/indian-express-malayalam/media/media_files/2025/01/23/U9ARywHteHcJXKIwaedy.jpg)
കർസ്‌കിൽ കീഴടങ്ങുന്ന യുക്രൈൻ സൈനികരുടെ സുരക്ഷ ഉറപ്പാക്കുമെന്ന് പുടിൻ
മോസ്‌കോ: കർക്സ് മേഖലിയിലെ യുക്രൈൻ സൈനികരോട് കീഴടങ്ങാൻ ആവശ്യപ്പെട്ട് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. റഷ്യൻ സൈന്യം വളഞ്ഞിരിക്കുന്ന യുക്രൈൻ പട്ടാളക്കാരുടെ ജീവൻ സംരക്ഷിക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അഭ്യർഥന മാനിച്ചാണ് തീരുമാനം. ട്രംപിന്റെ അഭ്യർഥന അനുഭാവത്തോടെ പരിഗണിക്കുന്നു. അവർ ആയുധം വച്ച് കീഴടങ്ങുകയാണെങ്കിൽ അവരുടെ ജീവൻ സംരക്ഷിക്കാൻ തയ്യാറാണ്- പുടിൻ പറഞ്ഞു.
അതേസമയം, റഷ്യ യുക്രെയ്ൻ യുദ്ധം അവസാനിക്കാനുള്ള സാധ്യത വർധിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു റഷ്യൻ പ്രസിഡന്റ് പുടിനുമായി ഫലപ്രദമായ ചർച്ചകൾ നടത്തിയെന്നും രക്തരൂക്ഷിതമായ യുദ്ധം അവസാനിക്കാൻ സാധ്യതയുണ്ടെന്നും ട്രംപ് സാമൂഹിക മാധ്യമത്തിലൂടെ അറിയിച്ചു. വ്യാഴാഴ്ച രാത്രി മോസ്‌കോയിൽ വച്ച് യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് പുടിനുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം.
അമേരിക്ക നിർദേശിച്ച 30 ദിവസത്തെ വെടിനിർത്തൽ കരാർ യുക്രൈൻ നേരത്തെതന്നെ അംഗീകരിച്ചിരുന്നു. പിന്നാലെ വ്യാഴാഴ്ചയാണ് റഷ്യ വെടിനിർത്തൽ കരാർ അംഗീകരിച്ചത്. അതേസമയം ട്രംപ് - പുടിൻ കൂടിക്കാഴ്ച വൈകാതെ സംഭവിക്കുമെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.കഴിഞ്ഞ ദിവസങ്ങളിലായി റഷ്യ നടത്തിയ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ യുക്രൈൻ നഗരങ്ങളിൽ വ്യാപക ആൾനാശവും മറ്റു നാശനഷ്ടങ്ങളും വിതച്ചിരുന്നു.
Read More
- ഒരു നിബന്ധന മാത്രം;യുക്രെയ്നിൽ വെടിനിർത്തലിന് തയ്യാറെന്ന് പുടിൻ
- പാക്കിസ്താനിൽ ട്രെയിൻ തട്ടിയെടുത്ത സംഭവം; മുഴുവൻ ബന്ദികളേയും മോചിപ്പിച്ചെന്ന് സൈന്യം
- പാക്കിസ്ഥാനിൽ ട്രെയിൻ തട്ടിയ സംഭവം; ബന്ദികളെ മോചിപ്പിക്കാനുള്ള ശ്രമം തുടരുന്നു
- പാക്കിസ്ഥാനിൽ ട്രെയിനുനേരെ ആക്രമണം; 182 യാത്രക്കാരെ ബന്ദികളാക്കി, 20 സൈനികർ കൊല്ലപ്പെട്ടു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.