scorecardresearch

'ചില നിരുത്തരവാദപരമായ രാഷ്ട്രങ്ങൾ' സമുദ്ര നിയമങ്ങൾ വളച്ചൊടിക്കുന്നു; ചൈനയെ പേര് പറയാതെ വിമർശിച്ച് രാജ്നാഥ് സിങ്

'ചില നിരുത്തരവാദപരമായ രാഷ്ട്രങ്ങൾ' സമുദ്ര നിയമങ്ങൾ വളച്ചൊടിക്കുന്നു; ചൈനയെ പേര് പറയാതെ വിമർശിച്ച് രാജ്നാഥ് സിങ്

'ചില നിരുത്തരവാദപരമായ രാഷ്ട്രങ്ങൾ' സമുദ്ര നിയമങ്ങൾ വളച്ചൊടിക്കുന്നു; ചൈനയെ പേര് പറയാതെ വിമർശിച്ച് രാജ്നാഥ് സിങ്

author-image
WebDesk
New Update
Rajnath Singh, China, China maritime law, UNCLOS, China violating UNCLOS says Rajnath, Rajnath Singh INS Visakhapatnam, Indian Express news, ഇന്ത്യ, ചൈന, രാജ്നാഥ് സിങ്, Malayalam News, IE Malayalam

ന്യൂഡൽഹി: “ചില നിരുത്തരവാദപരമായ രാഷ്ട്രങ്ങൾ” അവരുടെ ഇടുങ്ങിയ പക്ഷപാതപരമായ താൽപ്പര്യങ്ങളും ആധിപത്യ പ്രവണതകളുമായി സമുദ്രാതിർത്തി സംബന്ധിച്ച അന്താരാഷ്ട്ര ചട്ടങ്ങളുടെ തെറ്റായ നിർവചനങ്ങളുമായി വരുന്നതായി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. ചൈനയെ ലക്ഷ്യം വച്ചായിരുന്നു സിങ്ങിന്റെ പേര് പരാമർശിക്കാതെയുള്ള പരാമർശം. ഈ രാഷ്ട്രങ്ങൾ യുഎൻ കൺവെൻഷൻ ഓൺ ദി ലോ ഓഫ് ദി സീയുടെ (യുഎൻസിഎൽഒഎഫ്) തെറ്റായ നിർവചനങ്ങളുമായി വരുന്നുണ്ടെന്നാണ് പ്രതിരോധ മന്ത്രി പറഞ്ഞത്.

Advertisment

ഞായറാഴ്ച രാവിലെ ഇന്ത്യൻ നാവികസേനയുടെ ഡിസ്ട്രോയറായ ഐഎൻഎസ് വിശാഖപട്ടണം കമ്മീഷൻ ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. “ചില രാജ്യങ്ങൾ അതിന്റെ നിർവചനത്തിന്റെ ഏകപക്ഷീയമായ വ്യാഖ്യാനത്താൽ യുഎൻസിഎൽഒഎഫ് ആവർത്തിച്ച് ദുർബലപ്പെടുത്തുന്നത് ആശങ്കാജനകമാണ്,” എന്ന് മന്ത്രി പറഞ്ഞു.

Also Read: കാർഷിക നിയമങ്ങൾ പിൻവലിക്കൽ: നടപടികൾ ഇങ്ങനെ

വിദേശ കപ്പലുകളുടെ പ്രവേശനം നിയന്ത്രിക്കാനായി "ചൈനീസ് ടെറിട്ടോറിയൽ വാട്ടർ" എന്ന് വിളിക്കുന്ന പുതിയ സമുദ്ര നിയമങ്ങൾ ചൈന പ്രഖ്യാപിച്ച് മാസങ്ങൾക്ക് ശേഷമാണ് സിങ്ങിന്റെ അഭിപ്രായങ്ങൾ. ഈ വർഷം സെപ്റ്റംബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വന്ന പുതിയ നിയമപ്രകാരം, സൈനികവും വാണിജ്യപരവുമായ വിദേശ കപ്പലുകൾ, പുതിയ നിയമം അനുസരിച്ച് "ചൈനീസ് ടെറിട്ടോറിയൽ സമുദ്രമേഖലയിൽ" ചൈനീസ് മേൽനോട്ടത്തിന് കീഴടങ്ങേണ്ടതുണ്ട്.

"ചൈനയുടെ സമുദ്ര ഗതാഗത സുരക്ഷയെ അപകടപ്പെടുത്തുന്ന" കപ്പലുകൾ അവരുടെ പേര്, കോൾ ചിഹ്നം, നിലവിലെ സ്ഥാനം, അടുത്ത കോൾ പോർട്ട്, എത്തിച്ചേരുമെന്ന് കണക്കാക്കിയ സമയം എന്നിവ റിപ്പോർട്ട് ചെയ്യേണ്ടതുണ്ട്. അപകടകരമായ ചരക്കുകളും ചരക്ക് ഭാരവും കൊണ്ടുപോകുന്ന കപ്പലുകളുടെ പേരും ആവശ്യപ്പെടുമെന്ന് ചൈനീസ് സർക്കാരിന്റെ ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു.

Advertisment

തർക്കമുള്ള ദക്ഷിണ ചൈനാ കടൽ, കിഴക്കൻ ചൈനാ കടൽ, തായ്‌വാൻ കടലിടുക്ക് എന്നിവിടങ്ങളിൽ വാണിജ്യപരവും സൈനികവുമായ കപ്പലുകൾ കടന്നുപോകുന്നതുമായി ബന്ധപ്പെട്ട് ഈ നിയമം വളരെ പ്രധാനമാണ്. ഇത് യുഎസുമായും മേഖലയിലെ അവരുടെ പങ്കാളികളുമായും വർദ്ധിച്ച സംഘർഷത്തിന് കാരണമായി.

ഒരു രാജ്യത്തിന്റെ സുരക്ഷയെ ഭീഷണിപ്പെടുത്തുന്നില്ലെങ്കിൽ, ഒരു തീരദേശ രാജ്യത്തെ സമുദ്ര മേഖല വഴി വിദേശ കപ്പലുകളുടെ കടന്നുപോകാനുള്ള അവകാശത്തെ തടസ്സപ്പെടുത്തരുതെന്നാൻ് ഐക്യരാഷ്ട്രസഭയുടെ കടൽ നിയമം സംബന്ധിച്ച കൺവെൻഷൻ ഉറപ്പുനൽകുന്നത്.

Rajnath Singh

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: