/indian-express-malayalam/media/media_files/uploads/2022/02/russia-ukraine-crisis-vladimir-putin-volodymyr-zelenskyy-updates-621350.jpg)
മോസ്‌കോ: യുക്രൈയ്ന്‍ പ്രശ്‌നത്തില്‍ പാശ്ചാത്യ രാജ്യങ്ങള്‍ക്ക് ആണവ മുന്നറിയിപ്പ് നല്‍കി റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍. ഉഭയകക്ഷി ആണവായുധ നിയന്ത്രണ ഉടമ്പടി താല്‍ക്കാലികമായി നിര്‍ത്തി, പുതിയ തന്ത്രപരമായ സംവിധാനങ്ങള്‍ യുദ്ധത്തില്‍ ഏര്‍പ്പെടുത്തിയതായും ആണവ പരീക്ഷണങ്ങള്‍ പുനരാരംഭിക്കുമെന്നും പുടിന്‍ മുന്നറിയിപ്പ് നല്‍കി.
യുക്രൈയ്ന്‍ യുദ്ധത്തില്‍ തങ്ങള്‍ യുദ്ധ ലക്ഷ്യങ്ങള്‍ കൈവരിക്കുമെന്നും എന്നാല്‍ റഷ്യയെ നശിപ്പിക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍ ശ്രമിക്കുന്നതായും പുടിന്‍ കുറ്റപ്പെടുത്തി. യുദ്ധത്തെ ആഗോള സംഘട്ടനത്തിലേക്ക് നയിക്കുകയാണെന്ന് അമേരിക്കയ്ക്ക് മുന്നറിയിപ്പ് നല്‍കി പുടിന്‍ പറഞ്ഞു. മോസ്‌കോയും വാഷിംഗ്ടണും തമ്മിലുള്ള അവസാനത്തെ പ്രധാന ആയുധ നിയന്ത്രണ ഉടമ്പടിയായ പുതിയ സ്റ്റാര്‍ട്ട് ഉടമ്പടിയിലെ പങ്കാളിത്തം റഷ്യ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ രണ്ട് ആണവശക്തികള്‍ക്ക് വിന്യസിക്കാന്‍ കഴിയുന്ന ന്യൂക്ലിയര്‍ വാര്‍ഹെഡുകളുടെ എണ്ണം ഇത് പരിമിതപ്പെടുത്തുന്നു, അത് 2026-ല്‍ അവസാനിക്കും പുടിന്‍ പറഞ്ഞു.
'സ്ട്രാറ്റജിക് ആംസ് റിഡക്ഷന്‍ ഉടമ്പടിയില്‍ റഷ്യ അതിന്റെ പങ്കാളിത്തം താല്‍ക്കാലികമായി നിര്‍ത്തുകയാണെന്ന് ഇന്ന് പ്രഖ്യാപിക്കാന്‍ ഞാന്‍ നിര്‍ബന്ധിതനാകുന്നു,'' പുടിന്‍ തന്റെ രാജ്യത്തെ രാഷ്ട്രീയ സൈനിക ഉന്നതരോട് പറഞ്ഞു. വാഷിംഗ്ടണിലെ ചിലര്‍ ആണവ പരീക്ഷണം പുനരാരംഭിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നുണ്ടെന്ന് തെളിവുകള്‍ ഉദ്ധരിക്കാതെ റഷ്യന്‍ നേതാവ് പറഞ്ഞു. അതിനാല്‍ ആവശ്യമെങ്കില്‍ റഷ്യന്‍ ആണവായുധങ്ങള്‍ പരീക്ഷിക്കാന്‍ റഷ്യയുടെ പ്രതിരോധ മന്ത്രാലയവും ആണവ കോര്‍പ്പറേഷനും തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. തീര്‍ച്ചയായും, ഞങ്ങള്‍ ഇത് ആദ്യം ചെയ്യില്ല. എന്നാല്‍ അമേരിക്ക പരീക്ഷണങ്ങള്‍ നടത്തിയാല്‍ ഞങ്ങള്‍ ചെയ്യും. ആഗോള തന്ത്രപരമായ സമത്വം നശിപ്പിക്കപ്പെടുമെന്ന അപകടകരമായ മിഥ്യാധാരണകള്‍ ആര്‍ക്കും ഉണ്ടാകരുത്,'' പുടിന്‍ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.