Independence Day 2019: ന്യൂഡല്‍ഹി: ഇന്ത്യ ഇന്ന് 73-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു. വിപുലമായ പരിപാടികളോടെയാണ് രാജ്യം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത്. ചെങ്കോട്ടയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു. ഇന്ത്യന്‍ പതാക ഉയര്‍ത്തിയ ശേഷം പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു.
Check out Independence Day 2019 Photos Here: Independence Day 2019 Photos: സ്വാതന്ത്ര്യദിനാഘോഷം: ചിത്രങ്ങൾ
Delhi: Prime Minister Narendra Modi unfurls the tricolour at Red Fort. #IndiaIndependenceDay pic.twitter.com/FOzli5INJi
— ANI (@ANI) August 15, 2019
കനത്ത സുരക്ഷാക്രമീകരണങ്ങളാണ് രാജ്യത്ത് സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് ഒരുക്കിയിരിക്കുന്നത്. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്നു ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ ശേഷമുള്ള ആദ്യ സ്വാതന്ത്ര്യദിനമാണ്.
നരേന്ദ്ര മോദി പ്രധാനമന്ത്രിയായ ശേഷം ആറാം തവണയാണ് രാജ്യത്തിന്റെ സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തുന്നത്.
Read here: രാഷ്ട്രപതിയുടെ സ്വാതന്ത്ര്യദിന സന്ദേശം; പൂർണരൂപം മലയാളത്തില്‍
കര, വ്യോമ, നാവിക സേനകളുടെ ഏകോപനത്തിന് ഒരു തലവനെ പ്രത്യേകമായി നിയമിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. സേന നവീകരണം അടക്കമുള്ള ചുമതലകളായിരിക്കും ഇദ്ദേഹം നിര്‍വഹിക്കുക എന്നും പ്രധാനമന്ത്രി പറഞ്ഞു. സൈനിക സംസ്കാരത്തില്‍ ജനങ്ങള്‍ അഭിമാനിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
പത്ത് ആഴ്ചക്കുള്ളില്‍ 60 നിയമങ്ങള്‍ എടുത്തുകളഞ്ഞതായി പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. ആ നിയമങ്ങള്‍ ആവശ്യമില്ലാത്തവ ആയിരുന്നു. അവ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നവയായിരുന്നെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ജനസംഖ്യാ വർധനവ് രാജ്യത്ത് പ്രശ്നങ്ങളുണ്ടാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനസംഖ്യ ക്രമാതീതമായി വർധിക്കുന്നത് ഭാവിയിൽ ഗുരുതര പ്രശ്നങ്ങളുണ്ടാക്കും. കുടുംബാസൂത്രണത്തെ കുറിച്ച് ആലോചിക്കണമെന്നും നരേന്ദ്ര മോദി.
അഴിമതിക്കെതിരായ എല്ലാ നടപടികളെയും സ്വാഗതം ചെയ്യുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഒരു രാജ്യം ഒരു ഭരണഘടന എന്നത് നടപ്പിലാക്കി. ഇനി ലക്ഷ്യം ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന നയമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതേ കുറിച്ച് ആലോചിക്കേണ്ട സമയമാണിതെന്നും പ്രധാനമന്ത്രി.
സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പതാക ഉയർത്തി. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലാണ് മുഖ്യമന്ത്രി പതാക ഉയർത്തിയത്. കാലവർഷക്കെടുതിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് മറ്റ് ആഘോഷ പരിപാടികൾ ഇല്ല.
എല്ലാവർക്കും കുടിവെള്ളം ലഭിക്കുന്നതിനായി ജൽ ജീവൻ പദ്ധതി. പദ്ധതിക്കായി 3.5 ലക്ഷം കോടി രൂപ നീക്കിവയ്ക്കും
ഒരു രാജ്യം ഒരു ഭരണഘടന എന്ന സ്വപ്തം യാഥാർഥ്യമായി എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൽ 370 റദ്ദാക്കിയത് പരാമർശിച്ചാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.
ജിഎസ്ടി നിർണായകമായ ഒരു തീരുമാനമായിരുന്നു എന്ന് പ്രധാനമന്ത്രി. ഒരു രാജ്യം ഒരു നികുതി എന്നത് നടപ്പിലാക്കാൻ സാധിച്ചത് നേട്ടമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു
എന്തുകൊണ്ട് മുത്തലാഖ് നിരോധിച്ചു കൂടാ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സതി നിരോധിക്കാമെങ്കിൽ എന്തുകൊണ്ട് മുത്തലാഖ് എന്ന് പ്രധാനമന്ത്രി ചോദിച്ചു. മുസ്ലീം സ്ത്രീകളുടെ സമത്വത്തിന് വേണ്ടിയാണ് മുത്തലാഖ് നിരോധിച്ചതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്ത് യാതൊരു നല്ല മാറ്റങ്ങളും ഉണ്ടാകില്ല എന്നായിരുന്നു ജനങ്ങൾ കരുതിയിരുന്നത്. എന്നാൽ, ഇപ്പോൾ എല്ലാം മാറി. ഇവിടെ മാറ്റങ്ങൾ ഉണ്ടാകുമെന്ന് ജനങ്ങൾക്ക് മനസിലാകാൻ തുടങ്ങി.
സ്വാതന്ത്ര്യത്തിന് വേണ്ടി ജീവൻ ത്യജിച്ച എല്ലാ നേതാക്കളെയും അനുസ്മരിക്കുന്നതായി പ്രധാനമന്ത്രി.
രാജ്യത്ത് നിരവധി പേർ പ്രളയത്തിൽ ദുരിതമനുഭവിക്കുന്നുണ്ട്. അവർക്കൊപ്പം നിൽക്കുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
പുതിയ സർക്കാർ അധികാരമേറ്റിട്ട് 10 ആഴ്ചകളേ ആയിട്ടുള്ളൂ എങ്കിലും നിർണായക തീരുമാനങ്ങളാണ് ചെറിയ കാലയളവിൽ എടുത്തതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആർട്ടിക്കിൽ 370, 35 A എന്നിവ ജമ്മു കശ്മീരിൽ നിന്ന് നീക്കിയ നടപടിയെ പ്രധാനമന്ത്രി ന്യായീകരിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നു
സ്വാതന്ത്രദിനാഘോഷങ്ങളുടെ ഭാഗമായി രാജ്യത്ത് കനത്ത സുരക്ഷ. ജമ്മു കശ്മീരിൽ സുരക്ഷ വർധിപ്പിച്ചു.