scorecardresearch

തൂത്തുക്കുടി കസ്റ്റഡി മരണം: എസ്ഐ അറസ്റ്റിൽ; പൊലീസുകാർക്കെതിരേ കൊലക്കുറ്റം ചുമത്തി

ആറ് പേർക്കെതിരേ കൊലപാതകം അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയതിന് പിറകേയാണ് എസ്ഐയെ സിബിസിഐഡി അറസ്റ്റ് ചെയ്തത്

ആറ് പേർക്കെതിരേ കൊലപാതകം അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയതിന് പിറകേയാണ് എസ്ഐയെ സിബിസിഐഡി അറസ്റ്റ് ചെയ്തത്

author-image
WebDesk
New Update
tamil nadu custodial death, തൂത്തുക്കുടി, jeyaraj bennix, jeyaraj bennix death, കസ്റ്റഡി മരണം, tamil nadu police brutality, thoothukudi police, sathankulam, tamil nadu father son death case

ചെന്നൈ: തൂത്തുക്കുടിയിൽ അച്ഛനും മകനും പൊലീസ് കസ്റ്റഡിയിൽ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് സത്താങ്കുളം എസ്ഐ രഘു ഗണേശിനെ തമിഴ്നാട് സിബിസിഐഡി അറസ്റ്റ് ചെയ്തു. സംഭവത്തിൽൽ ആറ് പേർക്കെതിരേ കൊലപാതകമടക്കമുള്ള വകുപ്പുകൾ പ്രകാരം കുറ്റം ചുമത്തിയതിന് പിറകേയാണ് എസ്ഐയെ സിബിസിഐഡി അറസ്റ്റ് ചെയ്യുന്നത്. തൂത്തുക്കുടി സ്വദേശികളായ ജയരാജ് (58) മകൻ ബെനിക്സ് (31) എന്നിവരാണ് പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷം മരണപ്പെട്ടത്. ലോക്ക്ഡൗൺ ലംഘനത്തിന്റെ പേരിലായിരുന്നു പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്.

Advertisment

Read More: തൂത്തുക്കുടി കസ്റ്റഡി മരണം: നീതിക്ക് വേണ്ടി ശബ്ദമുയർത്തി ക്രിക്കറ്റ് ലോകവും

എഫ്ഐആറിൽ രഘു ഗണേശിന് പുറമേ മറ്റൊരു എസ്ഐ ആയ ബാലകൃഷ്ണനെതിരേയും കൊലപാതകം അടക്കമുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. തിരുനെൽവേലി ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അനിൽ കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. മദ്രാസ് ഹൈക്കോടതി നിർദേശപ്രകാരമാണ് ക്രൈംബ്രാഞ്ച് കേസന്വേഷണം ഏറ്റെടുത്തത്. സംഭവത്തിൽ തമിഴ്നാട്ടിൽ വലിയ പ്രതിഷേധം ഉയര്‍ന്നിരന്നു. പിന്നാലെ സംഭവത്തില്‍ മദ്രാസ് ഹൈക്കോടതി കോടതി സ്വമേധയാ ഇടപെടുകയായിരുന്നു.

ജയരാജിനെയും ബെനിക്സിനെയും പൂർണ്ണ നഗ്നരാക്കി ലോക്കപ്പിൽ തള്ളി അതിക്രൂരമായി മർദിച്ച് കൊലപ്പെടുത്തി എന്നാണ് പൊലീസിനെതിരേ ഉയർന്ന ആരോപണം. മൊബൈൽ കട നടത്തുന്ന ഇരുവരും, ലോക്ക് ഡൌൺ കാലത്ത് എട്ടു മണിയോടെ അടക്കേണ്ട അവരുടെ മൊബൈൽ കട എട്ടു മണി കഴിഞ്ഞു പതിനഞ്ചു മിനുറ്റ് വരെ തുറന്നു വെച്ചിരുന്നു എന്നതാണ് കസ്റ്റഡിയിലെടുത്തതിനെക്കുറിച്ച് പോലീസിന്റെ വിശദീകരണം.

Advertisment

Read More:  തൂത്തുക്കുടിയിലെ ക്രൂരത ലോകമറിഞ്ഞത് ഇങ്ങനെ; സുചിയുടെ വീഡിയോ കണ്ടത് രണ്ട് കോടിയോളം പേർ

ബീറ്റ് പട്രോളിംഗിന് വന്ന പൊലീസ് കോൺസ്റ്റബിൾ അച്ഛൻ ജയരാജിനെ കസ്റ്റഡിയിൽ എടുക്കുകയും അച്ഛനെ തേടി സ്റ്റേഷനിൽ ചെന്ന മകൻ ഫീനിക്സിനെയും അവർ പിന്നാലെ ലോക്കപ്പിൽ അടക്കുകയുമായിരുന്നു. ജൂണ്‍ 19നായിരുന്നു ഇത്. തുടര്‍ന്നു രണ്ടു ദിവസത്തോളം ക്രൂര പീഡനങ്ങങ്ങള്‍ക്കിരയായി ഇരുവരും മരിക്കുകയായിരുന്നു. ബെനിക്സ് ജൂണ്‍ 22നും ജയരാജ് ജൂണ്‍ 23നുമാണ് മരിക്കുന്നത്.

അറസ്റ്റ് ചെയ്ത ‌രാത്രി ജയരാജനെയും ബെനി‌ക്സിനെയും പൊ‌ലീസുകാർ ലാത്തി കൊണ്ട് ക്രൂരമായി മർദിച്ചെന്ന് സ്റ്റേഷനിലെ വനിത കോൺസ്റ്റബിൾ മൊഴി നൽകിയിരുന്നു.

സംഭവത്തിൽ അന്വേഷണം സിബിഐയ്ക്ക് കൈമാറുമെന്ന് തമിഴ്നാട് സർക്കാർ പ്രഖ്യാപിച്ചിരുന്നു. തീരുമാനം മദ്രാസ് ഹൈക്കോടതിയെ അറിയിച്ചതായും തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ഞായറാഴ്ച പറഞ്ഞിരുന്നു.  ആരോപണ ‌വിധേയരായ പൊലീസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കാൻ ശ്രമിക്കുന്നെന്ന ആരോപണം നേരിട്ട തൂത്തുക്കുടി എസ്പി: അരുൺ ബാലഗോപാലനെ മാറ്റുകയും ചെയ്തിരുന്നു.

Read More: Tamil Nadu custodial deaths: Six policemen booked on murder charges; sub-inspector arrested

Tamil Nadu Police Brutality Arrest

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: