/indian-express-malayalam/media/media_files/uploads/2019/12/Yogi-Adityanath.jpg)
ലക്‌നൗ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ക്കെതിരെ നടപടികളുമായി യുപി സര്‍ക്കാര്‍. പ്രതിഷേധിക്കുന്നവരുടെ സ്വത്ത് കണ്ടുകെട്ടല്‍ നടപടികളിലേക്ക് സര്‍ക്കാര്‍ കടക്കുമെന്നാണ് റിപ്പോര്‍ട്ട്. അക്രമങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് യുപി സര്‍ക്കാര്‍ അറിയിച്ചു. പ്രതിഷേധങ്ങളില്‍ പങ്കെടുക്കുന്നവര്‍ വലിയ വില നല്‍കേണ്ടി വരുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരത്തെ പറഞ്ഞിരുന്നു. മുസഫർനഗറിൽ അമ്പതോളം കടകൾ ജില്ലാ ഭരണകൂടം സീൽ ചെയ്‌തതായാണ് റിപ്പോർട്ട്. പൊതുമുതൽ നശിപ്പിക്കുന്നവരുടെ വസ്തുക്കൾ കണ്ടുകെട്ടാമെന്ന കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി.
Read Also: Horoscope of the Week (Dec 22 -Dec 28 2019): ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ?
അക്രമികൾക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നാണ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിലപാട്. പ്രതിഷേധിക്കുന്നവരുടെ വസ്തുവകകളെല്ലാം ലേലം ചെയ്യുമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. അക്രമം നടത്തുന്നവര്‍ വലിയ വില നല്‍കേണ്ടി വരുമെന്നും യോഗി പറഞ്ഞു.
“ലക്‌നൗവില്‍ അടക്കം സംസ്ഥാനത്ത് പലയിടത്തും പ്രതിഷേധങ്ങളും അക്രമങ്ങളുമുണ്ട്. ഇതിനെയെല്ലാം ശക്തമായി തന്നെ സര്‍ക്കാര്‍ നേരിടും. പൊതുമുതല്‍ നശിപ്പിക്കുന്നവരുടെ വസ്തുവകകളെല്ലാം പിടിച്ചെടുത്ത് സര്‍ക്കാര്‍ ലേലത്തില്‍ വയ്ക്കും. അക്രമങ്ങള്‍ നടത്തിയവരുടെ ദൃശ്യങ്ങളെല്ലാം സിസിടിവിയില്‍ പകര്‍ത്തിയിട്ടുണ്ട്. അവര്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കും.” യോഗി ആദിത്യനാഥ് പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ജനാധിപത്യ രാജ്യത്ത് അക്രമങ്ങള്‍ക്ക് സ്ഥാനമില്ല. പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച് പറഞ്ഞ് കോണ്‍ഗ്രസും സമാജ്‌വാദി പാര്‍ട്ടിയും ഇടത് പാര്‍ട്ടികളും രാജ്യം കത്തിക്കുകയാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
Read Also: ഭൂമിയില്ലാത്തവർ എങ്ങനെ രേഖകള്‍ കൊണ്ടുവരും? പൗരത്വ പട്ടികക്കെതിരെ ഛത്തീസ്‌ഗഡ് മുഖ്യമന്ത്രി
അതേസമയം, പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉത്തർപ്രദേശിൽ നടക്കുന്നത്. ഇതുവരെ 15 പേർ യുപിയിൽ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. എട്ട് വയസ്സുള്ള കുട്ടിയടക്കമാണിത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.