/indian-express-malayalam/media/media_files/uploads/2020/08/Sinha.jpg)
ശ്രീനഗർ: പ്രഥമ ജമ്മു കശ്‌മീർ ലഫ്‌റ്റനന്റ് ഗവർണർ ഗിരീഷ് ചന്ദ്ര മുർമു രാജിവച്ചു. രാജി രാഷ്‌ട്രപതി രാം നാഥ് കോവിന്ദ് സ്വീകരിച്ചു.
2019 ഒക്‌ടോബർ 31 നാണ് മുർമു ലഫ്.ഗവർണറായി സത്യപ്രതിജ്ഞ ചെയ്‌തത്. ജമ്മു കശ്‌മീരിനു പ്രത്യേക പദവി നൽകിയിരുന്ന ഭരണഘടനയുടെ അനുച്ഛേദം 370 നീക്കം ചെയ്‌ത് കൃത്യം ഒരു വർഷം തികയുമ്പോഴാണ് മുർമുവിന്റെ രാജി. മുൻ കേന്ദ്രമന്ത്രി മനോജ് സിൻഹ പുതിയ ലഫ്.ഗവർണർ ആകും.
Read Also: Kerala Weather: സംസ്ഥാനത്ത് കാറ്റോടു കൂടിയ മഴയ്‌ക്ക് സാധ്യത; വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച് അലർട്ട്
മുർമു കംപ്‌ട്രോളർ ആൻഡ് ഓഡിറ്റ് ജനറൽ (സിഎജി) ആയി സ്ഥാനമേൽക്കുമെന്നാണ് റിപ്പോർട്ട്. 1985 ബാച്ചിലെ ഗുജറാത്ത് കേഡർ ഐഎഎസ് ഓഫീസറായ മുർമു പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ആഭ്യന്തരമന്ത്രി അമിത് ഷായുമായും അടുത്തുപ്രവർത്തിച്ചിട്ടുണ്ട്. ജമ്മു കശ്‌മീർ ലഫ്.ഗവർണറായി സ്ഥാനമേൽക്കും മുൻപ് ധനകാര്യ മന്ത്രാലയത്തിൽ മുർമു സേവനമനുഷ്ഠിച്ചിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.