/indian-express-malayalam/media/media_files/uploads/2018/07/narendra-modi-modirahul_anilsharmaphoto-759.jpg)
Prime minister Narendra Modi, Sumitra Mahajan and congress vice president Rahul Gandhi during paying tributes to Sardar Vallabh Bhai Patel on the occasion of his birth anniversary at parliament house in new delhi on tuesday.Express photo by Anil Sharma.31.10.2017
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലോക നാടകദിനാശംസകള്‍ നേര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഉപഗ്രഹവേധ മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചത് അറിയിക്കാന്‍ പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പ്രധാനമന്ത്രിക്ക് ലോക നാടക ദിനാശംസകള്‍ നേര്‍ന്ന് രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്.
ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് രാഹുലിന്റെ പ്രതികരണം. ഉപഗ്രഹവേധ മിസൈല്‍ വിജയകരമായി പരീക്ഷിച്ച ഡിആര്‍ഡിഒക്ക് നന്ദി പറഞ്ഞാണ് രാഹുല്‍ ഫെയ്സ്ബുക്ക് പോസ്റ്റ് ആരംഭിച്ചിരിക്കുന്നത്. എന്നാല്‍, അതിനു തൊട്ടുതാഴെ പ്രധാനമന്ത്രിക്ക് ലോക നാടക ദിനത്തിന്റെ ആശംസകള്‍ നേരാനും താന്‍ ആഗ്രഹിക്കുന്നതായി രാഹുല്‍ ഗാന്ധി കുറിച്ചു. മിനിറ്റുകള്‍ക്കകം രാഹുലിന്റെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി.
ഉപഗ്രഹവേധ മിസൈല്‍ പദ്ധതി യുപിഎ സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ചതാണെന്ന അവകാശവാദവുമായി കോണ്‍ഗ്രസും രംഗത്തെത്തി. യുപിഎ ആരംഭിച്ച എ സാറ്റ് പദ്ധതി ഇപ്പോഴാണ് ഫലത്തിലേക്ക് എത്തിയതെന്നും ഇന്ത്യയുടെ ബഹിരാകാശ ശാസ്ത്രജ്ഞരെ അഭിനന്ദിക്കുന്നതായും കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ ട്വീറ്റ് ചെയ്തു.
Read More: Live Updates: ബഹിരാകാശ രംഗത്ത് ഇന്ത്യ സുപ്രധാന നേട്ടം കൈവരിച്ചതായി പ്രധാനമന്ത്രി
ഇന്ന് ഉച്ചയ്ക്ക് 12.35 ഓടെയായിരുന്നു ആന്റി സാറ്റലെറ്റ് മിസൈലായ എ-സാറ്റ് വിജയകരമായി വിക്ഷേപിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചത്. മിഷന് ശക്തി എന്ന് പേരിട്ടിരിക്കുന്ന ദൗത്യം വളരെ ക്ലേശകരമാണെങ്കിലും മൂന്ന് മിനിറ്റിനുള്ളില്‍ വിക്ഷേപണം വിജയകരമായി പൂര്‍ത്തിയാക്കിയെന്ന് പ്രധാനമന്ത്രി പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.