/indian-express-malayalam/media/media_files/uploads/2020/09/rhea-chakraborty-admitted-sourcing-drugs-for-sushant-singh-rajput-ncb-arrest-415141-fi.jpg)
മുംബൈ: ബോളിവുഡ് താരം സുശാന്ത് സിങ് രജപുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസിന്റെ ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞ് റിയ ചക്രബർത്തി. സഹോദരൻ ഷോയിക് ചക്രബർത്തിയ്ക്ക് ഒപ്പമിരുത്തിയാണ് റിയയെ ചോദ്യം ചെയ്തത്. സുശാന്തിന് ലഹരിമരുന്ന് നൽകിയതായി റിയ ചക്രബർത്തി സമ്മതിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. സുശാന്ത് ആവശ്യപ്പെട്ടതു പ്രകാരമാണ് താൻ മയക്കുമരുന്ന് നൽകിയതെന്നാണ് റിയ അന്വേഷണ ഉദ്യോഗസ്ഥർ മുൻപാകെ പറഞ്ഞത്. താനും പലപ്പോഴായി മയക്കുമരുന്ന് ഉപയോഗിച്ചിരുന്നുവെന്നും റിയ ചോദ്യം ചെയ്യലിനിടെ വ്യക്തമാക്കി.
ഇരുപത്തിയെട്ടുകാരിയായ റിയയെ മൂന്നു ദിവസത്തെ ചോദ്യം ചെയ്യലിനു ശേഷമാണ് ഇന്ന് നാർക്കോട്ടിക് ബ്യൂറോ അറസ്റ്റ് ചെയ്തത്. കഴിഞ്ഞയാഴ്ച റിയയുടെ സഹോദരൻ ഷോയിക് ചക്രബർത്തിയെ അറസ്റ്റ് ചെയ്തിരുന്നു.
Read more: Actress Rhea Chakraborty arrested by NCB in drugs case: റിയ ചക്രബർത്തി അറസ്റ്റിൽ
സുശാന്തിന്റെ വീട്ടിലെ മാനേജറായിരുന്ന സാമുവൽ മിറാൻഡയും ഷോയിക് ചക്രബർത്തിയും മയക്കുമരുന്ന് വാങ്ങിയതുമായി ബന്ധപ്പട്ട തെളിവുകൾ കയ്യിലുണ്ടെന്നും നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ അവകാശപ്പെടുന്നു. റിയയുടെയും ഷോയിക് ചക്രബർത്തിയുടെയും നിർദേശപ്രകാരം സുശാന്തിന്റെ വീട്ടുസഹായിയായിരുന്ന ദീപേഷ് സാവന്ത് മാർച്ച്- ജൂൺ മാസങ്ങൾക്കിടെ 165 ഗ്രാമോളം കഞ്ചാവ് ശേഖരിച്ച് വിതരണം ചെയ്തതായി നാർക്കോട്ടിക് ബ്യൂറോ കണ്ടെത്തി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.