scorecardresearch

കുടിയേറ്റ തൊഴിലാളികള്‍ മരിച്ചുവീണത് ലോകം കണ്ടു, മോദി മാത്രം അറിഞ്ഞില്ല: രാഹുൽ

നിങ്ങൾ കണക്കെടുപ്പ് നടത്തിയിട്ടില്ല എന്നതിനാൽ മരണം നടന്നില്ല എന്നാണോ? അതെ, സർക്കാരിനെ ഇത് ബാധിക്കാത്തതിൽ ഖേദമുണ്ട്, ലോകം അവരുടെ മരണം കണ്ടു

നിങ്ങൾ കണക്കെടുപ്പ് നടത്തിയിട്ടില്ല എന്നതിനാൽ മരണം നടന്നില്ല എന്നാണോ? അതെ, സർക്കാരിനെ ഇത് ബാധിക്കാത്തതിൽ ഖേദമുണ്ട്, ലോകം അവരുടെ മരണം കണ്ടു

author-image
WebDesk
New Update
rahul gandhi, rahul gandhi lakadhis, rahul gandhi china, rahul gandhi ladakhis china, priyanka gandhi vadra, sino india standoff, indo china standoff, galwan valley, ladakh, ladakh china, eastern ladakh china

ന്യൂഡൽഹി: കോവിഡ് കാലത്ത് ലോക്​ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന്​ തൊഴിൽ നഷ്​ടപ്പെട്ട്​ സ്വന്തം നാടുകളിലേക്ക്​ മടങ്ങവെ മരണപ്പെട്ട ഇതര സംസ്ഥാന തൊഴിലാളികളുടെ കണക്ക്​ രേഖപ്പെടുത്താത്ത കേന്ദ്രസർക്കാർ നടപടിയെ വിമർശിച്ച് കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി. ഇതരസംസ്ഥാന തൊഴിലാളികൾ പലായനം ചെയ്യുന്നതിനും മരിച്ചു വീഴുന്നതിനും ലോകം മുഴുവൻ സാക്ഷിയാണെന്നും മോദി സർക്കാർ മാത്രം ആ വാർത്തയറിഞ്ഞില്ലെന്നും രാഹുൽ ട്വിറ്ററിലൂടെ വിമർശിച്ചു.

Advertisment

"നിങ്ങൾ കണക്കെടുപ്പ് നടത്തിയിട്ടില്ല എന്നതിനാൽ മരണം നടന്നില്ല എന്നാണോ? അതെ, സർക്കാരിനെ ഇത് ബാധിക്കാത്തതിൽ ഖേദമുണ്ട്, ലോകം അവരുടെ മരണം കണ്ടു, മോദി സർക്കാർ മാത്രം ഇതിനെക്കുറിച്ച് അറിഞ്ഞിരുന്നില്ല," രാഹുൽ കുറിച്ചു.

Read More: 'പാല് തന്ന കൈക്ക് കൊത്തി'; ബോളിവുഡിലെ ലഹരിമരുന്ന് വിവാദത്തിൽ ജയ ബച്ചൻ

Advertisment

മരണപ്പെട്ട ഇതര സംസ്ഥാന തൊഴിലാളികളുടെ എണ്ണമോ എത്ര പേർക്ക്​ തൊഴിൽ നഷ്​ടമുണ്ടായിട്ടുണ്ടെന്നതോ ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടില്ലെന്ന്​ കഴിഞ്ഞ ദിവസം കേന്ദ്ര തൊഴിൽ വകുപ്പ്​ മന്ത്രി പാർലമെന്റിൽ വ്യക്തമാക്കിയിരുന്നു. അതിനാൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക്​ നഷ്​ടപരിഹാരമോ ധനസഹായമോ നൽകാനാവില്ലെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

മഹാമാരിക്കിടെ തൊഴിൽ നഷ്ടപ്പെട്ടവരുടെ കണക്കും രേഖപ്പെടുത്തിയിട്ടില്ലെന്ന് മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

Read in English: Rahul Gandhi to Centre: You did not count means no migrant deaths?

Rahul Gandhi Migrant Labours

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: