/indian-express-malayalam/media/media_files/uploads/2021/10/amit-shah-100.jpg)
ന്യൂഡല്‍ഹി: ദുരന്തസാധ്യത കുറയ്ക്കുന്നതിന് ഇന്ത്യ പ്രത്യേക പ്രാധാന്യം നല്‍കുന്നുണ്ടെന്നും ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ്‌സിഒ) അംഗരാജ്യങ്ങളില്‍ കൂടുതല്‍ സഹകരണത്തിനും പരസ്പര വിശ്വാസത്തിനുമായി ഈ മേഖലയിലെ വൈദഗ്ധ്യവും അനുഭവവും പങ്കിടാന്‍ തയ്യാറാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.ഡിസാസ്റ്റര്‍ മാനേജ്മെന്റിന്റെ എസ്സിഒ അംഗങ്ങളെ അഭിസംബോധനചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
2017-ല്‍ സ്ഥിരം എസ്‌സിഒ അംഗമായ ശേഷം ഇതാദ്യമായാണ് ഇന്ത്യ ഈ യോഗത്തില്‍ അധ്യക്ഷനാകുന്നതെന്ന് ആഭ്യന്തര മന്ത്രാലയം (എംഎച്ച്എ) അറിയിച്ചു. പാക്കിസ്ഥാന്‍ അംഗരാജ്യമായതിനാല്‍ യോഗത്തില്‍ പങ്കെടുത്തിരുന്നുവെങ്കിലും ഓണ്‍ലൈനായാണ് പങ്കെടുത്തത്.
ദുരന്ത ലഘൂകരണം ഇനി ഒരു പ്രാദേശിക കാര്യമല്ല, ലോകത്തിന്റെ ഒരു ഭാഗത്ത് എടുക്കുന്ന പ്രവര്‍ത്തനം ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലെ അപകട തീവ്രതയെ സ്വാധീനിക്കുന്നു. ദുരന്ത നിവാരണത്തിന്റെ വെല്ലുവിളികള്‍ ലോകമെമ്പാടും സമാനമാണ്, അതുകൊണ്ടാണ് നമ്മള്‍ പരസ്പരം പഠിക്കുകയും നവീകരിക്കുകയും പരസ്പര സഹകരണം വര്‍ദ്ധിപ്പിക്കുകയും ചെയ്യേണ്ടത്,' യോഗത്തില്‍ അദ്ദേഹം പറഞ്ഞതായി ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
എസ്‌സിഒയുടെ സമീപനം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്, അഞ്ച് പ്രധാന മേഖലകളില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് അമിത് ഷാ പറഞ്ഞു. ഏഷ്യയിലെ ആത്മവിശ്വാസം വളര്‍ത്തുന്നതിനുള്ള ശ്രമങ്ങള്‍, കൂട്ടായ ഉത്തരവാദിത്ത സമീപനം, ആശയവിനിമയത്തിലും വിവര പങ്കിടലിലും സഹകരണം വിപുലീകരിക്കുക, മുന്‍ഗണനാ മേഖലകളുടെ തിരിച്ചറിയല്‍, പുതുതായി വികസിപ്പിച്ച സാങ്കേതികവിദ്യയുടെ ഉപയോഗവും അമിത് ഷാ ചൂണ്ടികാട്ടി.
ദുരന്തത്തെ പ്രതിരോധിക്കാന്‍ കൂട്ടായ ഉത്തരവാദിത്ത സമീപനം സ്വീകരിക്കുന്നത് എസ്സിഒ അംഗരാജ്യങ്ങളെ കൂടുതല്‍ ഫലപ്രദമായി ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ സഹായിക്കുമെന്ന് അമിത് ഷാ പറഞ്ഞു. ഇതോടൊപ്പം, വിഭവങ്ങളും വൈദഗ്ധ്യവും ശേഖരിക്കുന്നതിലൂടെ, അംഗരാജ്യങ്ങള്‍ക്ക് പരിശ്രമങ്ങളുടെയും വിഭവങ്ങളുടെയും തനിപ്പകര്‍പ്പ് ഒഴിവാക്കാന്‍ കഴിയും, ഇത് പ്രദേശത്തിന്റെ മൊത്തത്തിലുള്ള ദുരന്ത പ്രതിരോധ സമീപനത്തെ ശക്തിപ്പെടുത്തുമെന്നും ഷാ പറഞ്ഞു. അംഗങ്ങള്‍ കൂട്ടായി സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ നേടിയില്ലെങ്കില്‍ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നത് ബുദ്ധിമുട്ടാണെന്ന് അമിത് ഷാ പറഞ്ഞു. ഭൂകമ്പത്തിന്റെയും വെള്ളപ്പൊക്കത്തിന്റെയും ആഘാതം ലഘൂകരിക്കുന്നതിനായി ഇന്ത്യ രണ്ട് വിജ്ഞാന പങ്കിടല്‍ ശില്‍പശാലകള്‍ സംഘടിപ്പിച്ചിട്ടുണ്ടെന്നും എല്ലാ അംഗരാജ്യങ്ങളും ഈ രണ്ട് പരിപാടികളിലും സജീവമായി പങ്കെടുത്തുവെന്നത് സന്തോഷകരമാണെന്നും അദ്ദേഹം പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.