/indian-express-malayalam/media/media_files/uploads/2021/04/Sputnik-V-2-fi.jpg)
കോവിഡ് -19 വാക്‌സിനുള്ള ഒറ്റ-ഡോസ് സ്പുട്‌നിക് ലൈറ്റ് വാക്സിൻ പതിപ്പ് ഉപയോഗിക്കുന്നതിന് റഷ്യ അംഗീകാരം നൽകി. കോവിഡിനെതിരെ ഈ വാക്സിൻ 79.4 ശതമാനം ഫലപ്രദമാണെന്ന് റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് (ആർഡിഎഫ്) പറഞ്ഞു. 10 ഡോളറിൽ താഴെ മാത്രമാണ് വാക്സിന് ചെലവ് വരുന്നതെന്നും കയറ്റുമതിക്കായി വാക്സിൻ നീക്കിവച്ചിട്ടുണ്ടെന്നും ആർഡിഎഫ് അറിയിച്ചു.
മോസ്കോയിലെ ഗമാലിയ ഇൻസ്റ്റിറ്റ്യൂട്ട് ആണ് വാക്സിൻ വികസിപ്പിച്ചെടുത്തത്. മറ്റ് വാക്സിനുകൾ രണ്ട് ഡോസാണ് സ്വീകരിക്കേണ്ടതെങ്കിൽ ഈ വാക്സിൻ ഒരു ഡോസ് സ്വീകരിച്ചാൽ മതി. പെട്ടെന്ന് തന്നെ കോവിഡ് രോഗബാധ പിടിച്ചുകെട്ടേണ്ട സാഹചര്യങ്ങൾ നിലനിൽക്കുന്ന ഇടങ്ങളിൽ ഉപയോഗിക്കാം എന്നതാണ് ഈ വാക്സിന്റെ പ്രത്യേകതകളിലൊന്നായി ചൂണ്ടിക്കാട്ടുന്നത്.
Read More: വാക്സിൻ രജിസ്ട്രേഷന്റെ പേരിലും ഓൺലൈൻ തട്ടിപ്പ്: അപകടകരമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യാതിരിക്കുക
“സിംഗിൾ ഡോസ് സ്പുട്‌നിക് ലൈറ്റ് വാക്സിൻ 2020 ഡിസംബർ 5 നും 2021 ഏപ്രിൽ 15 നും ഇടയിൽ റഷ്യയുടെ മാസ് വാക്സിനേഷൻ പ്രോഗ്രാമിന്റെ ഭാഗമായി വിതരണം ചെയ്തിരുന്നു. കുത്തിവയ്പ്പ് നടത്തി 28 ദിവസത്തിനുശേഷം എടുത്ത വിവരം വിശകലനം ചെയ്തതിൽ നിന്ന് വാക്സിന് 79.4 ശതമാനം ഫലപ്രാപ്തിയുള്ളതായി കാണാൻ കഴിഞ്ഞു,” ആർഡിഐ പ്രസ്താവനയിൽ പറഞ്ഞു.
റഷ്യ, യുഎഇ, ഘാന എന്നിവ അടക്കമുള്ള രാജ്യങ്ങളിൽനിന്നുള്ള 7,000 പേരെ ഉൾപ്പെടുത്തിക്കൊണ്ട് വാക്സിനിന്റെ മൂന്നാം ഘട്ട ക്ലിനിക്കൽ ട്രയൽ നടക്കുന്നുണ്ടെന്ന് ആർഡിഎഫ് അറിയിച്ചു.
മൂന്നാംഘട്ട ട്രയലിന്റെ ഇടക്കാല ഫലങ്ങൾ ഈ മാസം അവസാനം ലഭ്യമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Read More: Covid Vaccine Near Me: വാക്സിൻ ഇന്ന് എവിടെയൊക്കെ? അറിയാം എളുപ്പത്തിൽ
റഷ്യയുടെ സ്പുട്നിക് 5 ഇരട്ട ഡോസ് കോവിഡ് വാക്സിനും വിവിധ രാജ്യങ്ങളിൽ വിതരണം ചെയ്യുന്നുണ്ട്. ഇരട്ട ഡോസ് സ്പുട്നിക് 5 വാക്സിൻ ഇതിനകം 80 ലക്ഷം റഷ്യക്കാർക്ക് നൽകിയതായി റഷ്യൻ അധികൃതർ പറയുന്നു.
ഇരട്ട ഡോസ് സ്പുട്നിക് 5 വാക്സിൻ കോവിഡിനെതിരെ 97.6 ശതമാനം ഫലപ്രദമാണെന്ന് 38 ലക്ഷം ആളുകളിൽ വാക്സിൻ നൽകിയതിൽ നിന്നുള്ള വിവരങ്ങൾ വിശകലനം ചെയ്തപ്പോൾ കണ്ടെത്തിയതായി റഷ്യൻ ഗവേഷകർ കഴിഞ്ഞ മാസം അവകാശപ്പെട്ടിരുന്നു.
ആഭ്യന്തരമായി ഉൽപാദിപ്പിക്കുന്ന വാക്സിനുകളുള്ള മറ്റ് രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ റഷ്യയിൽ പ്രതിരോധ കുത്തിവയ്പ്പ് മന്ദഗതിയിലാണം എന്നതിനാൽ റഷ്യയുടെ കയറ്റുമതി ഉദ്ദേശം സംബന്ധിച്ച് ചില യൂറോപ്യൻ യൂണിയൻ ഉദ്യോഗസ്ഥർ ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു.
യൂറോപ്യൻ മെഡിസിൻസ് ഏജൻസി ഇതുവരെ ഷോട്ട് അംഗീകരിച്ചിട്ടില്ല. ഇഎംഎ അംഗീകാരത്തിനുശേഷം മാത്രമേ സ്പുട്നിക് വാങ്ങുകയുള്ളൂവെന്ന് ഓസ്ട്രിയ ചൊവ്വാഴ്ച അറിയിക്കുകയും ചെയ്തിട്ടുണ്ട്.
Read More: COVID-19 in children: കുട്ടികൾക്ക് കോവിഡ് വന്നാൽ
“സിംഗിൾ-ഡോസ് സമ്പ്രദായം വലിയ ഗ്രൂപ്പുകളിലെ രോഗബാധയ്ക്കെതിരെ കുറഞ്ഞ സമയത്തിനുള്ളിൽ പ്രതിരോധ നടപടികൾ സ്വീകരിക്കുക എന്ന വെല്ലുവിളി നേരിടാൻ സഹായിക്കുന്നു. ഇത് കൊറോണ വൈറസ് പടരുന്നത് രൂക്ഷമായ ഘട്ടത്തിൽ പ്രത്യേകിച്ചും പ്രധാനമാണ്. ഹെർഡ് ഇമ്യൂണിറ്റി വേഗത്തിൽ കൈവരിക്കാൻ ഇത് സഹായിക്കുന്നു,” ആർഡിഎഫ് തലവൻ കിറിൽ ദിമിട്രീവ് പറഞ്ഞു.
രണ്ട് ഡോസ് നൽകുന്ന സ്പുട്നിക് 5 വാക്സിൻ തന്നെയാവും റഷ്യയിലെ പ്രതിരോധ കുത്തിവയ്പ്പിന്റെ പ്രധാന ഉറവിടമായി തുടരുകയെന്നും അദ്ദേഹം പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us