/indian-express-malayalam/media/media_files/uploads/2020/10/rajnath-singh-1.jpg)
ന്യൂഡൽഹി: 2019 ലെ പുൽവാമ ആക്രമണത്തിൽ പാക്കിസ്ഥാൻ മന്ത്രി തന്റെ രാജ്യത്തിന്റെ പങ്കാളിത്തം സമ്മതിച്ചത് ഇക്കാര്യത്തിലെ സത്യം വെളിപ്പെടുത്തിയെന്നും എൻഡിഎ സർക്കാരിനെ ചോദ്യം ചെയ്തവരെ അത് നിശബ്ദരാക്കിയെന്നും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. പാക് ഫെഡറൽ മന്ത്രി ഫവാദ് ചൗദരിയാണ് ആക്രമണത്തിൽ പാകിസ്ഥാന് പങ്കുള്ളതായി പ്രസ്താവന നടത്തിയത്. 2019ൽ 40 ഇന്ത്യൻ ജവാന്മാർക്കാണ് പുൽവാമ ഭീകരാക്രമണത്തിൽ ജീവൻ നഷ്ടമായത്.
“നമ്മൾ ഇന്ത്യയെ അവരുടെ നാട്ടിൽ അക്രമിച്ചു. പുൽവാമയിലെ നമ്മുടെ വിജയം ഇമ്രാൻ ഖാന്റെ നേതൃത്വത്തിലുള്ള രാജ്യത്തിന്റെ തന്നെ വിജയമാണ്. ഞാനും നിങ്ങളുമെല്ലാം ആ വിജയത്തിന്റെ ഭാഗമാണ്.” നാഷ്ണൽ അസംബ്ലിയിൽ സംസാരിക്കവെ ശാസ്ത്ര സാങ്കേതിക മന്ത്രി ഫവേദ് പറഞ്ഞ വാക്കുകളാണിത്.
"പുൽവാമ ആക്രമണത്തിൽ ഒരു പാകിസ്ഥാൻ മന്ത്രി ദേശീയ അസംബ്ലിയിൽ പ്രസ്താവന നടത്തി സത്യം വെളിപ്പെടുത്തി. പുൽവാമ ആക്രമണത്തിന് പിന്നിൽ തങ്ങളാണെന്ന് പാകിസ്ഥാൻ അംഗീകരിച്ചു. ഇതുവരെ അവർ അതിൽ പങ്കാളികളല്ലെന്ന് പറയുകയായിരുന്നു," പറഞ്ഞു.
Read More: 'പുൽവാമയിലെ നമ്മുടെ വിജയം'; ഭീകരാക്രമണത്തിൽ പാക്കിസ്ഥാന്റെ പങ്ക് സമ്മതിച്ച് മന്ത്രി
2019 ഫെബ്രുവരി 14 നാണ് പുൽവാമയിലുണ്ടായ ആക്രമണത്തിൽ നാൽപത് സെൻട്രൽ റിസർവ് പോലീസ് സേനാംഗങ്ങൾ കൊല്ലപ്പെട്ടത്.
“കോൺഗ്രസ് നേതാക്കൾ അന്ന് ഞങ്ങളുടെ ഉദ്ദേശ്യത്തെ ചോദ്യം ചെയ്തിരുന്നു. പുൽവാമ ആക്രമണത്തിൽ പാകിസ്ഥാന് പങ്കുണ്ടെന്ന് ഇപ്പോൾ ഒരു പാകിസ്ഥാൻ മന്ത്രി ദേശീയ അസംബ്ലിയിൽ പ്രസ്താവന നൽകിയതിനാൽ അവർ നിശബ്ദരാണ്, ” സിങ് പറഞ്ഞു. പ്രതിപക്ഷ നേതാക്കൾ പരോക്ഷമായി പാകിസ്ഥാനെ ശാക്തീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
“രാജ്യത്തിന്റെ സുരക്ഷയ്ക്കായി ഞങ്ങൾ ഞങ്ങളുടെ മുഴുവൻ ശക്തിയോടെ പ്രവർത്തിക്കുമ്പോഴെല്ലാം കോൺഗ്രസും മറ്റ് പ്രതിപക്ഷ നേതാക്കളും ചോദ്യങ്ങൾ ഉന്നയിക്കുന്നു,” അദ്ദേഹം പറഞ്ഞു.
മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പാകിസ്ഥാനെ രണ്ടായി വിഭജിച്ചപ്പോൾ ബിജെപി നേതാവ് അടൽ ബിഹാരി വാജ്‌പേയി അതിനെ പാർലമെന്റിൽ പ്രശംസിച്ചിരുന്നെന്നും സിങ് പറഞ്ഞു
“പക്ഷേ, കോൺഗ്രസിന് ഇന്ന് ഒരു ജോലി മാത്രമേ ശേഷിക്കുന്നുള്ളൂ: സർക്കാരിന്റെ നേട്ടങ്ങളെക്കുറിച്ച് സംശയിക്കുകയും ചോദ്യങ്ങൾ ഉന്നയിക്കുകയും ചെയ്യുക. രാജ്യത്തിന്റെ പ്രാദേശിക സമഗ്രതയുടെ വിഷയത്തിൽ, ഞങ്ങൾ രാഷ്ട്രീയ പരിധികൾക്ക് മുകളിൽ ഉയർന്ന് ഒരുമിച്ച് പ്രവർത്തിക്കണം," അദ്ദേഹം കൂട്ടിച്ചേർത്തു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.