/indian-express-malayalam/media/media_files/uploads/2020/08/Amit-Sandeep.jpg)
കൊച്ചി: രാജ്യതലസ്ഥാനം കോവിഡ് വ്യാപനത്തിന്റെ പിടിയിലകപ്പെട്ടപ്പോൾ അതിനെ ചെറുക്കാൻ ജനങ്ങൾക്കിടയിലിറങ്ങി പ്രവർത്തിച്ചതുകൊണ്ടാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് രോഗം വന്നതെന്ന് ബിജെപി നേതാവ് സന്ദീപ് ജി വാര്യർ. ലോക രക്ഷയ്ക്കായി പാലാഴി മഥനത്തിൽ നിന്ന് ഉയർന്നു വന്ന കാളകൂട വിഷം കഴിച്ച പരമേശ്വരനെ പോലെയാണ് അമിഷ് ഷാ എന്ന് സന്ദീപ് വാര്യർ തന്റെ ഫെയ്സ്ബുക്കിലിട്ട കുറിപ്പിൽ പറയുന്നു.
ലോക രക്ഷക്കായി പാലാഴി മഥനത്തിൽ നിന്ന് ഉയർന്നു വന്ന കാളകൂട വിഷം കഴിച്ച പരമേശ്വരനെക്കുറിച്ച് കേട്ടിട്ടുണ്ട്.
രാജ്യതലസ്ഥാനം കോവിഡ് വ്യാപനത്തിലൂടെ സമ്പൂർണ്ണ നാശത്തിലേക്ക് കുതിച്ചപ്പോൾ രാവും പകലും ഉറക്കമില്ലാതെ ജനങ്ങൾക്കിടയിൽ പ്രവർത്തിച്ച് രക്ഷകനായി മാറി ഒടുവിൽ സ്വയം കോവിഡ് ബാധിതനായി മാറിയ അമിത് ഷായെ കണ്ടിട്ടുണ്ട്.
തിരിച്ചു വരും തിരികെ വരും.
Read More: കോവിഡ് സ്ഥിരീകരിച്ചു: അമിത് ഷായെ ആശുപത്രിയിലേക്ക് മാറ്റി
ഞായറാഴ്ച നടത്തിയ പരിശോധനയിലാണ് അമിത് ഷായുടെ കോവിഡ് ഫലം പോസിറ്റീവായത്. “എന്റെ ആരോഗ്യം സുഖമാണെങ്കിലും ഡോക്ടർമാരുടെ ഉപദേശപ്രകാരം എന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എന്നോട് ബന്ധപ്പെട്ട എല്ലാവരും സ്വയം നിരീക്ഷണത്തിൽ പോകണം,” അമിത് ഷാ ട്വിറ്ററിൽ കുറിച്ചു.
कोरोना के शुरूआती लक्षण दिखने पर मैंने टेस्ट करवाया और रिपोर्ट पॉजिटिव आई है। मेरी तबीयत ठीक है परन्तु डॉक्टर्स की सलाह पर अस्पताल में भर्ती हो रहा हूँ। मेरा अनुरोध है कि आप में से जो भी लोग गत कुछ दिनों में मेरे संपर्क में आयें हैं, कृपया स्वयं को आइसोलेट कर अपनी जाँच करवाएं।
— Amit Shah (@AmitShah) August 2, 2020
ഞായറാഴ്ച തന്നെ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ലക്ഷണങ്ങൾ കാണിച്ചപ്പോൾത്തന്നെ ടെസ്റ്റിനു വിധേയനായിരുന്നു. തുടർന്നാണ് കോവിഡ് ഫലം പോസിറ്റിവാണെന്നു കണ്ടെത്തിയത്. ഗുഡ്ഗാവിലെ മെദാന്ത ആശുപത്രിയിലേക്കാണ് അമിത്ഷായെ മാറ്റിയത്.
അതേസമയം, വെള്ളിയാഴ്ച വൈകിട്ട് താൻ അമിത് ഷായെ കണ്ടിരുന്നതായും അതിനാൽ ഐസൊലേഷനിലേക്ക് പോവുകയാണെന്നും പരിസ്ഥിതി സഹമന്ത്രി ബാബുൽ സുപ്രിയോയും അറിയിച്ചു. ഡോക്ടർമാരുടെ നിർദേശപ്രകാരമാണ് ഐസൊലേഷനിലേക്ക് പോവുന്നതെന്നും സുപ്രിയോ ട്വീറ്റ് ചെയ്തു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.