scorecardresearch

'ജനാധിപത്യത്തിന് ഭീഷണി'; ഡീപ് ഫേക്കുകൾ നിയന്ത്രിക്കാൻ നിയമം കൊണ്ടുവരുമെന്ന് കേന്ദ്ര സർക്കാർ

"ഡീപ് ഫേക്കുകൾക്ക് രാജ്യത്ത് പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവരും. ഇത് നിലവിലുള്ള നിയമങ്ങൾ ഭേദഗതി ചെയ്യുന്നതോ, പുതിയ നിയമം കൊണ്ടുവരുന്നതോ ആകാം. ഡീപ്പ് ഫേക്കുകൾ നിയന്ത്രിക്കുന്നത് സംബന്ധിച്ച് ഇന്നത്തെ ധാരണയായി"

"ഡീപ് ഫേക്കുകൾക്ക് രാജ്യത്ത് പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവരും. ഇത് നിലവിലുള്ള നിയമങ്ങൾ ഭേദഗതി ചെയ്യുന്നതോ, പുതിയ നിയമം കൊണ്ടുവരുന്നതോ ആകാം. ഡീപ്പ് ഫേക്കുകൾ നിയന്ത്രിക്കുന്നത് സംബന്ധിച്ച് ഇന്നത്തെ ധാരണയായി"

author-image
WebDesk
New Update
Ashwini Vaishnaw

കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് (ഫയൽ ചിത്രം)

ഡൽഹി: ഡീപ് ഫേക്കുകൾ ജനാധിപത്യത്തിന് ഒരു പുതിയ ഭീഷണിയാണെന്നും അവ കൈകാര്യം ചെയ്യാൻ സർക്കാർ ഉടൻ പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവരുമെന്നും കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ്. വ്യാഴാഴ്ച ഡീപ് ഫേക്ക് വിഷയത്തിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം പ്രതിനിധികളുമായി നടത്തിയ ചർച്ചകൾക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

“ഞങ്ങൾ ഇന്ന് തന്നെ നിയമത്തിന്റെ കരട് രൂപരേഖ തയ്യാറാക്കാൻ തുടങ്ങും. അധികം വൈകാതെ തന്നെ ഡീപ് ഫേക്കുകൾക്ക് രാജ്യത്ത് പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവരും. ഇത് നിലവിലുള്ള നിയമങ്ങൾ ഭേദഗതി ചെയ്യുന്നതോ, പുതിയ നിയമം കൊണ്ടുവരുന്നതോ ആകാം. ഡിസംബർ ആദ്യവാരം ഞങ്ങളുടെ അടുത്ത യോഗം ചേരും. അത് ഇന്നത്തെ തീരുമാനങ്ങളെക്കുറിച്ചും കരട് നിയമത്തിൽ എന്തെല്ലാം ഉൾപ്പെടുത്തണം എന്നതിനെക്കുറിച്ചുമുള്ള തുടർ നടപടികളായിരിക്കും,” ഐടി മന്ത്രി പറഞ്ഞു.

ഇന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുമായി നടത്തിയ ചർച്ചയിൽ ഇത്തരം ഡീപ്പ് ഫേക്കുകൾ നിയന്ത്രിക്കുന്നത് സംബന്ധിച്ച് വിശദമായ ചർച്ച നടത്തിയെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. ഡീപ്പ് ഫേക്കുകൾ തിരിച്ചറിയുക, തടയുക, റിപ്പോർട്ട് ചെയ്യൽ ഫലപ്രദമാക്കുക, ഉപയോക്താക്കളിൽ ബോധവൽക്കരണം നടത്തുക എന്നീ കാര്യങ്ങളിൽ, ഇന്ന് പ്രവർത്തന രൂപരേഖ തയ്യാറാക്കിയെന്നും ഐടി മന്ത്രി കൂട്ടിച്ചേർത്തു.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് മറ്റൊരാളെന്ന വ്യാജേന ആൾമാറാട്ടം നടത്തുന്നതിനോ ഡിജിറ്റലായി കൃത്രിമം കാണിക്കുന്നതിന് ഉപയോഗിക്കുന്ന സിന്തറ്റിക് അല്ലെങ്കിൽ ഡോക്‌ടറേറ്റഡ് മീഡിയ ഫയലുകളാണ് ഡീപ് ഫേക്കുകൾ. മുൻനിര അഭിനേതാക്കളെ ലക്ഷ്യമിട്ടുള്ള നിരവധി 'ഡീപ്‌ ഫേക്ക്' വീഡിയോകൾ സമീപകാലത്ത് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൈറലായിരുന്നു. ഇത് ജനരോഷത്തിന് കാരണമാവുകയും, വ്യാജ വിവരണങ്ങൾ സൃഷ്ടിക്കുന്നതിനുള്ള സാങ്കേതിക വിദ്യയുടെ ദുരുപയോഗത്തെക്കുറിച്ച് വ്യാപകമായ ആശങ്കകൾ ഉയർത്തുകയും ചെയ്തിരുന്നു.

Advertisment

സോഷ്യൽ മീഡിയയിലെ പരസ്യങ്ങളിലും, സ്പോൺസേർഡ് പോസ്റ്റുകളിലും ഷാരൂഖ് ഖാൻ, വിരാട് കോഹ്‌ലി, അക്ഷയ് കുമാർ എന്നിവരുടെ പോലും ഡീപ് ഫേക്ക് വീഡിയോകൾ ഉപയോഗിക്കുന്നതായി കണ്ടെത്തിയിരുന്നു. ഏവിയേറ്റർ എന്ന ഗെയിമിന്റെ ഡീപ് ഫേക്ക് വീഡിയോയിൽ ഷാരൂഖ് ഖാനെ കാണുമ്പോൾ, ഒരു വാതുവെപ്പ് ഗെയിമിനെ പ്രോത്സാഹിപ്പിക്കുന്ന വീഡിയോയിലാണ് വിരാട് കോഹ്‌ലിയുടെ ഡീപ്പ് ഫേക്ക് പ്രത്യക്ഷപ്പെടുന്നത്.

അടുത്തിടെ നടി രശ്മിക മന്ദാന ലിഫ്റ്റിൽ കയറുന്നതായുള്ള ഡീപ്പ് ഫേക്ക് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായത് വലിയ വിവാദം ഉയർത്തിയിരുന്നു. ഒരു ബ്രിട്ടീഷ് ഇന്ത്യക്കാരിയുടെ വീഡിയോയിൽ മന്ദാനയുടെ മുഖം മോർഫ് ചെയ്തു പ്രചരിപ്പിക്കുകയായിരുന്നു. ഫേസ്ബുക്ക് , ഇൻസ്റ്റഗ്രാം, യൂട്യൂബ് എന്നിവ ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലേക്ക് ഡീപ് ഫേക്കുകൾ നീക്കം ചെയ്യുന്നതിനായി ഐടി മന്ത്രാലയം ഈ മാസമാദ്യം നിർദ്ദേശങ്ങൾ അയച്ചിരുന്നു. ഐടി നിയമത്തിലെ 66 ഡി വകുപ്പ് പ്രകാരം, കമ്പ്യൂട്ടർ ടെക്നിക്ക് ഉപയോഗിച്ച് ആൾമാറാട്ടം നടത്തിയാൽ മൂന്ന് വർഷം വരെ തടവും, ഒരു ലക്ഷം രൂപ വരെ പിഴയും ശിക്ഷ ലഭിക്കുന്നതാണ്.

Check out More Technology News Here 

deep fake videos IT ministry

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: