scorecardresearch

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്കെതിരെ ഇനി പൊതുജനങ്ങൾക്ക് പരാതി നൽകാം; വൻ പ്രഖ്യാപനം

ഐടി നിയമങ്ങളുടെ ലംഘനത്തെക്കുറിച്ച് വളരെ എളുപ്പത്തിൽ അറിയിക്കാനും, എഫ്‌ഐആർ ഫയൽ ചെയ്യാനും ഐടി മന്ത്രാലയം ഉപയോക്താക്കളെ സഹായിക്കുമെന്ന് ചന്ദ്രശേഖർ.

ഐടി നിയമങ്ങളുടെ ലംഘനത്തെക്കുറിച്ച് വളരെ എളുപ്പത്തിൽ അറിയിക്കാനും, എഫ്‌ഐആർ ഫയൽ ചെയ്യാനും ഐടി മന്ത്രാലയം ഉപയോക്താക്കളെ സഹായിക്കുമെന്ന് ചന്ദ്രശേഖർ.

author-image
WebDesk
New Update
Rajeev Chandrasekhar | IT minister

കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഐടി മന്ത്രി രാജീവ് ചന്ദ്രശേഖർ | എക്സ്‌പ്രസ് ഫൊട്ടോ: ഗജേന്ദ്ര യാദവ്

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്കെതിരെ ഐടി നിയമപ്രകാരം പൊതുജനങ്ങൾക്ക് കേസെടുക്കാൻ സാധിക്കുന്ന തരത്തിൽ നിയമം ശക്തമാക്കുമെന്ന് കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഐടി മന്ത്രി രാജീവ് ചന്ദ്രശേഖർ. ഐടി നിയമങ്ങളുടെ ലംഘനത്തെക്കുറിച്ച് വളരെ എളുപ്പത്തിൽ അറിയിക്കാനും, എഫ്‌ഐആർ ഫയൽ ചെയ്യാനും ഐടി മന്ത്രാലയം ഉപയോക്താക്കളെ സഹായിക്കുമെന്ന് ചന്ദ്രശേഖർ പറഞ്ഞു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

ഇനി മുതൽ സോഷ്യൽ മീഡിയയിലെ ഡീപ് ഫേക്കുകൾ പോലുള്ള ആക്ഷേപകരവും തെറ്റിദ്ധരിപ്പിക്കുന്നതുമായ ഉള്ളടക്കത്താൽ പൗരന്മാർക്ക് വിഷമമുണ്ടെങ്കിൽ, ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം വികസിപ്പിച്ച പ്രത്യേക പ്ലാറ്റ്‌ഫോമിലൂടെ അവർക്ക് അധികാരികളോട് പരാതിപ്പെടാനാകുമെന്നും കേന്ദ്രമന്ത്രി വിശദീകരിച്ചു.

"പരാതി ലഭിച്ചാൽ ഇടനിലക്കാരനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യും. ഉള്ളടക്കം എവിടെ നിന്നാണ് ഉത്ഭവിച്ചതെന്ന വിശദാംശങ്ങൾ വെളിപ്പെടുത്തിയാൽ ഉള്ളടക്കം പോസ്റ്റ് ചെയ്ത സ്ഥാപനത്തിനെതിരെയും എഫ്‌ഐആർ ഫയൽ ചെയ്യും. ഇന്ന് മുതൽ ഐടി നിയമലംഘനങ്ങളോട് ഒട്ടും സഹിഷ്ണുത കാണിക്കില്ല. ഐടി നിയമങ്ങൾ അനുസരിച്ച് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് അവയുടെ ഉപയോഗ നിബന്ധനകൾ ക്രമീകരിക്കാൻ ഏഴ് ദിവസത്തെ സമയം നൽകിയിട്ടുണ്ട്," കേന്ദ്രമന്ത്രി അറിയിച്ചു.

Check out More Technology News Here 

deep fake videos Social Media

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: