scorecardresearch

'പ്രിയങ്കയ്ക്ക് തെറ്റുപറ്റി; മോദി ദുര്യോധനൻ അല്ല, ആരാച്ചാരാണ്'

കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പതനം അഹങ്കാരിയായ ദുര്യോധനന് സമമായിരിക്കുമെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞത്

കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പതനം അഹങ്കാരിയായ ദുര്യോധനന് സമമായിരിക്കുമെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞത്

author-image
WebDesk
New Update
Narendra Modi, നരേന്ദ്രമോദി Mamata Banerjee, മമത ബാനര്‍ജി West Bengal, പശ്ചിമബംഗാള്‍ MLA, എംഎല്‍എ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ദുര്യോധനൻ എന്ന് വിളിച്ച എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്ക് തെറ്റുപറ്റിയെന്ന് രാഷ്ട്രീയ ജനതാദൾ നേതാവ് റാബ്രി ദേവി. മോദി ദുര്യോധനനൻ അല്ല, ആരാച്ചാരാണെന്നാണ് റാബ്രി ദേവിയുടെ പ്രസ്താവന. കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പതനം അഹങ്കാരിയായ ദുര്യോധനന് സമമായിരിക്കുമെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞത്.

Advertisment

Also Read:രാജീവ് ഗാന്ധിയെക്കുറിച്ച് ഞാന്‍ പറഞ്ഞത് സത്യം മാത്രം: പ്രധാനമന്ത്രി നരേന്ദ്ര മോദി

"നരേന്ദ്ര മോദിയെ ദുര്യോധനൻ എന്ന് വിളിച്ച പ്രിയങ്ക ഗാന്ധിക്ക് തെറ്റുപറ്റി. അയാളെ വിളിക്കേണ്ടത് ആരാച്ചാർ എന്നാണ്. ജഡ്ജിമാരേയും മാധ്യമപ്രവർത്തകരേയും തട്ടികൊണ്ടുപോയി കൊല്ലുന്നയാളാണ് മോദി. അത് അപകടകരമാണ്" റാബ്രി ദേവി പറഞ്ഞു. വാർത്താ ഏജൻസിയായ എഎൻഐയോടായിരുന്നു രാഷ്ട്രീയ ജനതാദൾ നേതാവ് റാബ്രി ദേവിയുടെ പ്രതികരണം.

Advertisment

ഹരിയാനയിലെ അമ്പാലയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിലായിരുന്നു പ്രിയങ്കയുടെ പരാമർശം. മറ്റ് വിഷയങ്ങളൊന്നും ഇല്ലാത്തതിനാലാണ് അവർ തന്റെ കുടുംബത്തെ അധിക്ഷേപിക്കുന്നതെന്ന് പ്രിയങ്ക പറഞ്ഞു. അഹങ്കാരം രാജ്യം വച്ചുപൊറുപ്പിക്കില്ല. ചരിത്രത്തിൽ അതിന്​ തെളിവുകളുണ്ട്​. മഹാഭാരതത്തിലും ഇതിന് തെളിവുണ്ട്. ഇതേ പോലുള്ള അഹങ്കാരമാണ്​ ദുര്യോധനന്​ ഉണ്ടായിരുന്നത്​. ദുര്യോധനനുമായി ചർച്ച നടത്താൻ കൃഷ്​ണൻ വരെ മുൻകയ്യെടുത്തിരുന്നു. എന്നാൽ, കൃഷ്​ണനെ പോലും തടവിലാക്കാനാണ്​ ദുര്യോധനൻ ശ്രമിച്ചതെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.

Also Read:മോദിയുടെ പതനം ദുര്യോധനനെ പോലെയായിരിക്കും: പ്രിയങ്ക ഗാന്ധി

പ്രിയങ്കയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ രംഗത്തെത്തി. ഇത് ജനാധിപത്യമാണെന്നും പ്രിയങ്ക ദുര്യോധനൻ എന്ന് വിളിച്ചതുകൊണ്ട് മാത്രം ഒരാൾ ദുര്യോധനനാകില്ലെന്നും അമിത് ഷാ പറഞ്ഞു. ദുര്യോധനൻ ആരാണെന്നും അർജുനൻ ആരാണെന്നും രാജ്യം മേയ് 23ന് നിശ്ചയിക്കുമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.

നേരത്തെ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും സമാനമായ പ്രസ്താവന നടത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ദുര്യോധനനും ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ ദുര്യോധനന്റെ സഹോദരൻ ദുശാസനനുമാണെന്നുമായിരുന്നു സീതാറാം യെച്ചൂരി പറഞ്ഞത്.

Narendra Modi Priyanka Gandhi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: