/indian-express-malayalam/media/media_files/uploads/2020/09/rahul.jpg)
ന്യൂഡൽഹി: കൊറോണ വൈറസ് പകർച്ചവ്യാധി കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് മോദി സർക്കാരിനെതിരെ രൂക്ഷമായ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദി മയിലുകൾക്കൊപ്പം തിരക്കിലായതിനാൽ ഇന്ത്യയിലെ ജനങ്ങൾ 'ആത്മനിർഭർ'(സ്വാശ്രയർ) ആയിരിക്കണമെന്നും സ്വന്തം ജീവനും ജീവിതവും രക്ഷിക്കണമെന്നും രാഹുൽ പറഞ്ഞു. മുന്നറിയിപ്പില്ലാതെ പ്രഖ്യാപിച്ച ലോക്ക്ഡൗൺ അഹംഭാവിയായ ഒരു മനുഷ്യൻ ജനങ്ങൾക്ക് നൽകിയ സമ്മാനമാണെന്നും രാഹുൽ പറഞ്ഞു.
“ഇന്ത്യയിലെ കൊറോണ വൈറസ് കേസുകളുടെ എണ്ണം ഈ ആഴ്ച 50 ലക്ഷം കടക്കും, സജീവമായ കേസുകളുടെ എണ്ണം 10 ലക്ഷവും കടക്കും. ആസൂത്രണം ചെയ്യാത്ത ലോക്ക്ഡൗൺ അഹംഭാവിയായ ഒരു മനുഷ്യന്റെ സമ്മാനമാണ്. ഇത് രാജ്യമെമ്പാടും കൊറോണ വൈറസ് വ്യാപിക്കാൻ കാരണമായി. മോദി സർക്കാർ സ്വാശ്രയരാകുക (ആത്മനിർഭർ) എന്നു പറഞ്ഞതിന്റെ അർത്ഥം “നിങ്ങളുടെ ജീവൻ നിങ്ങൾ രക്ഷിക്കുക” എന്നാണ്. കാരണം പ്രധാനമന്ത്രി മയിലിനൊപ്പം തിരക്കിലാണ്,” രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.
Read More: ബിജെപിക്ക് ചോദ്യങ്ങളെ ഭയമാണ്; അടിയന്തരാവസ്ഥയെ നേരിട്ടവരാണ് തങ്ങളെന്ന് സീതാറാം യെച്ചൂരി
തന്റെ ഇൻസ്റ്റാഗ്രാം ഹാൻഡിൽ പ്രധാനമന്ത്രി അടുത്തിടെ പങ്കിട്ട വീഡിയോയെക്കുറിച്ചാണ് രാഹുൽ ഗാന്ധിയുടെ ട്വീറ്റ്. തന്റെ ഔദ്യോഗിക വസതിയിൽ മയിലിനൊപ്പം ചെലവഴിക്കുന്ന നിമിഷങ്ങളായിരുന്നു പ്രധാനമന്ത്രി പങ്കുവച്ചത്. മയിലിന് ഭക്ഷണം കൊടുക്കുന്നതും അത് പീലികൾ വിടർത്തി ആടുന്നതും വിഡിയോയിലുണ്ട്. മോദിയുടെ പ്രഭാതസവാരിയിലും വ്യായാമം ചെയ്യുമ്പോഴും കൂട്ടായി ഈ മയിലും ഉണ്ട്. വീടിനുള്ളിലും അദ്ദേഹത്തിനൊപ്പം മയിലിനെ കാണാം.
कोरोना संक्रमण के आँकड़े इस हफ़्ते 50 लाख और ऐक्टिव केस 10 लाख पार हो जाएँगे।
अनियोजित लॉकडाउन एक व्यक्ति के अहंकार की देन है जिससे कोरोना देशभर में फैल गया।
मोदी सरकार ने कहा आत्मनिर्भर बनिए यानि अपनी जान ख़ुद ही बचा लीजिए क्योंकि PM मोर के साथ व्यस्त हैं।— Rahul Gandhi (@RahulGandhi) September 14, 2020
അതേസമയം, രാജ്യത്ത് 24 മണിക്കൂറിനിടെ 92,071 പേര്‍ക്ക് കൂടി പുതുതായി കൊറോണ വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചു. 1136 പേര്‍ ഒരു ദിവസത്തിനിടെ കോവിഡ് ബാധിച്ച് ഇന്ത്യയില്‍ മരിക്കുകയുമുണ്ടായി. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 48.46 ലക്ഷമായി. 79722 പേര്‍ മരിക്കുകയും ചെയ്തു. 9.86 ലക്ഷം പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 37.80 ലക്ഷം പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.