scorecardresearch

ഇന്ത്യയുടെ കണ്ണിലൂടെ ചരിത്രം മാറ്റിയെഴുതണം: അമിത് ഷാ

സവർക്കർക്ക് ഭാരത‌രത്‌ന നൽകണമെന്ന് മഹാരാഷ്ട്രയിലെ ബിജെപി വാദിക്കുന്നതിനിടെയാണ് ഇന്ത്യയുടെ ചരിത്രം തിരുത്തിയെഴുതണമെന്ന വാദവുമായി അമിത് ഷാ രംഗത്തെത്തിയിരിക്കുന്നത്

സവർക്കർക്ക് ഭാരത‌രത്‌ന നൽകണമെന്ന് മഹാരാഷ്ട്രയിലെ ബിജെപി വാദിക്കുന്നതിനിടെയാണ് ഇന്ത്യയുടെ ചരിത്രം തിരുത്തിയെഴുതണമെന്ന വാദവുമായി അമിത് ഷാ രംഗത്തെത്തിയിരിക്കുന്നത്

author-image
WebDesk
New Update
'ഒന്നും ആയിട്ടില്ലത്രേ!'; അമിത് ഷായുടെ ലക്ഷ്യം കേരളവും ബംഗാളും

ന്യൂഡല്‍ഹി: ഇന്ത്യയുടെ ചരിത്രം മാറ്റിയെഴുതണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇന്ത്യയുടെ കണ്ണിലൂടെയായിരിക്കണം ചരിത്രം മാറ്റിയെഴുതേണ്ടതെന്നും അമിത് ഷാ പറഞ്ഞു. ഇന്ത്യയുടെ യഥാര്‍ഥ കാഴ്ചപ്പാടില്‍ നിന്ന് ചരിത്രം മാറ്റിയഴുതാന്‍ ചരിത്രകാരന്‍മാര്‍ തയ്യാറകണമെന്നും അദ്ദേഹം പറഞ്ഞു. ചത്രപതി ശിവജി മഹാരാജ്, മഹാറാണ പ്രതാപ് എന്നിവുടെ ഇഷ്ടങ്ങളെ കുറിച്ച് ചരിത്ര പഠനങ്ങളൊന്നും നടന്നിട്ടില്ലെന്നും ഷാ പറഞ്ഞു. ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ ദ്വിദിന സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബിജെപി അധ്യക്ഷന്‍ കൂടിയായ അമിത് ഷാ.

Advertisment

Read Also: പശുക്കളുടെ ജഡം കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് കമല്‍നാഥ്

ഇന്ത്യയുടെ കാഴ്ചപ്പാടില്‍ നിന്നാണ് രാജ്യത്തിന്റെ ചരിത്രം തിരുത്തിയെഴുതേണ്ടത്. ഛത്രപതി ശിവരാജ്, മാഹാരാജ് എന്നിവര്‍ സഹിച്ച വേദനകളെ കുറിച്ചോ അവരുടെ നേട്ടങ്ങളെ കുറിച്ചോ നമുക്ക് ആവശ്യമായ ചരിത്ര പഠനങ്ങളൊന്നും ഇല്ല. ഒന്നാം സ്വാതന്ത്ര്യ സമരം ചരിത്രത്തില്‍ രേഖപ്പെടുത്തി വച്ചിട്ടുള്ളത് ബ്രിട്ടീഷുകാരുടെ കണ്ണിലൂടെയാണെന്നും, ഇത് വീര്‍ സവര്‍ക്കര്‍ക്ക് വേണ്ടിയല്ല പറയുന്നത് എന്നുമായിരുന്നു അമിത് ഷാ പറഞ്ഞത്.

"നമ്മുടെ ചരിത്രം തിരുത്തിയെഴുതേണ്ടത് നമ്മുടെ കടമയാണ്. നമ്മള്‍ എത്രനാള്‍ ബ്രിട്ടീഷുകാരെ കളിയാക്കും? ആരെയും കുറ്റപ്പെടുത്താനില്ല. ചരിത്രത്തില്‍ സത്യം മാത്രമാണ് രചിക്കപ്പെടേണ്ടത്." അമിത് ഷാ പറഞ്ഞു.

Advertisment

സവർക്കർക്ക് ഭാരത‌രത്‌ന നൽകണമെന്ന് മഹാരാഷ്ട്രയിലെ ബിജെപി വാദിക്കുന്നതിനിടെയാണ് ഇന്ത്യയുടെ ചരിത്രം തിരുത്തിയെഴുതണമെന്ന വാദവുമായി അമിത് ഷാ രംഗത്തെത്തിയിരിക്കുന്നത്. മഹാരാഷ്ട്രാ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രകടന പത്രിക ബി.ജെ.പി നേരത്തെ പുറത്തിറക്കിയിരുന്നു. പ്രകടന പത്രികയില്‍ സവര്‍ക്കര്‍ക്കും ജ്യോതിബ ഫൂലെ, സാവിത്രിഭായ് ഫൂലെ എന്നിവര്‍ക്കും ഭാരത് രത്ന നല്‍കി ആദരിക്കണമെന്ന ആവശ്യം ബി.ജെ.പി മുന്നോട്ട് വെച്ചിരുന്നു.

Bjp Amit Shah

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: