മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍ 20)

ചന്ദ്രന്‍റെ സ്ഥാനം അനുകൂലമായതിനാല്‍, ഏത് കാര്യത്തിനും നല്ല തുടക്കമിടാന്‍ പറ്റിയ സമയമാണ്, അതിനാല്‍ തന്നെ തല ഉയര്‍ത്തിപ്പിടിച്ച് നടക്കാം. ക്ഷമിക്കാനും മറക്കാനും പഴയകാലത്തെ ഓര്‍മകള്‍ ഉപേക്ഷിക്കാനും ഉള്ള ദിവസമാണ്. ആവശ്യമെങ്കില്‍, സുഹൃത്തുക്കളില്‍ നിന്ന് ഉപദേശം സ്വീകരിക്കാം. ചില കാര്യങ്ങളില്‍ നിങ്ങള്‍ക്കുള്ളതിനേക്കാള്‍ അറിവ് മറ്റുള്ളവര്‍ക്കുണ്ടാകാം..

ഇടവം രാശി (ഏപ്രില്‍ 21- മേയ് 21)

ബലം പ്രയോഗിച്ച് എന്തെങ്കിലും ചെയത് ഊര്‍ജ്ജം നഷ്ടപ്പെടുത്താതിരിക്കുക എന്നതാണ് ഇപ്പോള്‍ ചെയ്യേണ്ടത്. നക്ഷത്രങ്ങളൊക്കെ അനുകൂലമാണെന്നതിനാല്‍ ആകാശഗോളങ്ങളില്‍ നിന്നുള്ള ഊര്‍ജ്ജം തനിയെ നിങ്ങളിലേക്കെത്തും. റൊമാന്‍റിക് ജീവിതം പുതിയ ഒരു ഘട്ടത്തിലേക്ക് കടക്കാനിടയുണ്ട്. മറ്റുള്ളവര്‍ക്കുള്ള കടങ്ങള്‍ കൊടുത്തു തീര്‍ത്തെന്ന് ഉറപ്പിക്കുക.

മിഥുനം രാശി (മേയ് 22- ജൂണ്‍ 21)

ദിവസങ്ങള്‍ കഴിയുന്തോറും നിങ്ങളുടെ ആഗ്രഹങ്ങള്‍ ഒരു ഘട്ടത്തില്‍ നിന്ന് മറ്റൊരു ഘട്ടത്തിലേക്ക് കടക്കും. ചന്ദ്രന്‍റെ സ്ഥാനം നിങ്ങളെ നല്ല രീതിയില്‍ പിന്തുണയ്ക്കുന്നതിനാല്‍ എല്ലാ മേഖലകളിലും അത് വ്യക്തിപരമോ ഔദ്യോഗികപരമോ ആയാലും ഇടപാടുകളെല്ലാം നല്ല രീതിയില്‍ അവസാനിക്കണം.

കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)

വ്യക്തിജീവിതത്തിന് കൂടുതല്‍ പ്രാധാന്യം കൊടുക്കേണ്ട സമയമാണ്. സുഹൃത്തുക്കള്‍ പറയുന്നത് കേള്‍ക്കാനുള്ള മനസ്സ് കാണിക്കുകയും പ്രിയപ്പെട്ടവര്‍ക്ക് അവര്‍ ആവശ്യപ്പെടുന്ന സമയവും നല്‍കുക. ആഴ്ചയുടെ തുടക്കത്തില്‍ പൊതുകാര്യങ്ങളും പ്രാധാന്യമുള്ളതായ് തോന്നുമെങ്കിലും വ്യക്തിപരമായ ലക്ഷ്യങ്ങള്‍ അതിനും മുകളിലായിരിക്കും. സാമ്പത്തീകകാര്യങ്ങളില്‍ പിന്നീട് തീരുമാനമെടുക്കുന്നതാവും ഉചിതം.

ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)

ഗ്രഹങ്ങളുടെ ഇപ്പോഴത്തെ നിലയും പ്രഭാവവും അല്‍പം അതിശയിപ്പിക്കുന്ന രീതിയിലായതിനാല്‍ നിങ്ങളുടെ സ്വഭാവത്തിലും അസ്വസ്ഥതകളുണ്ടായേക്കാം. സാമ്പത്തീകകാര്യങ്ങളില്‍ സ്ഥിരതയുണ്ടാകുമെന്നതിനാല്‍ സ്വന്തം ചെലവുകള്‍ക്ക് മറ്റാരെയും ആശ്രയിക്കേണ്ടി വരില്ല. റൊമാന്‍റിക് ജീവിതത്തില്‍ വലിയ മെച്ചപ്പെടലുകളൊന്നും കാണുന്നില്ല, നിങ്ങളിപ്പോഴും പഴയ കാര്യങ്ങളില്‍ തന്നെ കുടുങ്ങി കിടക്കുകയാവാം. നിങ്ങള്‍ ജീവിക്കുന്ന ഇപ്പോഴത്തെ സമയമാണ് പ്രധാനപ്പെട്ടതെന്ന് മറക്കരുത്.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23 )

വീട്ടില്‍ ചില മാറ്റങ്ങളുണ്ടാകിനിടയുള്ളതിനാല്‍ ഗാര്‍ഹിക കാര്യങ്ങള്‍ക്ക് കൂടുതല്‍ ശ്രദ്ധ കൊടുക്കുക. ഗ്രഹനിലയെ ഭരിക്കുന്ന നക്ഷത്രങ്ങള്‍ സാമ്പത്തീകനേട്ടമുണ്ടാക്കുന്നതിലേക്ക് നിങ്ങളുടെ ശ്രദ്ധ തിരിച്ചുവിടുന്നതിനാല്‍, വരുന്ന നാല് ആഴ്ചകളില്‍ മറ്റൊന്നിനെക്കുറിച്ചും ചിന്തിക്കാതെ അക്കാര്യത്തില്‍ മാത്രമായിരിക്കും ശ്രദ്ധ.

തുലാം രാശി (സെപ്റ്റംബർ 24- ഒക്ടോബർ 23)

സൂര്യന്‍റെ സ്ഥാനം ഏറ്റവും അനുകൂലമായ് നില്‍ക്കുന്നതിനാല്‍ ഗ്രഹനിലയനുസരിച്ച് തുലാം രാശിക്കാര്‍ക്ക് ഇപ്പോള്‍ സന്തോഷമുള്ള സമയമായിരിക്കണം. ഗ്രഹങ്ങളുടെ ഇടപെടലുകള്‍ സമ്മിശ്രമായിരക്കുമെങ്കിലും നിങ്ങളുടെ സ്വതസിദ്ധമായ കഴിവ് ഉപയോഗിച്ച് നല്ല സാഹചര്യം വളര്‍ത്താനും ചീത്ത സാഹചര്യങ്ങളുടെ ഫലങ്ങളെ കുറയ്ക്കാനും കഴിയും. സാമ്പത്തീകമേഖല അനുകൂലമായ് നില്‍ക്കുന്നതിനാല്‍ നഷ്ടങ്ങള്‍ പലതും നേട്ടമാകാനിടയുണ്ട്.

വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)

അടുത്തകാലത്ത് നിങ്ങള്‍ നടത്തിയ സാമൂഹ്യഇടപെടലുകള്‍ സമൂഹത്തിലെ ഉന്നതസ്ഥാനത്തേക്ക് നിങ്ങളെയെത്തിക്കും. അടുത്ത ഒരുമാസം കഴിയുമ്പോള്‍ നിങ്ങളുടെ രഹസ്യപ്രകൃതത്തില്‍ മാറ്റങ്ങള്‍ വന്നേക്കാം. ദീര്‍ഘനാളായ് നിങ്ങള്‍ കൊണ്ടുനടക്കുന്ന രഹസ്യം വെളിപ്പെടുത്താന്‍ യോജിച്ച സമയമല്ലിത്.

ധനു രാശി (നവംബര്‍ 23-ഡിസംബർ 22)

ഗാര്‍ഹികവിഷയങ്ങള്‍ ഏറെക്കുറെ പരിഹരിച്ച് സമാധാനത്തിലാകുന്ന ഘട്ടത്തിലെത്തിയിട്ടുണ്ട്. കൂടാതെ ഔദ്യോഗികമേഖലയില്‍ സഹായിക്കുന്ന ചില തന്ത്രങ്ങള്‍ വശത്താക്കുകയും മറ്റ് സഹപ്രവര്‍ത്തകരെ സഹായിക്കുന്ന തലത്തിലേക്ക് മാറുകയും ചെയ്യും. സമൂഹത്തില്‍ നല്ല സ്ഥാനം ലഭിച്ചതിന്‍റെ നേട്ടങ്ങള്‍ അനുഭവിക്കാന്‍ തുടങ്ങും. നിങ്ങളുടെ ആഗ്രഹങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് ആവശ്യത്തിനുള്ള പണവും കൈയ്യിലുണ്ടാകും.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

നിസ്സാര കാര്യങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാന്‍ സമയമാണ്. അടുത്ത കുറച്ച് ആഴ്ചകള്‍ നിങ്ങളെ സംബന്ധിച്ച് വിദ്യാഭ്യാസ പദ്ധതികളും നിയമപരമായ കാര്യങ്ങളും വിദേശബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമൊക്കെ യോജിച്ച സമയമാണ്. യാത്രയ്ക്ക് അനുയോജ്യമായ സമയമാണെങ്കിലും എല്ലാം നിങ്ങള്‍ തന്നെ പരിശോധിച്ച് ഉറപ്പുവരുത്തുക. ഒരു കാര്യവും സാധ്യത മാത്രം കല്‍പിച്ച് തള്ളിക്കളയരുത്.

കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)

വ്യക്തിപരമായ കാര്യങ്ങള്‍ പറഞ്ഞ് തുടങ്ങുകയാണെങ്കില്‍, കുടുംബാംഗങ്ങളെല്ലാം നിങ്ങളുടെ തീരുമാനങ്ങളില്‍ സന്തുഷ്ടരാണ്. ഷോപ്പിങ്ങിനും മറ്റ് ചെറിയ ചെലവുകള്‍ക്കും സമ്പാദ്യങ്ങള്‍ക്കുമുള്ള സാമ്പത്തീകം ആഴ്ചയുടെ അവസാനത്തോടെ കയ്യില്‍ വരും, വലിയ ബാധ്യതകള്‍ അടുത്തമാസം വരെ പരിഹരിക്കാന്‍പ്പെടാനിടയില്ല. ദീര്‍ഘദൂരയാത്രകള്‍ നല്ല ആശയമായിരിക്കും.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)
വ്യക്തിപരമായ ഒരു പ്രശ്നത്തില്‍ തന്നെ ഇനിയും തുടരാതെ അവസാനിപ്പിക്കാനാണ് സാമാന്യബുദ്ധിയില്‍ നോക്കിയാലും ഗ്രഹനിലയനുസരിച്ച് നോക്കിയാലും പറയുന്നത്. മറ്റുള്ളവരോട് കൂടുതല്‍ ഉദാരമായ് പെരുമാറുന്ന സ്വഭാവത്തിലേക്ക് നിങ്ങള്‍ മാറുന്നത് സന്തോഷമുള്ള കാര്യമാണ്. അതുപോലെ ഔദ്യോഗികകാര്യങ്ങളിലും നേട്ടങ്ങളുണ്ടാകുമെന്നതിനാല്‍ അഭിമുഖ പരീക്ഷകളിലും പ്രധാനപ്പെട്ട ചര്‍ച്ചകളിലും പങ്കെടുക്കാവുന്നതാണ്.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook