scorecardresearch

പ്രണബ് മുഖർജിയുടെ നില ഗുരുതരം; വെന്റിലേറ്ററിൽ തുടരുന്നു

തലച്ചോറില്‍ രക്തം കട്ടപിടിച്ചതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് പ്രണബ് മുഖര്‍ജിയെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയിരുന്നു

തലച്ചോറില്‍ രക്തം കട്ടപിടിച്ചതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് പ്രണബ് മുഖര്‍ജിയെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയിരുന്നു

author-image
WebDesk
New Update
പ്രണബ് മുഖർജിയുടെ നില ഗുരുതരം; വെന്റിലേറ്ററിൽ തുടരുന്നു

ന്യൂഡൽഹി: മസ്തിഷ്ക ശസ്ത്രക്രിയയ്ക്ക് വിധേയനായ മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ നില ഗുരുതരമായി തുടരുന്നു. അദ്ദേഹം ഗുരുതരാവസ്ഥയിലാണെന്നും വെന്റിലേറ്ററിന്റെ സഹായത്തിലാണെന്നും ഡല്‍ഹി ആര്‍മി റിസര്‍ച്ച് ആന്‍ഡ് റഫറല്‍ ആശുപത്രി അറിയിച്ചു.

Advertisment

ഇന്ത്യയുടെ മുൻ രാഷ്ട്രപതി ശ്രീ പ്രണബ് മുഖർജിയെ 2020 ഓഗസ്റ്റ് 10 ന് 12:07 നാണ് ഡൽഹി കാന്റിലെ ആർമി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ അവസഥ ഗുരുതരമായിരുന്നു. ആശുപത്രിയിലെ പരിശോധനയിൽ അദ്ദേഹത്തിന്റെ മസ്തിഷ്കത്തിൽ ഗുരുതരമായി രക്തം കട്ടപിടിച്ചതായി കണ്ടെത്തി. ഇതിന് പിന്നാലെ അദ്ദേത്തിന്റെ ജീവൻ രക്ഷിക്കാൻ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ശസ്ത്രക്രിയയ്ക്കു ശേഷം വെന്റിലേറ്ററിൽ തുടരുന്ന അദ്ദേഹത്തിന്റെ ആരോഗ്യ നില ഗുരുതരമാണ്. അദ്ദേഹം കോവിഡ് പോസിറ്റീവ് ആണെന്നും കണ്ടെത്തി,” ആശുപത്രിയിൽ നിന്നുള്ള പ്രസ്താവനയിൽ.

Read More: മുൻ രാഷ്ട്രപതി പ്രണബ് മുഖർജിക്ക് കോവിഡ് സ്ഥിരീകരിച്ചു

കോവിഡ് ബാധിതനായ പ്രണബ് മുഖർജി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. എന്നാൽ തലച്ചോറില്‍ രക്തം കട്ടപിടിച്ചതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് പ്രണബ് മുഖര്‍ജിയെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയിരുന്നു. ശസ്ത്രക്രിയയ്ക്കു ശേഷവും അദ്ദേഹത്തിന്റെ നില ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി പ്രസ്താവനയില്‍ പറഞ്ഞു.

അസുഖം ബാധിച്ച മുൻ രാഷ്ട്രപതിയെ ഡോക്ടർമാരുടെ ഉപദേശപ്രകാരം ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ശസ്ത്രക്രിയയ്ക്ക് മുമ്പ് കോവിഡ് -19 ന് പോസിറ്റീവ് പരിശോധന നടത്തിയിരുന്നു.

Advertisment

വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം പ്രണബ് മുഖര്‍ജിയെ നിരീക്ഷിച്ചു വരികയാണ്. അദ്ദേഹത്തിന് 84 വയസുണ്ട്. ശസ്ത്രക്രിയയ്ക്കു മുമ്പായി നടത്തിയ പരിശോധനയിലായിരുന്നു അദ്ദേഹത്തിന് കോവിഡ് 19 സ്ഥിരീകരിച്ചത്.

മറ്റൊരു ചികിത്സാ ആവശ്യത്തിനായി ആശുപത്രിയില്‍ കോവിഡ് പരിശോധന നടത്തിയപ്പോള്‍ പോസിറ്റീവ് ആയതായി പ്രണബ് മുഖര്‍ജി തന്നെയാണ് ട്വിറ്ററിലുടെ വെളിപ്പെടുത്തിയത്.

Read in English: Pranab Mukherjee continues to be critical, on ventilator support after surgery

Pranab Mukherjee

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: