/indian-express-malayalam/media/media_files/uploads/2022/09/shinde-thackeray.jpeg)
ന്യൂഡല്‍ഹി:യഥാര്‍ത്ഥ ശിവസേന ആരാണെന്ന് പ്രഖ്യാപിക്കാനും പാര്‍ട്ടി ചിഹ്നം അനുവദിക്കാനും തിരഞ്ഞെടുപ്പ് കമ്മിഷനെ വിലക്കണമെന്ന ഉദ്ദവ് താക്കറെ പക്ഷത്തിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. ഇക്കാര്യം ആവശ്യപ്പെട്ടുള്ള ഏകനാഥ് ഷിന്‍ഡെ പക്ഷത്തിന്റെ അപേക്ഷക്കെതിരെയാണ് താക്കറെ പക്ഷം സുപ്രീംകോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, എം ആര്‍ ഷാ, കൃഷ്ണ മുരാരി, ഹിമ കോലി, പി എസ് നരസിംഹ എന്നിവരടങ്ങുന്ന അഞ്ചംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
തിരഞ്ഞെടുപ്പ് കമ്മിഷന്‍ മുമ്പാകെയുള്ള നടപടികള്‍ സ്റ്റേ ചെയ്യരുത് ഞങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. അതനുസരിച്ച്, താല്‍കാലിക അപേക്ഷ തള്ളുന്നതതായി കോടതി പറഞ്ഞു. ഷിന്‍ഡെ അയോഗ്യനാക്കപ്പെട്ടതിനാല്‍ തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കാനാവില്ലെന്ന് ഉദ്ധവ് വിഭാഗത്തിന്റെ അഭിഭാഷകനായ കപില്‍ സിബല്‍ കോടതിയില്‍ വാദിച്ചിരുന്നു. പത്താം ഷെഡ്യൂളിലെ ഖണ്ഡിക 2(1)(എ) പ്രകാരം പാര്‍ട്ടി അംഗത്വം സ്വമേധയാ ഉപേക്ഷിക്കല്‍, അതേ ഷെഡ്യൂള്‍ പ്രകാരം അദ്ദേഹം പാര്‍ട്ടി വിപ്പ് ലംഘിച്ചു സിബല്‍ ചൂണ്ടികാട്ടി.
'ജനാധിപത്യത്തില്‍ ഭൂരിപക്ഷമാണ് പ്രധാനം, ഞങ്ങള്‍ക്ക് സംസ്ഥാന നിയമസഭയിലും ലോക്സഭയിലും ഭൂരിപക്ഷമുണ്ട്. ഈ രാജ്യത്ത് എന്ത് തീരുമാനങ്ങളുണ്ടായാലും അത് ഭരണഘടനയെ അടിസ്ഥാനമാക്കിയുള്ളതാണ്; ഈ തീരുമാനവും അതിന്റെ അടിസ്ഥാനത്തിലാണ്. തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഒരു സ്വതന്ത്ര സ്ഥാപനമാണ്… കോടതിയും തെരഞ്ഞെടുപ്പ് കമ്മീഷനും വ്യത്യസ്ത വിഷയങ്ങളില്‍ തീരുമാനിക്കുന്നു. ഭരണഘടനാ ബെഞ്ചിന്റെ തീരുമാനത്തെ സ്വാഗതം ചെയ്തുകൊണ്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ പറഞ്ഞു.
ഏക്നാഥ് ഷിന്ദേയുടെ നേതൃത്വത്തില്‍ വിമത നീക്കം നടന്നതോടെയാണ് കഴിഞ്ഞ ജൂണില്‍ ഉദ്ദവിന്റെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര സര്‍ക്കാര്‍ താഴെ വീണത്. പീന്നീട് ബിജെപിയുമായി ചേര്‍ന്ന് ഷിഡേ പുതിയ സര്‍ക്കാര്‍ രൂപീകരിച്ചിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us