scorecardresearch

പലിശനിരക്കിൽ മാറ്റമില്ല, ജിഡിപി 9.5 ശതമാനം കുറയുമെന്ന് റിസർവ് ബാങ്ക്

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സമ്പദ് വ്യവസ്ഥയില്‍ പ്രതിസന്ധി തുടരുകയാണ്

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സമ്പദ് വ്യവസ്ഥയില്‍ പ്രതിസന്ധി തുടരുകയാണ്

author-image
WebDesk
New Update
പലിശനിരക്കിൽ മാറ്റമില്ല, ജിഡിപി 9.5 ശതമാനം കുറയുമെന്ന് റിസർവ് ബാങ്ക്

മുംബൈ: റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകളില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക്. പണവായ്പ നയസമിതി പുനഃസംഘടിപ്പിച്ചതിനുശേഷമുള്ള ആദ്യ പണവായ്പ നയ അവലോകന യോഗത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടത്. ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന വായ്പയുടെ പലിശനിരക്കായ റിപ്പോനിരക്ക് നാലു ശതമാനമായി തുടരും. ബാങ്ക് നിരക്കും മാര്‍ജിനല്‍ സ്റ്റാന്‍ഡിംഗ് ഫെസിലിറ്റിയും അതേപോലെ തുടരും. 4.2 ശതമാനമാണ് ബാങ്ക് നിരക്ക്. ബാങ്കുകളില്‍നിന്ന് റിസര്‍വ് ബാങ്ക് വാങ്ങുന്ന വായ്പയ്ക്കുള്ള പലിശനിരക്കായ റിവേഴ്‌സ് റിപ്പോ നിരക്കും 3.35 ശതമാനമായി നിലനിര്‍ത്തി.

Advertisment

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സമ്പദ് വ്യവസ്ഥയില്‍ പ്രതിസന്ധി തുടരുകയാണ്. ഇത് കണക്കിലെടുത്തു പലിശനിരക്കു കുറച്ചു വിപണിയില്‍ കൂടുതല്‍ പണലഭ്യത ഉറപ്പാക്കുന്ന നിലപാട് തുടരുമെന്നു ശക്തികാന്ത ദാസ് അറിയിച്ചു.

Read More: ഭാഗ്യലക്ഷ്മിയുടേയും സുഹൃത്തുക്കളുടേയും മുൻകൂർ ജാമ്യാപേക്ഷ തള്ളി

യോഗത്തില്‍ അംഗങ്ങളെല്ലാവരും നിരക്ക് നാലുശതമാനത്തില്‍ നിലനിര്‍ത്തുന്നതിന് അനുകൂലമായാണു വോട്ടുചെയ്തത്. ഓഗസ്റ്റില്‍ 6.69 ശതമാനമായിരുന്നു പണപ്പെരുപ്പം. കോവിഡ് വ്യാപനത്തെതുടര്‍ന്നു വിതരണ ശൃംഖലയില്‍ തടസമുള്ളതിനാല്‍ വരുംമാസങ്ങളിലും വിലക്കയറ്റം കൂടാനാണു സാധ്യതയെന്നു യോഗം വിലയിരുത്തി.

Advertisment

നടപ്പ് സാമ്പത്തിക വർഷത്തിൽ ജിഡിപിയില്‍ 9.5 ശതമാനത്തിൻെറ കുറവ് വരുമെന്നും റിസർവ് ബാങ്ക് പ്രവചിക്കുന്നു. സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തോടെ സ്ഥിതി മെച്ചപ്പെടാൻ സാധ്യതയുണ്ടെന്നാണ് അവലോകന യോ​ഗ​ വിലയിരുത്തൽ. നിലവിലെ സാഹചര്യങ്ങള്‍ രാജ്യത്തെ സാമ്പത്തികവളര്‍ച്ചയെ ബാധിച്ചിട്ടുണ്ട്. ബാങ്ക് നിരക്കും മാര്‍ജിനല്‍ സ്റ്റാന്‍ഡിംഗ് ഫെസിലിറ്റിയും മാറ്റമില്ലാതെ തുടരും.

Read More in English: RBI keeps rates unchanged at 4%, says GDP to contract by 9.5% this fiscal

Rbi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: