/indian-express-malayalam/media/media_files/uploads/2019/08/AMith-Sha-and-Modi-Rajanikanth.jpg)
ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും പുകഴ്ത്തി വീണ്ടും രജനീകാന്ത്. മോദിയും ഷായും മികച്ച നയതന്ത്രജ്ഞരാണെന്ന് രജനീകാന്ത് പറഞ്ഞു. നരേന്ദ്ര മോദിയെയും അമിത് ഷായെയും കൃഷ്ണനും അര്‍ജുനനും ആയി ഉപമിച്ച് രജനീകാന്ത് നേരത്തെ രംഗത്തെത്തിയിരുന്നു. അതിനു പിന്നാലെയാണ് പുതിയ പുകഴ്ത്തല്‍.
കശ്മീര്‍ വിഷയം നരേന്ദ്ര മോദിയും അമിത് ഷായും നടപ്പിലാക്കിയത് മികച്ച നയതന്ത്രജ്ഞതയോടെയായിരുന്നു. രാജ്യത്തെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷമാണ് കശ്മീര്‍. അത് വളരെ നയതന്ത്രജ്ഞതയോടെയാണ് മോദിയും അമിത് ഷായും കൈക്കാര്യം ചെയ്തതെന്ന് രജനീകാന്ത് പറഞ്ഞു.
ആദ്യം കശ്മീരില്‍ നിരോധനാജ്ഞ പുറപ്പെടുവിക്കുന്നു. എന്നിട്ട് പ്രശ്‌നക്കാരെയെല്ലാം കരുതല്‍ തടങ്കലില്‍ വയ്ക്കുന്നു. ബിജെപിക്ക് പോലും ഭൂരിപക്ഷമില്ലാത്ത രാജ്യസഭയില്‍ ബില്‍ ആദ്യം പാസാക്കി. അതിനു ശേഷമാണ് ലോക്‌സഭയില്‍ ബില്‍ പാസാക്കിയത്. ചര്‍ച്ചകള്‍ക്ക് ഇഷ്ടം പോലെ സമയം ഉണ്ടായിരുന്നു. രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്നവര്‍ക്കും സമയം ലഭിച്ചു. എന്നാല്‍, എല്ലാ കാര്യങ്ങളും മോദിയുടെയും അമിത് ഷായുടെയും നയതന്ത്ര മികവില്‍ പൂര്‍ത്തിയായെന്നും രജനീകാന്ത് പറഞ്ഞു.
നരേന്ദ്ര മോദിയെയും അമിത് ഷായെയും നേരത്തെ കൃഷ്ണനും അർജുനനും ആയി രജനീകാന്ത് ഉപമിച്ചിരുന്നു. ഇത് വലിയ വാർത്തയായിരുന്നു. പലരും രജനീകാന്തിനെ വിമർശിച്ച് രംഗത്തെത്തുകയും ചെയ്തു. അമിത് ഷായേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും, മഹാഭാരതത്തിലെ അർജുനനും ശ്രീകൃഷ്ണനുമായാണ് രജനീകാന്ത് താരതമ്യപ്പെടുത്തിയത്. എന്നാൽ ഇതിൽ അർജുനൻ ആരാണെന്നും കൃഷ്ണൻ ആരാണെന്നും മോദിക്കും ഷായ്ക്കും മാത്രമേ അറിയുകയുള്ളൂവെന്നും രജനീകാന്ത് പറഞ്ഞു.
“കശ്മീർ ദൗത്യത്തിന് അമിത് ഷാ ജിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. നിങ്ങൾ ഇത് നടത്തിയ രീതി, അതിനെ നമിക്കുന്നു. പ്രത്യേകിച്ചും നിങ്ങൾ പാർലമെന്റിൽ നടത്തിയ പ്രസംഗം. ഫെന്റാസ്റ്റിക് സർ. അമിത് ഷായും മോദിയും കൃഷ്ണനെയും അർജുനനെയും പോലെയാണ്. ഇതിൽ ആരാണ് അർജുനൻ, ആരാണ് കൃഷ്ണൻ എന്ന് ഞങ്ങൾക്ക് അറിയില്ല. അവർക്ക് മാത്രമേ അറിയൂ,” രജനീകാന്ത് പറഞ്ഞു.
ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു എഴുതിയ “ലിസണിങ്, ലേണിങ്, ലീഡിങ്” എന്ന പുസ്തകം പ്രകാശനം ചെയ്യുന്ന ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രജനീകാന്ത്. ഇന്ന് രാവിലെയായിരുന്നു പുസ്തക പ്രകാശനം. വാർത്താ പ്രക്ഷേപണ മന്ത്രാലയം സംഘടിപ്പിച്ച ചടങ്ങിൽ അമിത് ഷാ പുസ്തകം പുറത്തിറക്കി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.