മുൻ രാഷ്ട്രപതി പ്രണബ് മുഖർജിക്ക് കോവിഡ് സ്ഥിരീകരിച്ചു

കഴിഞ്ഞദിവസങ്ങളിൽ താനുമായി സമ്പർക്കം പുലർത്തിയവർ ദയവായി സ്വയം നിരീക്ഷണത്തിൽ പോകണമെന്നും കോവിഡ് പരിശോധനയ്ക്ക് വിധേയരാകണമെന്നും അദ്ദേഹം പറഞ്ഞു

Lok Sabha Election 2019, ലോക്സഭാ തിരഞ്ഞെടുപ്പ് 2019 Narendra Modi, നരേന്ദ്രമോദി BJP, ബിജെപി, Congress, കോണ്‍ഗ്രസ്, Pranab Mukherjee, പ്രണബ് മുഖര്‍ജി, ie malayalam ഐഇ മലയാളം Election Commission,

ന്യൂഡൽഹി: മുൻ രാഷ്ട്രപതി പ്രണബ് മുഖർജിക്ക് കോവിഡ് സ്ഥിരീകരിച്ചു. മറ്റു ചില ആവശ്യങ്ങൾക്കായി ആശുപത്രിയിൽ പോയപ്പോൾ നടത്തിയ പരിശോധനയിലാണ് തനിക്ക് രോഗം സ്ഥിരീകരിച്ചതെന്ന് പ്രണബ് മുഖർജി ട്വിറ്ററിലൂടെ അറിയിച്ചു. കഴിഞ്ഞദിവസങ്ങളിൽ താനുമായി സമ്പർക്കം പുലർത്തിയവർ ദയവായി സ്വയം നിരീക്ഷണത്തിൽ പോകണമെന്നും കോവിഡ് പരിശോധനയ്ക്ക് വിധേയരാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 62,064 കോവിഡ് രോഗികൾ

രാജ്യത്ത് കോവിഡ് മുക്തരാകുന്നവരുടെ എണ്ണം 15 ലക്ഷം കടന്നു. ഇതുവരെ 15,35,744 പേര്‍ രോഗ മുക്തരായതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 69.33 ശതമാനമാണ് രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക്. നിലവില്‍ 6,34,945 സജീവ കേസുകളാണ് രാജ്യത്തുള്ളത്. ഓഗസ്റ്റ് ഒന്‍പത് വരെ 2,45,83,558 സാമ്പിളുകളാണ് പരിശോധിച്ചതെന്നും ഇന്നലെ മാത്രം 4,77,023 സാമ്പിളുകള്‍ പരിശോധിച്ചെന്നും ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് അറിയിച്ചു.

അതേസമയം, രാജ്യത്ത് തുടര്‍ച്ചയായി നാലാം ദിവസവും 60,000 മുകളില്‍ കോവിഡ് രോഗികള്‍ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 62,064 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 22,15,075 ആയി. 24 മണിക്കൂറിനുള്ളില്‍ 1,007 മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ കോവിഡ് ബാധയെത്തുടര്‍ന്ന് രാജ്യത്തെ മരണം 44,386 ആയി വര്‍ധിച്ചു. രണ്ട് ശതമാനമാണ് ആണ് രാജ്യത്തെ കോവിഡ് മരണനിരക്ക്.

Read More: Coronavirus India Live Updates: Former president Pranab Mukherjee tests positive

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Former president pranab mukherjee tests covid 19 positive

Next Story
പരിസ്ഥിതി ആഘാത നിയമഭേദഗതി: കേരളം നാളെ നിലപാട് അറിയിക്കുംpocso, pinarayi vijayan, cm, chief minister, fast track courts, courts, inter pol, online child abuse, child abuse, കോടതി, മുഖ്യമന്ത്രി, പിണറായി വിജയൻ, പോക്സോ, ഫാസ്റ്റ് ട്രാക്ക് കോടതി, ഇന്റർപോൾ, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com