ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ല. നിയമം നടപ്പിലാക്കുന്നതില്‍ തനിക്ക് വിഷമുണ്ടെന്നും ഒരു ബംഗ്ലാദേശി കുടിയേറ്റക്കാരന്‍ ഇന്‍ഫോസിസിന്റെ അടുത്ത സിഇഒ ആയിക്കാണുവാന്‍ ആഗ്രഹിക്കുന്നുവെന്നും നദെല്ല പറഞ്ഞു. ബസ്ഫീഡ് എഡിറ്റര്‍ ഇന്‍ ചീഫ് ബെന്‍ സ്മിത്ത് ആണ് സത്യ നദെല്ലയുടെ പ്രതികരണം ട്വിറ്ററിലൂടെ അറിയിച്ചത്.
Read More: പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളം സുപ്രീം കോടതിയിൽ
‘ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് വിഷമകരമായ കാര്യമാണ്. ഇത് വളരെ മോശമാണ്. ഒരു ബംഗ്ലാദേശി കുടിയേറ്റക്കാരന്‍ ഇന്ത്യയിൽ വന്ന് അടുത്ത യുണികോൺ സൃഷ്ടിക്കുകയോ ഇന്‍ഫോസിസിന്റെ അടുത്ത സിഇഒ ആവുകയോ ചെയ്യുന്നത് കാണാൻ ഞാൻ ആഗ്രഹിക്കുന്നു’ ബെന്‍ സ്മിത്തിനോടുള്ള സത്യ നദെല്ലയുടെ പ്രതികരണം ഇങ്ങനെ ആയിരുന്നു.
ഇതിന് പിന്നാലെ ഇന്ത്യയിലെ മൈക്രോസോഫ്റ്റും സത്യ നാദല്ലെയുടെ പ്രതികരണം ട്വീറ്റ് ചെയ്തു....
"എല്ലാ രാജ്യങ്ങള്‍ക്കും രാജ്യ സുരക്ഷയെ മുന്‍നിര്‍ത്തി അതിര്‍ത്തികള്‍ നിശ്ചയിക്കണം. അതിര്‍ത്തി നിര്‍ണയത്തിന് രാജ്യങ്ങള്‍ക്ക് അവരുടേതായ നയങ്ങൾ ഉണ്ടാവും. എന്നാല്‍ ജനാധിപത്യ രാജ്യങ്ങളില്‍ ഇത് ജനങ്ങളും അവരുടെ സര്‍ക്കാരും തമ്മില്‍ ചര്‍ച്ച ചെയ്ത് നടക്കേണ്ട വിഷയമാണ്. ഇന്ത്യയില്‍ വളര്‍ന്ന് അമേരിക്കയില്‍ കുടിയേറിയ ഒരു വ്യക്തിയെന്ന നിലയില്‍ വിവിധ സംസ്കാരങ്ങളിലൂന്നിയുള്ളതാണ് എന്റെ പൈതൃകം. കുടിയേറി എത്തുന്നവര്‍ക്ക് മികച്ച തുടക്കം നല്‍കുന്ന ഇന്ത്യയിലേക്കാണ് എന്റെ പ്രതീക്ഷ. കുടിയേറി വരുന്നവര്‍ക്കും ഇന്ത്യന്‍ സമൂഹത്തിനും സാമ്പത്തിക രംഗത്തിനും സംഭാവനകള്‍ നല്‍കാന്‍ സാധിക്കുന്ന കാലമാണ് പ്രതീക്ഷിക്കുന്നതെ"ന്നും സത്യ നദല്ലെ പറയുന്നു.
നദല്ലെയുടെ പ്രസ്താവനയോട് പ്രതികരിച്ച ചരിത്രകാരൻ രാമചന്ദ്ര ഗുഹ പറഞ്ഞത്, “സത്യ നദല്ലെ തന്റെ അഭിപ്രയാം പറഞ്ഞതിൽ എനിക്ക് സന്തോഷമുണ്ട്. ഇത് ആദ്യം പറയാൻ ഞങ്ങളുടെ സ്വന്തം ഐടി മേഖലകളിൽ ഒരാൾക്ക് ധൈര്യവും വിവേകവും ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു. അല്ലെങ്കിൽ ഇപ്പോൾ എങ്കിലും പറഞ്ഞിരുന്നു എങ്കിൽ. ”