുത്വ താല്‍പ്പര്യങ്ങള്‍ക്കും വലിയ നഷ്ടമാണെന്ന് ഗഡ്‌കരി പറഞ്ഞു.

ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യത്തെ ഗഡ്‌കരി പരിഹസിച്ചു. വെറും അവസരവാദ രാഷ്ട്രീയം മാത്രമാണ് ഈ സഖ്യമെന്ന് ഗഡ്‌കരി പറഞ്ഞു. ശിവസേനയും കോണ്‍ഗ്രസും എന്‍സിപിയും തമ്മില്‍ ആശയങ്ങളില്‍ വലിയ വ്യത്യാസമുണ്ട്. മൂന്നു പേരുടെയും ആശയങ്ങള്‍ യോജിച്ചുപോകുന്നതല്ല. മൂന്നു പാര്‍ട്ടികളും ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിച്ചാലും അത് അധികം മുന്നോട്ടുപോകില്ലെന്നും ഗഡ്‌കരി പറഞ്ഞു.

Read Also: ഏഴാമത്തെ പിരീഡില്‍ ഷഹ്‌ല ക്ലാസ് മാറി; മരണം ഇഴഞ്ഞുകയറി

അതേസമയം, സര്‍ക്കാര്‍ രൂപീകരണത്തിനുള്ള ഒരുക്കങ്ങള്‍ അണിയറയില്‍ പൂര്‍ത്തിയാക്കുകയാണ് ശിവസേന. മുംബൈയില്‍ ശിവസേന എംഎല്‍എമാരുടെ യോഗം പൂര്‍ത്തിയായി. ഉദ്ദവ് താക്കറെ മുഖ്യമന്ത്രിയാകണമെന്ന് ശിവസേന എംഎല്‍എമാര്‍ നിലപാടെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ പൂര്‍ത്തിയായി കൊണ്ടിരിക്കുകയാണെന്നും ശിവസേന എംഎല്‍എമാര്‍ ഇന്ന് ഉച്ചയ്ക്ക് പറഞ്ഞു.

Advertisment

കോണ്‍ഗ്രസ്-എന്‍സിപി നേതൃത്വവും അവസാനഘട്ട ചര്‍ച്ചകളിലാണ്. ശിവസേനയുമായി ചേര്‍ന്ന് സഖ്യമുണ്ടാക്കാന്‍ ഇരു പാര്‍ട്ടികളും തയ്യാറാണെന്നാണ് റിപ്പോര്‍ട്ട്.

നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് 105 സീറ്റുകളാണ് കിട്ടിയത്. സേനയ്ക്ക് 56 സീറ്റുകൾ. 288 അംഗങ്ങളുള്ള നിയമസഭയിൽ കേവലഭൂരിപക്ഷത്തിന് 145 സീറ്റുകൾ വേണം. കോൺഗ്രസിന് കിട്ടിയത് 44 സീറ്റുകളാണ്. എൻസിപിക്ക് 54 സീറ്റുകളുണ്ട്. ബഹുജൻ വികാസ് ആഖഡിക്ക് 3 സീറ്റ് കിട്ടി. മജ്‍ലിസ് ഇ-ഇത്തിഹാദുൽ മുസ്ലിമീൻ, പ്രഹർ ജനശക്തി പാർട്ടി, സമാജ്‍വാദി പാർട്ടി എന്നിവർക്ക് 2 സീറ്റുകൾ വീതം കിട്ടി. 13 സ്വതന്ത്രർ ജയിച്ചിട്ടുണ്ട്. സിപിഎമ്മടക്കം ഏഴ് പാർട്ടികൾക്ക് ഓരോ സീറ്റ് വീതവും കിട്ടി.

Ncp Bjp Shiv Sena Nithin Gadkari

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: