/indian-express-malayalam/media/media_files/uploads/2022/06/PM-Modi.jpg)
ഷിംല: തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഹിമാചൽ പ്രദേശിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുള്ളത്. തിരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കാൻ പോകുന്നതിനിടെ ആംബുലൻസിന് വഴി നൽകാനായി തന്റെ വാഹനവ്യൂഹത്തെ നിർത്തിയ പ്രധാനമന്ത്രിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഹിമാചൽപ്രദേശ് ബിജെപിയാണ് തങ്ങളുടെ ട്വിറ്റർ ഹാൻഡിലിൽ വീഡിയോ പോസ്റ്റ് ചെയ്തത്.
''മനുഷ്യത്വത്തേക്കാൾ പ്രാധാന്യമർഹിക്കുന്നത് മറ്റൊന്നുമില്ല. ഈ ദൃശ്യം അത് തെളിയിക്കും,'' എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്. കങ്ഗ്ര ജില്ലയിലെ ചമ്പിയിൽ ആംബുലൻസിന് വഴി നൽകാനായി പ്രധാനമന്ത്രി തന്റെ വാഹനവ്യൂഹത്തെ നിർത്തിയതായി ട്വീറ്റിൽ പറയുന്നു.
वो कहते हैं ना कि इंसानियत से बढ़कर कुछ नहीं। ये बात ये दृश्य समझाता है।
— BJP Himachal Pradesh (@BJP4Himachal) November 9, 2022
चम्बी, काँगड़ा में प्रधानमंत्री श्री @narendramodi जी ने अपने क़ाफ़िले को रोककर पहले एम्बुलेंस को जाने का रास्ता दिया। pic.twitter.com/xZ8hB84vDE
നവംബർ 12 ന് തിരഞ്ഞെടുപ്പ് നടക്കുന്ന ചമ്പി, സുജൻപൂർ എന്നിവിടങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തിരുന്നു. ഹിമാചൽ പ്രദേശിൽ ഭരണം നിലനിർത്താനാണ് ബിജെപി ലക്ഷ്യമിടുന്നതെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us