Latest News

കോവിഡ് രണ്ടാം തരംഗം: അടുത്ത നാലാഴ്ച നിർണായകമെന്ന് കേന്ദ്രം, മഹാരാഷ്ട്രയിൽ വാക്സിൻ ക്ഷാമം

മഹാമാരിയുടെ തീവ്രത വർധിച്ചു വരികയാണ്, ഇത് കഴിഞ്ഞ തവണത്തേക്കാൾ വേഗത്തിലാണ് പടരുന്നത്

covid-19, കോവിഡ്-19, coronavirus vaccine, കൊറോണ വൈറസ് വാക്‌സിന്‍, covid-19 vaccine, കോവിഡ്-19 വാക്‌സിന്‍, coronavirus vaccine india, കൊറോണ വൈറസ് വാക്‌സിന്‍ ഇന്ത്യ, covid-19 vaccine kerala, കോവിഡ്-19 വാക്‌സിന്‍ കേരളം,covid-19 vaccine india, കോവിഡ്-19 വാക്‌സിന്‍ ഇന്ത്യ, Kerala Covid News Live, കേരള കോവിഡ് വാർത്തകൾ തത്സമയം, Kerala Covid 19 News Kerala, കേരളത്തിലെ കോവിഡ് വാർത്തകൾ, Covid News Kerala, കേരളത്തിലെ കോവിഡ് വാർത്തകൾ, Covid 19, Kerala Numbers, കോവിഡ് 19, Thiruvannathapuram, തിരുവനന്തപുരം, Thrissur, തൃശൂർ, Total patients in Kerala, Kerala Covid, കേരള കോവിഡ്, Corona, കൊറോണ, malayalam news, news in malayalam, malayalam news, malayalam varthakal, മലയാളം വാര്‍ത്തകള്‍, today malayalam news, today news malayalam, todays malayalam news, malayalam today's news, ഇന്നത്തെ മലയാളം വാര്‍ത്തകള്‍, news in malayalam, വാര്‍ത്തകള്‍ മലയാളത്തില്‍, kerala news headlines, കേരള വാര്‍ത്തകള്‍, latest news, പുതിയ വാര്‍ത്തകള്‍, katest malayalam news, പുതിയ മലയാളം വാര്‍ത്തകള്‍, കോവിഡ് വാര്‍ത്തകള്‍, covid news in malayalam, covid news malayalam, കോവിഡ് വാര്‍ത്തകള്‍ മലയാളത്തിൽ, covid vaccine news, കോവിഡ് വാക്‌സിന്‍വാര്‍ത്തകള്‍, coronavirus vaccine news, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍, covid vaccine news malayalam, കോവിഡ് വാക്‌സിന്‍വാര്‍ത്തകള്‍ മലയാളത്തിൽ, coronavirus vaccine news malayalam, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍ മലയാളത്തിൽ, indian express malayalam, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം, ie malayalam, ഐഇ മലയാളം

ന്യൂഡൽഹി: കോവിഡിന്റെ രണ്ടാം തരംഗത്തിൽ രാജ്യത്ത് കേസുകളുടെ എണ്ണത്തിൽ വലിയ വർധനവാണ് രേഖപ്പെടുത്തുന്നത്. അടുത്ത നാലാഴ്ച ഏറെ നിർണായകമാണെന്ന് കോവിഡ് -19 ടാസ്‌ക് ഫോഴ്‌സിന്റെ തലവനായ ഡോ. വി.കെ.പോൾ പറഞ്ഞു. ആദ്യ തരംഗത്തെക്കാൾ വേഗത്തിലാണ് രണ്ടാം തരംഗത്തിൽ വൈറസ് വ്യാപിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“മഹാമാരിയുടെ തീവ്രത വർധിച്ചുവരികയാണ്, കഴിഞ്ഞ തവണത്തേക്കാൾ വേഗത്തിലാണ് ഇപ്പോൾ പടരുന്നത്. ചില സംസ്ഥാനങ്ങളിലെ അവസ്ഥ മോശമാണ്. പക്ഷേ രാജ്യത്തുടനീളം കേസുകളിൽ വലിയ വർധനവാണ് കാണാനാകുന്നത്,” വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. കോവിഡ് കൂടുതലുള്ള സംസ്ഥാനങ്ങൾ മാത്രമല്ല, മറ്റിടങ്ങളിലും ആർടിപിസിആർ പരിശോധനയും വൈറസ് വ്യാപനം നിയന്ത്രിക്കാനുള്ള നടപടികളും പ്രതിരോധ കുത്തിവയ്പും ശക്തമാക്കണമെന്നും അദ്ദേഹം നിർദേശിച്ചു.

“രണ്ടാം തരംഗത്തെ നിയന്ത്രിക്കാൻ ആളുകളുടെ പങ്കാളിത്തം പ്രധാനമാണ്. അടുത്ത നാല് ആഴ്ച വളരെ നിർണായകമാണ്. മഹാമാരിക്കെതിരെ പോരാടാൻ രാജ്യം മുഴുവൻ ഒത്തുചേർന്ന് ശ്രമിക്കണം,” അദ്ദേഹം പറഞ്ഞു. ജനസംഖ്യയുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിൽ രോഗവ്യാപനവും മരണവും താരതമ്യേന കുറവാണെങ്കിലും, സ്ഥിതി ഗുരുതരമാവുകയാണെന്ന് ഡോ.പോൾ പറഞ്ഞു.

രോഗവും മരണവും ഇടയ്ക്കു കുറഞ്ഞിരുന്നു. ചിലയിടങ്ങളിൽ താരതമ്യേന കേസുകൾ കുറവാണെന്നു കരുതി അലംഭാവം പാടില്ല. കേസും മരണവും കൂടാം. കുടുംബങ്ങൾക്കും സമൂഹത്തിനും സമ്പദ്‌വ്യവസ്ഥയ്ക്കും നഷ്ടങ്ങൾ സംഭവിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, സമീപഭാവിയിലെ രോഗവ്യാപനത്തെയും അതിന്റെ പ്രത്യാഘാതത്തെയും കുറിച്ച് സർക്കാരിന്റെ കണക്കോ വിലയിരുത്തലോ എന്താണെന്ന ചോദ്യത്തിന് അങ്ങനെ കണക്കാക്കി പറയുന്നത് ശരിയല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

Also Read: മനുഷ്യരിൽ നിന്ന് വവ്വാലിലേക്കും കൊറോണ വൈറസ് പകരുമോ? പുതിയ കണ്ടെത്തലുമായി ഗവേഷകർ

സാഹചര്യം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ എല്ലാവർക്കും കുത്തിവയ്പ് നൽകാതെ ആവശ്യമുള്ളവർക്ക് മാത്രം നൽകാനാണ് നിർദേശം. രോഗവ്യാപനം ഉയരുന്ന സാഹചര്യത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഡല്‍ഹിയില്‍ ഇന്നലെ മുതല്‍ രാത്രികാല കര്‍ഫ്യൂ ആരംഭിച്ചു. രോഗികളുടെ എണ്ണം ഉയരുന്ന ഗുജറാത്തില്‍ രണ്ടോ മൂന്നോ ദിവസത്തേക്ക് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ ഹൈക്കോടതി നിർദേശിച്ചു. ഛണ്ഡിഗഡിലും രാത്രികാല കര്‍ഫ്യൂ ഏർപ്പെടുത്തി. രാത്രി 10 മുതൽ പുലർച്ചെ അഞ്ചുവരെയാണ് കര്‍ഫ്യൂ.

ഗുജറാത്തിലെ 20 പ്രദേശങ്ങളില്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജാര്‍ഖണ്ഡ്, മധ്യപ്രദേശ് സംസ്ഥാനങ്ങളിലും കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി. മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ കേന്ദ്രത്തിലെ വിദഗ്ധ സമിതി ഇന്നെത്തും. കോവിഡ് സഹചര്യം വിലയിരുത്താന്‍ നാളെ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി യോഗം ചേരും.

അതിനിടെ, സംസ്ഥാനത്ത് കോവിഡ് വാക്സിൻ ക്ഷാമമുണ്ടെന്നും മൂന്നു ദിവസത്തിനുള്ളിൽ സ്റ്റോക്ക് തീരുമെന്നും മഹാരാഷ്ട്ര ആരോഗ്യ മന്ത്രി രാജേഷ് തോപെ പറഞ്ഞു. സംസ്ഥാനത്തിന് കൂടുതൽ ഡോസുകൾ അനുവദിക്കണമെന്നും സാർവത്രിക വാക്സിനേഷൻ ആരംഭിക്കണമെന്നും അദ്ദേഹം കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

1,15,736 പുതിയ കേസുകൾ

രാജ്യത്ത് പുതുതായി 1,15,736 കോവിഡ് കേസുകളാണു സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിൽ 55,000 മഹാരാഷ്ട്രയിലാണ്. ഛത്തീസ്‌ഗഡിൽ 9,921 കേസും സ്ഥിരീകരിച്ചിട്ടുണ്ട്. കർണാടക, ഉത്തർപ്രദേശ്, ഡൽഹി എന്നിവിടങ്ങളിൽ പുതിയ രോഗികളുടെ എണ്ണം അയ്യായിരത്തിനു മുകളിലാണ്.

രാജ്യത്ത് ഇതുവരെ 1,28,01,875 പേർക്കാണ് കോവിഡ് ബാധിച്ചത്. 8,43,473 ആണ് സജീവ കേസുകളുടെ എണ്ണം. മൊത്തം മരണസംഖ്യ 1,66,177 ആണ്. ഇന്നലെ 630 കോവിഡ് മരണമാണ് സ്ഥിരീകരിച്ചത്. ഇതിൽ പകുതിയും മഹാരാഷ്ട്രയിലാണ്. പഞ്ചാബ്, ഛത്തീസ്‌ഗഡ്, ഉത്തർപ്രദേശ്, കർണാടക എന്നിവയാണ് മരണസംഖ്യ കൂടുതലുളള മറ്റു സംസ്ഥാനങ്ങൾ.

Also Read: ഒന്നിൽ കൂടുതൽ തവണ കോവിഡ് ബാധിക്കുമോ? കണ്ടെത്തൽ ഇങ്ങനെ

കേരളത്തിലും കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുകയാണ്. ഇന്നലെ  3502 പേര്‍ക്കാണ് സംസ്ഥാനത്ത് വൈറസ് ബാധ സ്ഥിരീകരിച്ചത്. എറണാകുളം- 487, കണ്ണൂര്‍- 410, കോഴിക്കോട്- 402, കോട്ടയം- 354, തൃശൂര്‍- 282, മലപ്പുറം- 261, തിരുവനന്തപുരം- 210, പത്തനംതിട്ട- 182, കൊല്ലം- 173, പാലക്കാട്- 172, ആലപ്പുഴ- 165, ഇടുക്കി- 158, കാസര്‍ഗോഡ്- 128, വയനാട്- 118 എന്നിങ്ങനെയാണ് പുതിയ രോഗബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്.

ഇന്നലെ  14 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4694 ആയി. 1898 പേർ ഇന്നലെ രോഗമുക്തി നേടി. കോഴിക്കോട്- 274,തിരുവനന്തപുരം- 211, എറണാകുളം- 191, മലപ്പുറം- 190,  തൃശൂര്‍- 186, കൊല്ലം- 129, കോട്ടയം- 125, ആലപ്പുഴ- 117, പത്തനംതിട്ട- 108,കാസര്‍ഗോഡ്- 108,  കണ്ണൂര്‍- 103, പാലക്കാട്- 62, വയനാട്- 53, ഇടുക്കി- 41. 29,962 പേരാണ് ചികിത്സയിലുള്ളത്. 11,06,123 പേര്‍ ഇതുവരെ രോഗമുക്തി നേടി.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Next 4 weeks critical vaccine first to those who need it not want it centre

Next Story
ജസ്റ്റിസ് എന്‍.വി.രമണയെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയി നിയമിച്ചുSupreme Court Chief Justice, സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, SA Bobde, എസ്.എ ബോബ്ഡെ, Justice NV Ramana, ജസ്റ്റിസ് എൻ.വി രമണ, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com