/indian-express-malayalam/media/media_files/uploads/2020/05/train-cst.jpg)
The Migrants special trains from Chhatrapati Shivaji Maharaj Terminus (CSMT) to ferry around 1,200 migrants workers to railway station in Uttar Pradesh. Express Photo by Ganesh Shirsekar 10/05/2020, Mumbai.
IRCTC Train Schedule and Online Booking: ജൂൺ ഒന്നു മുതൽ രാജ്യത്ത് ട്രെയിൻ സർവീസുകൾ വർധിപ്പിക്കുമെന്ന് റെയിൽവേ. ടൈം ടേബിൾ അടിസ്ഥാനമാക്കി ദിനംപ്രതി 200 ട്രെയിനുകൾ സർവീസുകളാണ് ജൂൺ ഒന്നു മുതൽ പുതുതായി ആരംഭിക്കുകയെന്ന് റെയിൽവേ വാർത്താക്കുറിപ്പിൽ അറിയിച്ചു.
- ഓൺലൈൻ വഴി മാത്രമാണ് ട്രെയിനുകളിൽ ബുക്കിങ്ങ് അനുവദിക്കുക.
- നോൺ എസി ട്രെയിനുകളാവും ഇവ.
- ഓൺലൈൻ ബുക്കിങ്ങ് ഏതാനും ദിവസത്തിനുള്ളിൽ ആരംഭിക്കും.
- ട്രെയിൻ ഷെഡ്യൂൾ ഏതാനും ദിവസത്തിനുള്ളിൽ പുറത്തുവിടുമെന്നും റെയിൽവേ അറിയിച്ചു.
इसके अतिरिक्त भारतीय रेल 1 जून से टाइम टेबल के अनुसार प्रतिदिन 200 नॉन एसी ट्रेन चलायेगा जिसकी ऑनलाइन बुकिंग शीघ्र ही शुरु होगी।
— Piyush Goyal (@PiyushGoyal) May 19, 2020
അതിഥി തൊഴിലാളികൾക്കുള്ള പ്രത്യേക ട്രെയിൻ സർവീസുകൾ ഇരട്ടിയായി വർധിപ്പിക്കുമെന്നും റെയിൽവേ അറിയിച്ചു. ഇതുവരെ 21.5 ലക്ഷം അതിഥി തൊഴിലാളികളെ ശ്രമിക് സ്പെഷ്യൽ ട്രെയിനുകൾ വഴി അവരവരുടെ നാടുകളിലെത്തിച്ചതായി റെയിൽവേയുടെ വാർത്താക്കുറിപ്പിൽ പറയുന്നു. 19 ദിവസത്തിന്ടെ 1600 ശ്രമിക് സ്പെഷ്യൽ ട്രെയിനുകളാണ് ഓടിയത്. ശ്രമിക് സ്പെഷ്യൽ ട്രെയിനുകളുടെ എണ്ണം ഇരട്ടിയാക്കുന്നത് അതിഥി തൊഴിലാളികൾക്ക് വലിയ ആശ്വാസമാവുമെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.
राज्यों से अपील है कि सड़क पर जाते हुए किसी भी श्रमिक को तुरंत नज़दीकी मेन लाइन स्टेशन पर लायें, और उन्हें रजिस्टर करके लिस्ट रेलवे को दें, ताकि उन्हें घर पहुँचाया जा सके।https://t.co/55qRxYV7En
— Piyush Goyal (@PiyushGoyal) May 19, 2020
IRCTC Train Schedule and Online Booking
റെയിൽവേയ്ക്ക് കീഴിലുള്ള ഇന്ത്യൻ റെയിൽവേ കാറ്ററിങ്ങ് ആൻഡ് ടൂറിസം കോർപറേഷന്റെ (ഐആർസിടിസി) വെബ്സൈറ്റ് വഴിയാണ് ടിക്കറ്റ് ബുക്ക് ചെയ്യേണ്ടത്. നാട്ടിലെത്തിയാൽ ക്വാറന്റൈനിൽ കഴിയാം എന്ന് യാത്രക്കാർ ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് ഐആർസിടിസി വെബ്സൈറ്റിൽ ഉറപ്പ് നൽകേണ്ടി വരും. ഇതിനായി ക്വാറന്റൈൻ ചെക്ബോക്സ് സംവിധാനം ഐആർസിടിസി വെബ്സൈറ്റിൽ നടപ്പാക്കിയിരുന്നു.
ലോക്ക്ഡൗണിനെത്തുടർന്ന് നിർത്തിവച്ച ട്രെയിൻ സർവീസുകൾ ഘട്ടം ഘട്ടമായാണ് റെയിൽവെ ആരംഭിക്കുക. മേയ് 12ന് തുടങ്ങിയ ആദ്യഘട്ടത്തിൽ തിരുവനന്തപുരത്തേക്കടക്കം ഇരു ദിശകളിലേക്കായി 15 ജോഡി അഥവാ 30 ട്രെയിനുകളാണ് ഓടിയത്. ന്യൂഡൽഹിയിൽ നിന്ന് പ്രത്യേക ട്രെയിനുകളായായിരുന്നു സർവീസുകൾ.
തിരുവനന്തപുരം, ബംഗലൂരു, ദിബ്രുഗഡ്, പട്ന, ജമ്മുതാവി, ബിലാസ്പൂർ, റാഞ്ചി, ഭുബനേശ്വർ, സികന്ദ്രാബാദ്, മഡ്ഗാവ്, അഹമ്മദാബാദ്, മുംബൈ സെൻട്രൽ, ചെന്നൈ, ഹൌറ, അഗർത്തല എന്നിവിടങ്ങളിലേക്കാണ് ട്രെയിൻ സർവീസുകൾ ആരംഭിച്ചത്. ന്യൂഡൽഹിക്ക് പുറമേ കേരളത്തിലേക്ക് കൂടുതൽ നഗരങ്ങളിൽ നിന്ന് ട്രെയിനുകൾ വേണണെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു. ജൂൺ 01 മുതൽ തുടങ്ങുന്ന സർവീസുകളുടെ ഭാഗമായി കേരളത്തിലേക്ക് കൂടുതൽ നഗരങ്ങളിൽ നിന്ന് ട്രെയിനുകൾ ആരംഭിച്ചേക്കും.
അതേ സമയം ബംഗളൂരുവില്‍നിന്ന് വ്യാഴാഴ്ച മുതല്‍ ദിവസേന നോണ്‍ എസി ചെയര്‍കാര്‍ ട്രെയിന്‍ ഉണ്ടാകുമെന്ന് റെയില്‍വെ അറിയിച്ചിട്ടുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളത്തിലേയ്ക്കുള്ള പ്രത്യേക നോണ്‍ എസി ട്രെയിന്‍ ബുധനാഴ്ച വൈകിട്ട് ആറിന് ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പുറപ്പെടുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ട്രെയിനിൽ നാട്ടിലെത്തുന്ന 1304 പേരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. 971 പേര്‍ ഡല്‍ഹിയില്‍ നിന്നും 333 പേര്‍ യുപി, ജമ്മു കാശ്മീര്‍, ഹരിയാന, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ നിന്നുമാണ്.
Read More: പ്രവാസികളുടെ ക്വാറന്റൈൻ: ഹോട്ടലുകളുടെ നിരക്കും സൗകര്യങ്ങളും ഇങ്ങനെ, പൂര്‍ണ്ണ പട്ടിക കാണാം
IRCTC Train Schedule and Online Booking of Shramik Special Trains: ശ്രമിക് സ്പെഷ്യൽ ട്രെയിനുകൾ ഓടിക്കാൻ എത്തിച്ചേരുന്ന സംസ്ഥാനങ്ങളുടെ സമ്മതം ആവശ്യമില്ല
അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമിക് സ്പെഷ്യൽ ട്രെയിനുകൾ ഓടിക്കാൻ അവർ എത്തിച്ചേരുന്ന സംസ്ഥാനങ്ങളുടെ സമ്മതം ആവശ്യമില്ലെന്ന് റെയിൽവേ. ആദ്യഘട്ടത്തിൽ അതിഥി തൊഴിലാളികളെ ബസ്സുകളിൽ നാടുകളിലെത്തിക്കണമെന്നായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടത്. എന്നാൽ സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടതോടെയാണ് പ്രത്യേക ട്രെയിനുകൾ ഇതിനായി അനുവദിച്ചത്.
അതിഥി തൊഴിലാളികളെ ബസ് മാർഗം നാട്ടിലെത്തിക്കുന്നതിനായി ഏപ്രിൽ 29ന് ആഭ്യന്തര മന്ത്രാലയം മുന്നോട്ട് വച്ച മാർഗനിർദേശങ്ങളിൽ ഇതിനായി തൊഴിലാളികൾ എത്തിച്ചേരുന്ന സംസ്ഥാനങ്ങളുടെ അനുമതി ആവശ്യമില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഈ മാസം 15ന് മന്ത്രാലയം പുറത്തിറക്കിയ സർക്കുലറിൽ ഇത് ട്രെയിനുകൾക്ക് കൂടി ബാധകമാക്കിയതായി റെയിൽവേ അറിയിച്ചു.
അതേസമയം, അതിഥി തൊഴിലാളികളുടെ ഗതാഗതത്തിനായി ഇന്ത്യൻ റെയിൽവേയുമായി ഏകോപിപ്പിച്ച് കൂടുതൽ പ്രത്യേക ട്രെയിനുകൾ ഓടിക്കാൻ ആഭ്യന്തര മന്ത്രാലയം ചൊവ്വാഴ്ച സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും ആവശ്യപ്പെട്ടു. സ്ത്രീകൾ, കുട്ടികൾ, വൃദ്ധർ എന്നിവർക്ക് പ്രത്യേക ശ്രദ്ധ നൽകണമെന്നും മന്ത്രാലയം പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.