സ്പെഷ്യലിസ്റ്റ് ഓഫീസർ തസ്തികയിലേക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കാനുളള അവസാന തീയതി മാർച്ച് 24. ആകെ 8 ഒഴിവുകളാണുളളത്. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് അഭിമുഖം ഉണ്ടായിരിക്കും. അതിനുശേഷം ആയിരിക്കും ഫലം പ്രഖ്യാപിക്കുക.

അപേക്ഷകൾ sbi.co.in വെബ്സൈറ്റിലൂടെ ഓൺലൈനായി വേണം അപേക്ഷിക്കേണ്ടത്. ഓൺലൈനിൽ അപേക്ഷ സമർപ്പിച്ചശേഷം അതിന്റെ കോപ്പിയും അനുബന്ധ സർട്ടിഫിക്കറ്റുകളും എസ്ബിഐ ആസ്ഥാനത്തേക്ക് അയയ്ക്കണം.

ഒഴിവുകൾ

ഫാക്കൽറ്റി, എസ്ബിഐ, കൊൽക്കത്ത (എക്സിക്യൂട്ടീവ് എജ്യുക്കേഷൻ) -3

ഫാക്കൽറ്റി, എസ്ബിഐസിബി, ഹൈദരാബാദ് (മാർക്കറ്റിങ്) – 2

ഫാക്കൽറ്റി, എസ്ബിഐസിആർഎം, ഗുരുഗ്രാം, ഹരിയാന (ക്രെഡിറ്റ്/റിസ്ക് മാനേജ്മെന്റ്/ഇന്റർനാഷണൽ ബാങ്കിങ്) – 2

മാർക്കറ്റിങ് എക്സിക്യൂട്ടീവ് എസിബിഐഎൽ കൊൽക്കത്ത -1

യോഗ്യത

മൂന്നു വർഷത്തെ പ്രവൃത്തി പരിചയം വേണം. മാർക്കറ്റിങ് എക്സിക്യൂട്ടീവ് തസ്തികയിലേക്ക് രണ്ടു വർഷത്തെ പ്രവൃത്തി പരിചയം മതി. 55 ശതമാനം മാർക്കോടെ ബിരുദാനന്ത ബിരുദം നേടിയവരായിക്കണം. ഫാക്കൽറ്റി മാർക്കറ്റിങ്, മാർക്കറ്റിങ് എക്സിക്യൂട്ടീവ് തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് എംബിഎ ബിരുദമാണ് യോഗ്യത.

പ്രായം

ഫാക്കൽറ്റി തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ 28 നും 55 നും വയസിന് ഇടയിലുളളവരാകണം. മാർക്കറ്റിങ് എക്സിക്യൂട്ടീവ് തസ്തികയിൽ അപേക്ഷിക്കുന്നതിനുളള പ്രായം 30 നും 50 നും ഇടയിലാണ്.

ശമ്പളം

ഫാക്കൽറ്റി തസ്തികകളിലെ വാർഷിക ശമ്പളം 25 ലക്ഷം മുതൽ 40 ലക്ഷം വരെയാണ്. മാർക്കറ്റിങ് എക്സിക്യൂട്ടീവിന് വാർഷിക ശമ്പളമായി 25 ലക്ഷം രൂപ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് sbi.co.in വെബ്സൈറ്റ് സന്ദർശിക്കുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Jobs News in Malayalam by following us on Twitter and Facebook