scorecardresearch

സച്ചിനെതിരെ കളിച്ച വ്യാജന്മാർ കുടുങ്ങും; നടപടിയുമായി മുബൈ പൊലീസ്

ഇത്തരം ഗെയിമുകളുമായി തനിക്ക് ഒരു ബന്ധവുമില്ലെന്നും അത് കൃത്രിമമായി ഉണ്ടാക്കിയതാണെന്നും സച്ചിൻ അറിയിച്ചു. സാങ്കേതിക വിദ്യ ദുരുപയോഗം ചെയ്യുന്നതില്‍ ദുഃഖമുണ്ടെന്നും ഇത്തരം തെറ്റായ കാര്യങ്ങള്‍ പ്രചരിക്കാതിരിക്കാന്‍ നടപടി വേണമെന്നും സച്ചിന്‍ ആവശ്യപ്പെട്ടു.

ഇത്തരം ഗെയിമുകളുമായി തനിക്ക് ഒരു ബന്ധവുമില്ലെന്നും അത് കൃത്രിമമായി ഉണ്ടാക്കിയതാണെന്നും സച്ചിൻ അറിയിച്ചു. സാങ്കേതിക വിദ്യ ദുരുപയോഗം ചെയ്യുന്നതില്‍ ദുഃഖമുണ്ടെന്നും ഇത്തരം തെറ്റായ കാര്യങ്ങള്‍ പ്രചരിക്കാതിരിക്കാന്‍ നടപടി വേണമെന്നും സച്ചിന്‍ ആവശ്യപ്പെട്ടു.

author-image
WebDesk
New Update
ദൈവത്തിന്റെ 'കൈയ്യബദ്ധം'; സച്ചിന്റെ അമളിയെ ട്രോളി സോഷ്യല്‍ മീഡിയ

ഫയൽ ചിത്രം

ഡൽഹി: സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ഡീപ് ഫേക്ക് വീഡിയോയില്‍ നടപടിയുമായി മുബൈ പൊലീസ്. ഡീപ് ഫേക്ക് തട്ടിപ്പില്‍ സച്ചിന്‍ നല്‍കിയ പരാതിയില്‍ മുബൈ പൊലീസിന്റെ സൈബര്‍ സെൽ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. പരസ്യ ചിത്രം നിര്‍മ്മിച്ച ഗെയിമിങ് കമ്പനിക്കെതിരെയാണ് കേസ്. വീഡിയോ പുറത്തുവിട്ട ഫേസ്ബുക്ക് പേജും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ തിങ്കളാഴ്ചയാണ് സച്ചിൻ തന്റേതെന്ന പേരിൽ പ്രചരിക്കുന്ന വീഡിയോക്കെതിരെ രംഗത്തെത്തിയത്.

Advertisment

​ഗെയിമിങ്ങ് കമ്പനി എ ഐ നിർമിത ബുദ്ധിയിൽ ഉണ്ടാക്കിയ വ്യാജ വീഡിയോ പങ്കുവച്ചായിരുന്നു സച്ചിന്റെ വെളിപ്പെടുത്തൽ. സാമൂഹിക മാധ്യമങ്ങൾ വിഷയത്തിൽ ജാഗ്രത പുലർത്തണമെന്നും കർശന നടപടിയെടുക്കണമെന്നും സച്ചിൻ ആവശ്യപ്പെട്ടിരുന്നു. സംഭവത്തിൽ നടപടിയെടുക്കുമെന്ന് കേന്ദ്ര സർക്കാരും അറിയിച്ചിരുന്നു. സംഭവത്തിന് പിന്നാലെ വിഷയത്തിൽ കേന്ദ്ര ഐ ടി മന്ത്രി രാജീവ് ചന്ദ്രശേഖർ ഇടപെട്ടിരുന്നു. ഡീപ് ഫേക്ക് വീഡിയോകളും തെറ്റായ വിവരങ്ങളും ഉപഭോക്താക്കളുടെ സുരക്ഷയ്ക്കും വിശ്വാസത്തിനും ഭീഷണിയാണെന്നും ഇതുമായി ബന്ധപ്പെട്ട പുതിയ മാർഗ്ഗനിർദേശങ്ങൾ പ്രാബല്യത്തിൽ വന്നിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഈ ഗെയിമിലൂടെ തന്റെ മകൾ സാറ ടെണ്ടുൽക്കർ ദിവസേന 1.80 ലക്ഷം രൂപ സമ്പാദിക്കുന്നുണ്ടെന്നും സച്ചിൻ പറയുന്നതായി, ഈ ഫേക്ക് വീഡിയോയിലുണ്ട്. സോഷ്യൽ മീഡിയയിൽ വിശദമായൊരു വീഡിയോ തന്നെ പുറത്തിറക്കിയാണ് സച്ചിൻ ഈ കള്ളത്തരം പൊളിച്ചടുക്കിയത്. 

പ്രസ്തുത വീഡിയോ എക്സിൽ പങ്കുവച്ച സച്ചിൻ, ഇത്തരം ഗെയിമുകളുമായി തനിക്ക് ഒരു ബന്ധവുമില്ലെന്നും അത് കൃത്രിമമായി ഉണ്ടാക്കിയതാണെന്നും അറിയിച്ചു. സാങ്കേതിക വിദ്യ ദുരുപയോഗം ചെയ്യുന്നതില്‍ ദുഃഖമുണ്ടെന്നും ഇത്തരം തെറ്റായ കാര്യങ്ങള്‍ പ്രചരിക്കാതിരിക്കാന്‍ നടപടി വേണമെന്നും സച്ചിന്‍ ആവശ്യപ്പെട്ടു. ഇത്തരം വീഡിയോകള്‍ക്കെതിരേ സോഷ്യല്‍ മീഡിയയില്‍ ജാഗ്രത പാലിക്കണമെന്നും സച്ചിൻ അറിയിച്ചു.

Advertisment

Read More

Sachin Tendulkar

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: