scorecardresearch

എട്ട് ആശുപത്രികളിൽ കയറിയിറങ്ങി; ഗർഭിണിക്ക് ദാരുണാന്ത്യം

വെള്ളിയാഴ്‌ച നടന്ന സംഭവത്തില്‍ ജില്ലാഭരണകൂടം ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു

വെള്ളിയാഴ്‌ച നടന്ന സംഭവത്തില്‍ ജില്ലാഭരണകൂടം ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു

author-image
WebDesk
New Update
pregnant, ie malayalam

നോയ്‌ഡ: ഉത്തർപ്രദേശിലെ നാേയ്‌ഡയിൽ ഗർഭിണിയായ യുവതി ചികിത്സ ലഭിക്കാതെ മരിച്ചു. എട്ട് മാസം ഗർഭിണിയായ മുപ്പതുകാരിയാണ് ചികിത്സ ലഭിക്കാതെ മരിച്ചത്. പെട്ടന്ന് രക്തസമ്മർദം ഉയരുകയും ശ്വാസതടസം നേരിടുകയും ചെയ്‌തു. ഇതേ തുടർന്ന് ഉടൻ ആശുപത്രിയിലെത്തിക്കാൻ വീട്ടുകാർ ശ്രമിക്കുകയായിരുന്നു.

Advertisment

സർക്കാർ ആശുപത്രികളിലടക്കം കയറിയിറങ്ങി. എന്നാൽ, ചികിത്സ ലഭ്യമായില്ല. പതിനൊന്ന് മണിക്കൂറിനിടെ എട്ട് ആശുപത്രികളിൽ കയറിയിറങ്ങിയെന്നും ചികിത്സ നിഷേധിക്കപ്പെട്ടതാണ് മരണകാരണമെന്നും യുവതിയുടെ കുടുംബാംഗങ്ങൾ ആരോപിച്ചു.

Read Also: Horoscope of the Week (June 07- June 16, 2020): ഈ ആഴ്‌ച നിങ്ങള്‍ക്കെങ്ങനെ?

ഗൗതമബുദ്ധ നഗർ ജില്ലയിലാണ് സംഭവം. വെള്ളിയാഴ്‌ച നടന്ന സംഭവത്തില്‍ ജില്ലാഭരണകൂടം ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. ചികിത്സ തേടിയുള്ള യാത്രയിൽ ആംബുലൻസിൽവച്ചാണ് യുവതി മരിച്ചത്. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഭര്‍ത്താവ് വിജേന്ദര്‍ സിങ് ആംബുലന്‍സ് സംഘടിപ്പിച്ച് സാധാരണ ചികിത്സ തേടുന്ന ശിവാലിക് ആശുപത്രിയിലെത്തിക്കുകയായിരുന്നു. എന്നാൽ ചികിത്സ ലഭിച്ചില്ല. ആറ് ആശുപത്രികളിലേക്ക് ഓട്ടോറിക്ഷയിലും രണ്ട് ആശുപത്രികളിലേക്ക് ആംബുലൻസിലും പോകുകയായിരുന്നു എന്ന് യുവതിയുടെ വീട്ടുകാർ പറഞ്ഞു.

Advertisment

അടിയന്തരമായി ഓക്‌സിജൻ നൽകേണ്ട അവസ്ഥയിലായിരുന്നു യുവതി. കിടത്തി ചികിത്സയ്‌ക്ക് സൗകര്യമില്ലെന്ന് പറഞ്ഞാണ് പലരും തങ്ങളെ അവഗണിച്ചതെന്ന് വീട്ടുകാർ ആരോപിച്ചു. യുവതിയെ അഡ്‌മിറ്റ് ചെയ്യാൻ പലയിടത്തും നീരസം കാണിക്കുകയായിരുന്നു എന്ന് കുടുംബാംഗങ്ങൾ പറഞ്ഞു.

Read Also: കോവിഡ് ബാധിതരുടെ എണ്ണത്തിൽ ഇന്ത്യ അഞ്ചാം സ്ഥാനത്ത്; സ്പെയിനിനെയും മറികടന്നു

രണ്ടാഴ്‌ച മുന്‍പ് സമാനമായ സംഭവത്തില്‍ ചികില്‍സ കിട്ടാതെ നോയ്‌ഡയിൽ നവജാതശിശു മരിച്ചത് വിവാദമായിരുന്നു. സംഭവത്തില്‍ അന്വേഷണം നടത്തിയ ജില്ലാ ഭരണകൂടം രണ്ടു സ്വകാര്യആശുപത്രികള്‍ക്കെതിരെ നടപടിയെടുത്തിരുന്നു.

Death

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: