/indian-express-malayalam/media/media_files/uploads/2023/05/Rs-2000-note.jpg)
ന്യൂഡൽഹി: രാജ്യത്ത് 2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ തീരുമാനം. 2023 സെപ്റ്റംബര്‍ 30-നകം നോട്ട് മാറ്റി വാങ്ങാനാണ് റിസര്‍വ് ബാങ്കിന്റെ നിര്‍ദേശം. 2000 രൂപ നോട്ടുകള്‍ അച്ചടിക്കുന്നത് ആര്‍ബിഐ നിര്‍ത്തിവച്ചു. 2000 രൂപ നോട്ടുകള്‍ ഇനി വിതരണം ചെയ്യണ്ടതില്ലെന്നും ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കി. നോട്ടുകള്‍ പിന്‍വലിക്കുന്നതിന്റെ ഭാഗമാണ് ബാങ്കുകളോട് കറന്‍സി വിതരണം ചെയ്യുന്നത് നിര്‍ത്തിവെക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്.
2016 ലാണ് പ്രധാനമന്ത്രി വലിയ പ്രഖ്യാപനത്തോടെ അഞ്ഞുറിന്റെയും ആയിരത്തിന്റേയും നോട്ടുകൾ പിൻവലിച്ച് പകരം പുതിയ 2000 ത്തിന്റെയും 500 ന്റെയും നോട്ടുകൾ വിപണിയിലിറക്കിയത്. കള്ളപ്പണം നിരോധിക്കാനെന്ന പേരിലായിരുന്നു കേന്ദ്ര സർക്കാരിന്റെ ഈ നീക്കം.
''റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ''ക്ലീന്‍ നോട്ട് പോളിസി'' അനുസരിച്ച്, പ്രചാരത്തില്‍ നിന്ന് 2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചു. 2000 രൂപ മൂല്യമുള്ള നോട്ടുകള്‍ നിയമപരമായി തുടരും. സമയബന്ധിതമായി നോട്ടുകള്‍ മാറ്റിവാങ്ങുന്ന പ്രക്രിയ പൂര്‍ത്തിയാക്കുന്നതിനും പൊതുജനങ്ങള്‍ക്ക് മതിയായ സമയം നല്‍കുന്നതിനും, എല്ലാ ബാങ്കുകളും 2023 സെപ്റ്റംബര്‍ 30 വരെ 2000 രൂപ നോട്ടുകള്‍ക്ക് നിക്ഷേപം കൂടാതെ/അല്ലെങ്കില്‍ കൈമാറ്റ സൗകര്യം നല്‍കും. ആര്‍ബിബെ പ്രസ്താവനയില്‍ പറഞ്ഞു.
RBI decides to withdraw ₹2000 denomination banknotes from circulation, will continue as legal tender pic.twitter.com/Lc9ejtcSIX
— Aanchal Magazine (@AanchalMagazine) May 19, 2023
'2000 രൂപ മൂല്യമുള്ള ബാങ്ക് നോട്ടുകളുടെ 89 ശതമാനവും 2017 മാര്‍ച്ചിന് മുമ്പാണ് പുറത്തിറക്കിയത്, അവ 4-5 വര്‍ഷത്തെ കണക്കാക്കിയ ആയുസ്സിന്റെ അവസാനത്തിലാണ്. 2018 മാര്‍ച്ച് 31-ന് (പ്രചാരത്തിലുള്ള നോട്ടുകളുടെ 37.3%) പ്രചാരത്തിലുള്ള ഈ ബാങ്ക് നോട്ടുകളുടെ ആകെ മൂല്യം 6.73 ലക്ഷം കോടിയില്‍ നിന്ന് 3.62 ലക്ഷം കോടിയായി കുറഞ്ഞു, ഇത് 2023 മാര്‍ച്ച് 31-ന് പ്രചാരത്തിലുള്ള നോട്ടുകളുടെ 10.8% മാത്രമായിരുന്നു. ഈ മൂല്യം ഇടപാടുകള്‍ക്ക് സാധാരണയായി ഉപയോഗിക്കുന്നില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. പുതിയ നീക്കത്തെ കുറിച്ച് ആര്‍ബിഐ പറഞ്ഞു:
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.