/indian-express-malayalam/media/media_files/uploads/2020/08/rbi-governor.jpg)
ന്യൂഡൽഹി: റിപ്പോ നിരക്കിലും റിവേഴ്സ് റിപ്പോ നിരക്കിലും മാറ്റം വരുത്താതെ നടപ്പ് സാമ്പത്തികവർഷത്തെ ആദ്യ പണവായ്പ നയം പ്രഖ്യാപിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഇതോടെ റിപ്പോനിരക്ക് നാലുശതമാനത്തിലും റിവേഴ്‌സ് റിപ്പോ നിരക്ക് 3.35ശതമാനത്തിലും തുടരും. കോവിഡ് വ്യാപനത്തെതുടർന്നുള്ള സാമ്പത്തികാഘാതത്തിൽനിന്ന് സമ്പദ്ഘടന തിരിച്ചുവരവിന്റെ പാതയിലായതിനാലാണ് വായ്പാനയ അവലോകന സമിതി ഈ തീരുമാനമെടുത്തതെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു.
അതേസമയം, പണപ്പെരുപ്പ നിരക്കുകൾ ഉയരുന്നത് വെല്ലുവിളിയാണെന്ന് മോണിറ്ററി പോളിസി കമ്മറ്റി വിലിയുരുത്തി. 2021 സാമ്പത്തികവർഷത്തെ നാലാം പാദത്തിൽ 5.2ശതമാനം നിരക്കിലായിരുന്നു ഉപഭോക്തൃ വില സൂചിക.
Read More: കോവിഡ് രണ്ടാം തരംഗം: അടുത്ത നാലാഴ്ച നിർണായകമെന്ന് കേന്ദ്രം
മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ് എന്നീസംസ്ഥാനങ്ങളിലെ വിവിധയിടങ്ങളില്‍ കോവിഡ് വ്യാപനം കൂടുന്നതും ഭാഗികമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതുമൊക്കെ സമ്പദ്ഘടനയ്ക്ക് ഭീഷണിയുയര്‍ത്തുന്നുണ്ട്. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതുമൂലം ജനുവരിയിലെ വ്യാവസായികോത്പാദനം 1.6ശതമാനം ചുരുങ്ങിയതും തിരിച്ചടിയാണ്. 2019 ഫെബ്രുവരിക്കുശേഷം റിപ്പോനിരക്കില്‍ ആര്‍ബിഐ 2.50ശതമാനത്തിന്റെ കുറവാണ് വരുത്തിയത്.
2026 മാർച്ചിൽ അവസാനിക്കുന്ന അഞ്ചുവർഷത്തേക്ക് ചില്ലറ പണപ്പെരുപ്പം നാല് ശതമാനമായി നിലനിർത്താൻ കഴിഞ്ഞ ആഴ്ച സർക്കാർ റിസർവ് ബാങ്കിനോട് ആവശ്യപ്പെട്ടിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.