scorecardresearch

'ശബരിമലയില്‍ ഓര്‍ഡിനന്‍സോ?'; കടമ്പകള്‍ ഏറെയുണ്ടെന്ന് ബിജെപി

ശബരിമലയിലെ യുവതീ പ്രവേശനം തടയണമെന്ന് ആവശ്യപ്പെട്ടുന്ന സ്വകാര്യ ബില്‍ ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിക്കുന്നുണ്ട്

ശബരിമലയിലെ യുവതീ പ്രവേശനം തടയണമെന്ന് ആവശ്യപ്പെട്ടുന്ന സ്വകാര്യ ബില്‍ ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിക്കുന്നുണ്ട്

author-image
WebDesk
New Update
നരേന്ദ്ര മോദി, റാം മാധവ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി ജനറൽ സെക്രട്ടറി, ബിജെപി ജനറൽ സെക്രട്ടറി റാം മാധവ്, ram madhav, narendra modi, ram madhav bjp, bjp ram madhav, ideas exchange, bjp, bharatiya janata party, national security, jammu and kashmir issue, lok sabha elections 2019, lok sabha polls 2019, elections 2019, Indian Express, iemalayalam, ഐഇ മലയാളം

ന്യൂഡല്‍ഹി: ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ചുള്ള സുപ്രീം കോടതി വിധി മറികടക്കാന്‍ ഓര്‍ഡിനന്‍സ് ഇറക്കുന്നത് ഏറെ ബുദ്ധിമുട്ടേറിയ കാര്യമാണെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി റാം മാധവ്. ശബരിമല യുവതീ പ്രവേശനത്തില്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ ഏറെ കടമ്പകളുണ്ടെന്ന് റാം മാധവ് പറഞ്ഞു. സുപ്രീം കോടതി ഭരണഘടനാ ബഞ്ച് പുറപ്പെടുവിച്ച വിധി മറികടക്കുക അസാധ്യമാണ്. എങ്കിലും ബിജെപിക്കും കേന്ദ്ര സര്‍ക്കാരിനും കഴിയുന്നതെല്ലാം ചെയ്യുമെന്നും റാം മാധവ് ഉറപ്പ് നല്‍കി.

Advertisment

കേന്ദ്രത്തിൽ ബിജെപി നേതൃത്വം നൽകുന്ന സർക്കാർ വീണ്ടും അധികാരത്തിലെത്തിയാൽ ഓർഡിനൻസ് അടക്കമുള്ള കാര്യങ്ങളെ കുറിച്ച് ആലോചിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി അധ്യക്ഷൻ അമിത് ഷായും നേരത്തെ പറഞ്ഞിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണത്തിലടക്കം ഇക്കാര്യം ഉയർത്തിക്കാട്ടിയാണ് ദക്ഷിണേന്ത്യയിൽ ബിജെപി വോട്ട് ചോദിച്ചത്.

Read Also: പ്രേമചന്ദ്രന്റെ ആചാരസംരക്ഷണം; ശബരിമല ബില്‍ ഇന്ന് ലോക്‌സഭയില്‍

അതേസമയം, ശബരിമലയിലെ യുവതീ പ്രവേശനം തടയണമെന്ന് ആവശ്യപ്പെട്ടുളള സ്വകാര്യ ബില്‍ ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിക്കും. കേരളത്തില്‍ നിന്നുള്ള എംപി എന്‍.കെ.പ്രേമചന്ദ്രനാണ് ബിൽ അവതരിപ്പിക്കുക. 17-ാം ലോക്‌സഭയിലെ ആദ്യ സ്വകാര്യ ബില്ലാണിത്. 'ശബരിമല ശ്രീധര്‍മ്മ ശാസ്താ ബില്‍' എന്നാണ് സ്വകാര്യ ബില്ലിന്റെ പേര്.

Advertisment

നിലവില്‍ ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന ആചാരങ്ങളും അനുഷ്ഠാനങ്ങളും അതേപടി നിലനില്‍ക്കണമെന്നാണ് ബില്ലിലെ പ്രധാന ആവശ്യം. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം അനുവദിക്കാമെന്ന വിധി സെപ്റ്റംബര്‍ 28 നാണ് സുപ്രീം കോടതി പുറപ്പെടുവിച്ചത്. അഞ്ചംഗ ഭരണഘടനാ ബഞ്ചിലെ നാല് പേര്‍ യുവതീ പ്രവേശനത്തെ പിന്തുണച്ച് വിധി എഴുതിയപ്പോള്‍ ഒരു ജഡ്ജി മാത്രമാണ് അതിനെ എതിര്‍ത്തത്.

Read Also: ശബരിമല വിഷയത്തില്‍ ബിജെപിയും യുഡിഎഫും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചെന്ന് യെച്ചൂരി

ശബരിമല യുവതീ പ്രവേശനത്തില്‍ നിയമനിര്‍മാണം നടത്തും എന്നത് യുഡിഎഫിന്റെ പൊതുതീരുമാനമാണെന്ന് പ്രേമചന്ദ്രൻ എംപി പറഞ്ഞു. ഓര്‍ഡിനന്‍സ് ഇറക്കണം എന്നത് യുഡിഎഫിന്റെ പൊസിഷനാണ്. തിരഞ്ഞെടുപ്പിന് ഇക്കാര്യം പരസ്യമായി പ്രഖ്യാപിച്ചാണ് ജനങ്ങളില്‍ നിന്ന് വോട്ട് ചോദിച്ചത്. സംസ്ഥാന സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തണമെന്നാണ് യുഡിഎഫിന്റെ ആവശ്യം. ഓർഡിനൻസ് ഇറക്കാൻ സംസ്ഥാന സർക്കാരിന് സ്വാതന്ത്ര്യമുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷവും ഇതേ കുറിച്ച് യുഡിഎഫ് ആലോചിച്ചിട്ടുണ്ട്. യുഡിഫ് ഏകകണ്ഠ്യേന എടുത്ത തീരുമാനമാണ് ശബരിമല യുവതീ പ്രവേശനത്തിലെ ബില്ലെന്നും അദ്ദേഹം ഇന്ത്യൻ എക്‌സ്‌പ്രസിനോട് പ്രതികരിച്ചു.

ഈ ബില്ലിനെ കുറിച്ച് ബിജെപി അംഗങ്ങളോട് സംസാരിക്കേണ്ട ആവശ്യം ഇല്ലെന്ന് എൻ.കെ.പ്രേമചന്ദ്രൻ പറഞ്ഞു. യുഡിഎഫ് ബിൽ അവതരിപ്പിക്കുന്നതിന് ബിജെപി അംഗങ്ങളോട് ആലോചിക്കുന്നത് എന്തിനാണ്. ബിൽ തള്ളി പോകുമോ എന്ന ചോദ്യത്തിന് ഇപ്പോള്‍ പ്രസക്തിയില്ല. ചര്‍ച്ച ചെയ്ത ശേഷമല്ലേ തള്ളി പോകുകയുള്ളൂ. ചര്‍ച്ച ചെയ്യുമ്പോള്‍ ബിജെപിക്കും കേന്ദ്ര സര്‍ക്കാരിനും നിലപാട് പറയേണ്ടി വരും. ബിജെപിക്ക് ബില്ലിനെ എതിര്‍ക്കാന്‍ പറ്റുമോ? ബിജെപി സ്വന്തം നിലപാട് സഭയില്‍ പറയേണ്ടി വരുമല്ലോ. ശബരിമല യുവതീ പ്രവേശന ബിൽ തള്ളിയാല്‍ കേരളത്തില്‍ ബിജെപിക്ക് പിന്നെ എന്ത് അടിസ്ഥാനമാണുള്ളത്. ശബരിമല ബിൽ ചര്‍ച്ചയ്ക്ക് വന്നാല്‍ ബിജെപി പ്രതിരോധത്തിലാകും. വലിയ രാഷ്ട്രീയ ചലനമുണ്ടാക്കാന്‍ സാധ്യതയുള്ള ബില്ലാണിത്. ബിജെപിയെ കൂടി പ്രതിരോധത്തിലാക്കുകയാണ് ബില്ലിലെ രാഷ്ട്രീയമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Bjp Sabarimala

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: