/indian-express-malayalam/media/media_files/uploads/2019/08/Anurag.jpg)
ബലാത്സംഗ ആരോപണ കേസ്: ലൈംഗികാരോപണ കേസിൽ സംവിധായകൻ അനുരാഗ് കശ്യപിന് മുംബൈ പൊലീസിന്റെ നോട്ടീസ്. നാളെ രാവിലെ പതിനൊന്ന് മണിക്ക് വെർസോവ പൊലീസ് സ്റ്റേഷനിൽ നേരിട്ട് ഹാജരാകാനാണ് നോട്ടീസ്.
സെപ്റ്റംബർ 23നാണ് അനുരാഗ് കശ്യപ് തന്നെ ബലാത്സംഗം ചെയ്തുവെന്ന ആരോപണവുമായി നടി രംഗത്തെത്തിയത്. 2013ൽ അനുരാഗ് കശ്യപ് ലൈംഗിക അതിക്രമത്തിന് ഇരയാക്കിയെന്നാണ് നടി ഉന്നയിച്ച ആരോപണം.
അന്നേദിവസം തന്നെ, നടിയും അഭിഭാഷകനും പരാതിയുമായി വെർസോവ പൊലീസ് സ്റ്റേഷനിലെത്തുകയും കശ്യപിനെതിരെ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു. ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കൽ അടക്കമുള്ള വകുപ്പുകൾ ചേർത്താണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
Read in English: Rape case: Anurag Kashyap to appear before Mumbai Police tomorrow
അനുരാഗ് കശ്യപിനെതിരെ നടപടി ആവശ്യപ്പെട്ട് നടി മഹാരാഷ്ട്ര ഗവർണറെ ബിഎസ് കോഷിയാരിയെ കണ്ടിരുന്നു. കശ്യപിനെ അറസ്റ്റ് ചെയ്യണമെന്നാണ് നടി ആവശ്യപ്പെട്ടത്. സെപ്റ്റംബർ 27ന് നടിയും അഭിഭാഷകനും വെർസോവ പോലീസ് സ്റ്റേഷൻ സന്ദർശിക്കുകയും കശ്യപിനെ ഉടൻ അറസ്റ്റ് ചെയ്തില്ലെങ്കിൽ നിരാഹാര സമരം ആരംഭിക്കുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു.
തിങ്കളാഴ്ച റിപ്പബ്ലിക്കൻ പാർട്ടി നേതാവും കേന്ദ്രമന്ത്രിയുമായി രാംദാസ് അത്തവാലെയെയും നടി സന്ദർശിച്ചിരുന്നു. കശ്യപിനെ ഒരാഴ്ചയ്ക്കുള്ളിൽ അറസ്റ്റ് ചെയ്തില്ലെങ്കിൽ ആർപിഐ പ്രക്ഷോഭം നടത്തുമെന്ന് അത്തവാലെ അറിയിച്ചു.
Read more:ലൈംഗികാരോപണം; നിയമപരമായി നേരിടുമെന്ന് അനുരാഗ് കശ്യപ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.