/indian-express-malayalam/media/media_files/uploads/2019/09/chennai-techie.jpg)
ചെന്നൈ: തമിഴ്‌നാട്ടില്‍ ഫ്‌ളക്‌സ് ബോര്‍ഡ് പൊട്ടിവീണ് യുവതി മരിച്ച സംഭവത്തില്‍ കാറ്റിനെ അറസ്റ്റ് ചെയ്യണമെന്ന വിചിത്രവാദവുമായി അണ്ണാ ഡിഎംകെ നേതാവ്. യുവതിയുടെ ദാരുണമായ മരണത്തിന് ഏക കാരണം കാറ്റ് മാത്രമാണെന്ന് അണ്ണാ ഡിഎംകെ നേതാവ് സി.പൊന്നയ്യന്‍ പറഞ്ഞു. ബോര്‍ഡ് സ്ഥാപിച്ച വ്യക്തിക്ക് ഇതില്‍ യാതൊരു പങ്കുമില്ലെന്നും പൊന്നയ്യന്‍ പറഞ്ഞു. യുവതിയുടെ മരണത്തില്‍ ആരെയെങ്കിലും അറസ്റ്റ് ചെയ്യണമെങ്കില്‍ അത് കാറ്റിനെ മാത്രമാണെന്നും പൊന്നയ്യന്‍ പറഞ്ഞു. തമിഴ്‌നാട്ടിലെ ഒരു ടിവി ചാനലിലാണ് പൊന്നയ്യ ഇക്കാര്യം പറഞ്ഞത്.
സെപ്റ്റംബർ 12 നാണ് ചെന്നൈയിൽ 23 കാരിയായ യുവതി അതിദാരുണമായി മരിച്ചത്. സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന യുവതിക്കുമേൽ ഫ്ലക്സ് ബോർഡ് പൊട്ടി വീഴുകയായിരുന്നു. നിയന്ത്രണം വിട്ട സ്കൂട്ടർ പിന്നാലെ എത്തിയ വാട്ടർ ലോറിക്കടിയിലേക്ക് വീണു. അപകടത്തിൽപ്പെട്ട ക്രോംപെട്ട് നെമിലിച്ചേരി സ്വദേശിനി ആർ.ശുഭശ്രീ (23) യെ ഉടൻ തന്നെ അടുത്തുളള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read Also: പൊന്നാമറ്റം വീട് പൂട്ടി സീല്‍ ചെയ്തു; ജയിലില്‍ വച്ച് ജോളി മാനസികാസ്വസ്ഥ്യം പ്രകടിപ്പിച്ചു
അണ്ണാ ഡിഎംകെ നേതാവ് ജയഗോപാലിന്റെ മകന്റെ വിവാഹപ്പരസ്യം പതിച്ച ബോർഡാണു യുവതിക്കുമേൽ പതിച്ചത്. മൂന്ന് ആഴ്‌ച മുൻപ് ഇയാളെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. പള്ളിക്കരണിയിൽ അനുമതിയില്ലാതെയാണ് ബോർഡ് സ്ഥാപിച്ചിരുന്നത്. ഇത്തരത്തിൽ 50 ലധികം ഹോർഡിങ്ങുകൾ റോഡിലെ ഡിവൈഡറുകളിൽ അണ്ണാഡിഎംകെ പ്രവർത്തകർ അനധികൃതമായി സ്ഥാപിച്ചതായി പ്രദേശവാസികൾ പരാതിപ്പെട്ടു. ഇവ നീക്കം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.
തമിഴ്നാട്ടിൽ പൊതു സ്ഥലത്തു ഫ്ലക്സ് ബോർഡുകൾ സ്ഥാപിക്കുന്നതു മദ്രാസ് ഹൈക്കോടതി വിലക്കിയിട്ടുണ്ട്. എന്നാൽ കോടതി വിലക്ക് മറികടന്ന് തമിഴ്നാടിന്റെ പല ഭാഗത്തും ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. കഴിഞ്ഞ ഏപ്രിലിൽ നാമക്കൽ ജില്ലയിലെ സ്വകാര്യ ആശുപത്രിക്കു സമീപം അനധികൃതമായി സ്ഥാപിച്ച ഫ്ലക്സ് ബോർഡ് പൊട്ടി വീണ് രണ്ടുപേർ മരിച്ചിരുന്നു. 2017 ൽ കോയമ്പത്തൂരിൽ എംജിആർ ജന്മ ശതാബ്ദി ആഘോഷം പ്രമാണിച്ച് അണ്ണാഡിഎംകെ റോഡിനു കുറുകെ കെട്ടി ഉയർത്തിയ അനധികൃത കമാനത്തിൽ ബൈക്ക് ഇടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചത് വിവാദമായിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.