scorecardresearch

എസ്ബിഐ കാര്‍ഡ് ഇല്ലാതെ എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കാം, പുതിയ സൗകര്യം ഒരുക്കി ബാങ്ക്

യോനോ ആപ്പിലൂടെയാണ് പണം പിന്‍വലിക്കാനാവുകയെന്ന് എസ്ബിഐ അറിയിച്ചു

യോനോ ആപ്പിലൂടെയാണ് പണം പിന്‍വലിക്കാനാവുകയെന്ന് എസ്ബിഐ അറിയിച്ചു

author-image
WebDesk
New Update
SBI എസ്ബിഐ, SBI atm, എസ്ബിഐ എടിഎം, ie malayalam, ഐഇ മലയാളം

ന്യൂഡല്‍ഹി: രാജ്യത്ത് ആദ്യമായി എസ്ബിഐ കാര്‍ഡ് ഇല്ലാതെ പണം പിന്‍വലിക്കാനുളള സൗകര്യം ഏര്‍പ്പെടുത്തി. യോനോ മൊബൈല്‍ ആപ് വഴി പണം പിന്‍വലിക്കാനുളള സൗകര്യം രാജ്യത്ത് 16,500ല്‍ അധികം എടിഎമ്മുകളിലാണ് ഒരുക്കിയിട്ടുളളത്. 'യോനോ ക്യാഷ് പോയിന്റ്' എന്നാണ് ഈ സംവിധാനം ഉളള എടിഎമ്മുകള്‍ അറിയപ്പെടുക.

Advertisment

യോനോ ആപ്പിലൂടെയാണ് പണം പിന്‍വലിക്കാനാവുകയെന്ന് എസ്ബിഐ അറിയിച്ചു. ആറ് ഡിജിറ്റ് പിന്‍ ആപ്പില്‍ തയ്യാറാക്കണം. ഇത് നല്‍കുമ്പോള്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് ആറ് അക്ക ഒടിപി വരും. അത് ഉപയോഗിച്ചാണ് പണം പിന്‍വലിക്കാനാവുക. ലഭിച്ച പിന്‍ നമ്പറും റെഫറന്‍സ് നമ്പറും ഉപയോഗിച്ച് അടുത്ത 30 മിനിറ്റിനുളളില്‍ അടുത്തുളള യോനോ ക്യാഷ് പോയിന്റില്‍ നിന്ന് പണം പിന്‍വലിക്കാനാവും.

Read: എസ്ബിഐ സ്‌പെഷ്യലിസ്റ്റ് ഓഫീസർ ഒഴിവുകൾ, ശമ്പളം 40 ലക്ഷം വരെ

ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം ലഭ്യമാക്കുന്നതിന്റെ മറ്റൊരു പടിയാണ് യോനോ ക്യാഷ് എന്ന് എസ്ബിഐ ചെയര്‍മാന്‍ രാജ്നിഷ് കുമാര്‍ പറഞ്ഞു. എടിഎം കാർഡ് ഉപയോഗിച്ച് പണം പിന്‍വലിക്കുമ്പോഴുളള ആശങ്കകള്‍ക്കും പരിഹാരമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Read: എസ്ബിഐയിൽ വിവിധ ഒഴിവുകൾ

2019 ഫെബ്രുവരി വരെ യോനോ 18 ദശലക്ഷത്തിലധികം പേർ ഡൗൺലോഡ് ചെയ്തു. ഏഴ്‌ ദശലക്ഷത്തിലധികം സജീവമായ ഉപയോക്താക്കളും യോനോയ്ക്കുണ്ട്. ആൻഡ്രോയ്ഡ്, ഐഒഎസ് മൊബൈൽ ഫോണുകളിൽ യോനോ ലഭ്യമാണ്. അടുത്ത രണ്ടു വർഷത്തിനുള്ളിൽ യോനോ വഴി എല്ലാ ഇടപാടുകളും ഒരൊറ്റ കുടക്കീഴിലാക്കി ഒരു ഡിജിറ്റൽ ലോകം ഒരുക്കാനാണ് എസ്ബിഐ ലക്ഷ്യമിടുന്നത്.

Bank Atm Sbi India

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: