ന്യൂഡൽഹി: ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗബാധിതരുള്ള അഞ്ചാമത്തെ രാജ്യം ഇന്ത്യയെന്ന് ജോൺ ഹോപ്കിൻസ് സർവകലാശാലയുടെ കോവിഡ് ട്രാക്കറിൽ നിന്നുള്ള കണക്കുകൾ. കോവിഡ് ട്രാക്കറിലെ കണക്ക് പ്രകാരം 243,733 പേർക്കാണ് രാജ്യത്ത് ജൂൺ 06 വരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രോഗികളുടെ എണ്ണത്തിൽ സ്പെയിനിനെ ഇന്ത്യ മറികടന്നതായും ജോൺ ഹോപ്കിൻസ് സർവകലാശാലയുടെ കണക്കുകൾ വ്യക്തമാക്കുന്നു. സർവകലാശാലയുടെ കണക്ക് പ്രകാരം സ്പെയിനിൽ 241, 310 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്.

അതേസമയം, ഇന്ത്യയിൽ 236,657 പേർക്കാണ് ഇതുവരെ കോവിഡ് ബാധിച്ചതെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്. ശനിയാഴ്ച രാവിലെ എട്ടുമണി വരെയുള്ള കണക്കാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കോവിഡ് ട്രാക്കറിൽ നിലവിൽ ലഭ്യമായിട്ടുള്ളത്. ഇതിനു ശേഷം കേരളത്തിൽ മാത്രം 108 പേർക്ക് കോവിഡ് സ്ഥീരികരിച്ചിട്ടുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ള സംസ്ഥാനമായി മഹാരാഷ്ട്രയിൽ ഇന്ന് 2,739 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഡൽഹിയിൽ 1320 പേർക്കും 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചിരുന്നു.

Read More: ആശങ്കയൊഴിയാത്ത ദിനങ്ങൾ; റാപിഡ് ടെസ്റ്റിനൊരുങ്ങി കേരളം: അറിയാം ഇന്നത്തെ കോവിഡ് വാര്‍ത്തകള്‍

ഇന്ത്യ ഇപ്പോഴും കോവിഡ് ബാധിതരുടെ എണ്ണത്തിൽ ആറാം സ്ഥാനത്താണെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ. ആരോഗ്യ മന്ത്രാലയത്തിൽ നിന്നുള്ള വിവരങ്ങളാണ് ലോകാരോഗ്യ സംഘടനയുടെ കോവിഡ് ട്രാക്കറിലും. സ്പെയിനിൽ 240, 978 കോവിഡ് ബാധിതരാണുള്ളതെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ. എന്നാൽ 241,310 പേർക്ക് രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചതായാണ് സ്പാനിഷ് ആരോഗ്യ മന്ത്രാലയത്തിൽ നിന്നുള്ള കണക്ക്.

നേരത്തേ രോഗബാധിതരുടെ എണ്ണത്തിൽ  ഇന്ത്യ ഇറ്റലിയെ മറികടന്നിരുന്നു. വെള്ളിയാഴ്ച 9,887 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചതോടെയാണ് രോഗികളുടെ എണ്ണത്തിൽ ഇന്ത്യ ഇറ്റലിയെ മറികടന്നത്. തുടർച്ചയായി മൂന്ന് ദിവസമാണ് ഇന്ത്യയിൽ ഒൻപതിനായിരത്തിലധികം കോവിഡ് കേസുകൾ സ്ഥിരീകരിച്ചത്.

Read More: ഇന്ത്യയിൽ ഒറ്റ ദിവസം 9,887 കോവിഡ് കേസുകൾ; ഒരു ദിവസത്തെ ഏറ്റവും ഉയർന്ന നിരക്ക്

ഇറ്റലിയിൽ 234, 801 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് രോഗബാധിതരുടെ എണ്ണത്തിൽ യുഎസാണ് ഒന്നാമത്. 1,901,416 പേർക്ക് യുഎസിൽ കോവിഡ് സ്ഥിരീകരിച്ചതായാണ് ജോൺ ഹോപ്കിൻസ് സർവകലാശാലയുടെ കോവിഡ് ട്രാക്കറിൽനിന്നുള്ള കണക്കുകൾ.

ബ്രസീൽ ആണ് രോഗികളുടെ എണ്ണത്തിൽ രണ്ടാമത്. 614,941 പേർക്കാണ് ബ്രസീലിൽ കോവിഡ് സ്ഥിരീകരിച്ചത്. ലോകത്താകെ 6,789,313 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്.

റഷ്യയും, ബ്രിട്ടണുമാണ് രോഗികളുടെ എണ്ണത്തിൽ മൂന്നും നാലും സ്ഥാനങ്ങളിൽ. റഷ്യയിൽ 458,102 പേർക്കും ബ്രിട്ടണിൽ 286, 292 പേർക്കുമാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്.

Read More: ഇന്ത്യയിൽ യുഎസിലേക്കാൾ കൂടുതൽ കോവിഡ് ബാധിതരുണ്ടാവും, കൂടുതൽ ടെസ്റ്റ് നടത്തിയാൽ: ഡോണൾഡ് ട്രംപ്

396,591 പേരാണ് ലോകത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. വെള്ളിയാഴ്ച മാത്രം ആറായിരത്തിലധികം കോവിഡ് ബാധിതലാണ് ലോകത്ത് മരിച്ചത്.മരണസംഖ്യയിലും യുഎസ് ആണ് മുന്നിൽ. വെള്ളിയാഴ്ച മാത്രം ആയിരത്തിലധികം പേർ മരിച്ചതോടെ യുഎസിലെ മരണസംഖ്യ 1,09,131 ആയി വർധിച്ചു.

മരണസംഖ്യയിൽ യുഎസിന്  ബ്രിട്ടണാണ് രണ്ടാമത്. 40000ത്തിലധികം പേർക്കാണ് ബ്രിട്ടണിൽ കോവിഡ് ബാധിച്ച് ജീവൻ നഷ്ടമായത്. ബ്രസീലിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ആറരലക്ഷം കവിഞ്ഞപ്പോൾ 35000 പേർക്ക് ജീവൻ നഷ്ടമായി. അതിവേഗമാണ് ബ്രസീലിൽ രോഗം പടർന്ന് പിടിക്കുന്നത്.

Read More: കോവിഡ് രോഗികളുടെ എണ്ണത്തിൽ ഇറ്റലിയെ മറികടന്ന് ഇന്ത്യ; ലോകത്ത് 68 ലക്ഷം രോഗബാധിതർ

കോവിഡ് മരണ സംഖ്യയിൽ പന്ത്രാണ്ടാമതാണ് ഇന്ത്യ. 6933കോവിഡ് ബാധിതരാണ് ഇന്ത്യയിൽ മരിച്ചത്. യുഎസിനും ബ്രിട്ടണും ബ്രസീലിനും പുറമെ ഇറ്റലി, ഫ്രാൻസ്, സ്പെയിൻ, മെക്സിക്കോ, ബെൽജിയം, ജർമ്മനി, ഇറാൻ, കാനഡ എന്നീ രാജ്യങ്ങളിൽ മരണ സംഖ്യ ഇന്ത്യയിലേതിനേക്കാൾ കൂടുതലാണ്.

മഹാരാഷ്ട്രയിൽ 82968 കോവിഡ് ബാധിതർ

ഇന്ത്യയിൽ മഹാരാഷ്ട്രയാണ് കോവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ച സംസ്ഥാനം. 82968 പേർക്കാണ് സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചുത്. 2969 കോവിഡ് ബാധിതർ മഹാരാഷ്ട്രയിൽ മരിച്ചു.

തമിഴ്നാടാണ് രോഗികളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്ത് 15,762 പേർക്കാണ് തമിഴ്‌നാട്ടിൽ കോവിഡ് സ്ഥിരീകരിച്ചത്. ഡൽഹിയിൽ 26,334 പേർക്കും ഗുജറാത്തിൽ 19,094 പേർക്കും രാജസ്ഥാനിൽ 10,084 പേർക്കുമാണ് ഇതുവരെ കോവിഡ് കണ്ടെത്തിയത്.

കോവിഡ് മരണ സംഖ്യയിൽ ഗുജറാത്താണ് പിറകിൽ രണ്ടാമത്. 1,190 കോവിഡ് ബാധിതരണാ സംസ്ഥാനത്ത് ഇതുവരെ മരിച്ചത്. ഡൽഹിയിൽ 708 പേരും കോവിഡ് ബാധിച്ച് മരിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook