scorecardresearch

ഞാന്‍ നിങ്ങള്‍ക്കൊപ്പം നില്‍ക്കും; അപ്രതീക്ഷിത അതിഥിയായി പ്രിയങ്ക ഗാന്ധി എത്തി

പൊലീസ് അതിക്രമങ്ങളെ പ്രിയങ്ക ശക്തമായി അപലപിച്ചു

പൊലീസ് അതിക്രമങ്ങളെ പ്രിയങ്ക ശക്തമായി അപലപിച്ചു

author-image
WebDesk
New Update
ഞാന്‍ നിങ്ങള്‍ക്കൊപ്പം നില്‍ക്കും; അപ്രതീക്ഷിത അതിഥിയായി പ്രിയങ്ക ഗാന്ധി എത്തി

ലക്‌നൗ: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങള്‍ക്കിടെ പരുക്കേറ്റവരുടെ കുടുംബങ്ങളെ സന്ദര്‍ശിക്കാന്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി എത്തി. അപ്രതീക്ഷിതമായാണ് പടിഞ്ഞാറന്‍ യുപിയിലെ മുസഫര്‍നഗര്‍, മീററ്റ് എന്നിവിടങ്ങളിലേക്ക് പ്രിയങ്ക എത്തിയത്.

Advertisment

മുന്‍കൂട്ടി തീരുമാനിക്കാത്ത യാത്രയായിരുന്നു ഇത്. പ്രിയങ്ക എത്തിയതുകണ്ട് ഇവിടെയുള്ള ജനങ്ങളും ഞെട്ടി. പൊലീസ് അതിക്രമങ്ങളെ പ്രിയങ്ക ശക്തമായി അപലപിച്ചു. വേദനകളുടെ സമയത്ത് നിങ്ങള്‍ക്കൊപ്പം ഞാന്‍ ഉണ്ടാകുമെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. പ്രതിഷേധക്കാരോട് പൊലീസ് കരുണയില്ലാത്ത വിധമാണ് പെരുമാറിയതെന്ന് പ്രിയങ്ക പറഞ്ഞു. ചെറിയ കുട്ടികള്‍ക്കെതിരെയും ഗര്‍ഭിണികള്‍ക്കെതിരെയും പൊലീസ് അതിക്രമങ്ങള്‍ നടന്നുവെന്നും പ്രിയങ്ക പറഞ്ഞു.

Read Also: ചരിത്രം വായിച്ചുപഠിക്കുന്നതാണ് നല്ലത്; പിണറായിക്ക് കാനത്തിന്റെ മറുപടി

പൗരത്വ ഭേദഗതി നിയമത്തിനെതിരായ എല്ലാ പ്രതിഷേധങ്ങളുടെയും മുന്നിൽ നിന്ന വ്യക്തിയാണ് പ്രിയങ്ക ഗാന്ധി. കേന്ദ്ര സർക്കാരിനെതിരെയും പൊലീസിനെതിരെയും പ്രിയങ്ക രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു.  പൊലീസ് സേനയെ വർഗീയവൽക്കരിക്കാനാണ് യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ഉത്തർപ്രദേശ് സർക്കാർ ശ്രമിക്കുന്നതെന്ന് പ്രിയങ്ക ഗാന്ധി വിമർശിച്ചിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരോട് പാക്കിസ്ഥാനിലേക്ക് പോകാൻ മീററ്റ് എസ്‌പി അഖിലേഷ് എൻ.സിങ് പറയുന്നതിന്റെ വീഡിയോ പങ്കുവച്ചാണ് പ്രിയങ്ക ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ട്വിറ്ററിലൂടെയായിരുന്നു പ്രിയങ്കയുടെ വിമർശനം.

Advertisment

“ഈ ഭാഷ ഉപയോഗിക്കാൻ ഇന്ത്യൻ ഭരണഘടന ഒരു പൗരനെയും അനുവദിക്കുന്നില്ല. നിങ്ങൾ വളരെ പ്രധാനപ്പെട്ട സ്ഥാനത്ത് ഇരിക്കുന്ന ഉദ്യോഗസ്ഥനായിരിക്കുമ്പോൾ ഉത്തരവാദിത്തം കൂടുതലാണ്.” പ്രിയങ്ക പറഞ്ഞു.

Citizenship Amendment Act Priyanka Gandhi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: