scorecardresearch

'പോകുന്നിടത്തെല്ലാം വിവാദം'; സത്യപ്രതിജ്ഞയില്‍ ആത്മീയ ഗുരുവിന്റെ പേര് പറഞ്ഞ് പ്രഗ്യാ സിങ്

സംസ്കൃതത്തിലാണ് പ്രഗ്യാ സിങ് ഠാക്കൂർ സത്യപ്രതിജ്ഞ വാചകം ചൊല്ലിയത്

സംസ്കൃതത്തിലാണ് പ്രഗ്യാ സിങ് ഠാക്കൂർ സത്യപ്രതിജ്ഞ വാചകം ചൊല്ലിയത്

author-image
WebDesk
New Update
Pragya singhThakur, പ്രഗ്യാ സിങ് ഠാക്കൂര്‍, India election results 2019, Digvijaya Singh, ദിഗ്വിജയ് സിങ്, BJP, ബിജെപി, CONGRESS, കോണ്‍ഗ്രസ്, BHOPAL, ഭോപ്പാല്‍, 2019 lok sabha result, bip, ബിജെപി, bjp winning, ബിജെപി ജയം, 2019 lok sabha election result, election results 2019

ന്യൂഡല്‍ഹി: ഭോപ്പാലില്‍ നിന്നുള്ള ബിജെപി എംപി സാധ്വി പ്രഗ്യാ സിങിന്റെ സത്യപ്രതിജ്ഞ വിവാദത്തില്‍. പേരിനൊപ്പം ആത്മീയ ഗുരുവിന്റെ പേരും പറഞ്ഞതാണ് വിവാദത്തിന് കാരണം. പ്രതിപക്ഷം ഇത് ചോദ്യം ചെയ്തു.

Advertisment

17-ാം ലോക്‌സഭാ സമ്മേളനത്തിന്റെ ആദ്യ ദിവസം എംപിമാര്‍ സത്യപ്രതിജ്ഞ ചെയ്യുന്നതിനിടെയാണ് സംഭവം. സത്യപ്രതിജ്ഞയ്ക്കായി എത്തിയ സാധ്വി പ്രഗ്യാ സിങ് ആത്മീയ ഗുരുവായ സ്വാമി പൂര്‍ണ ചേതനാനന്ദയുടെ പേര് അടക്കമാണ് സത്യപ്രതിജ്ഞ വാചകം ഉരുവിട്ടത്. ഇത് പ്രതിപക്ഷം ശക്തമായി എതിര്‍ത്തു. സഭാ ചട്ടങ്ങളില്‍ ഇതിന് അനുമതിയില്ലെന്ന് പ്രതിപക്ഷ എംപിമാര്‍ പറഞ്ഞു. പിന്നീട് സഭയില്‍ ബഹളമായി.

Read Also: വയറുവേദനയും രക്തസമ്മര്‍ദവും; ആശുപത്രിയിൽ അഡ്മിറ്റായ പ്രഗ്യാ സിങ് പാർട്ടി പരിപാടിയിൽ പങ്കെടുത്തു

സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ട് നല്‍കിയ രേഖകളില്‍ തന്റെ പൂര്‍ണ നാമം ഇങ്ങനെയാണെന്ന് പറഞ്ഞിട്ടുണ്ടെന്നും അതിനാല്‍ അത് ചേര്‍ത്ത് പറയുന്നതില്‍ തെറ്റില്ലെന്നും പ്രഗ്യാ സിങ് വാദിച്ചു. ബിജെപി എംപിമാര്‍ പ്രഗ്യാ സിങിന് പിന്തുണ അറിയിച്ച് ജയ് വിളിക്കാനും തുടങ്ങിയതോടെ രംഗം കലുഷിതമായി. തിരഞ്ഞെടുപ്പ് രേഖകളില്‍ പറഞ്ഞിട്ടുള്ള രീതിയില്‍ മാത്രമേ പേര് പറയാവൂ എന്ന് പ്രൊ ടേം സ്പീക്കര്‍ വിരേന്ദ്ര കുമാര്‍ പറഞ്ഞു. ലോക്‌സഭാ സെക്രട്ടറി ജനറലിന് ഇതുമായി ബന്ധപ്പെട്ട് നിര്‍ദേശം നല്‍കുകയും ചെയ്തു.

Advertisment

ഒടുവില്‍ രണ്ട് തവണ തടസപ്പെട്ട സത്യപ്രതിജ്ഞാ വാചകം മൂന്നാം തവണയാണ് പ്രഗ്യാ സിങ് പൂര്‍ത്തിയാക്കിയത്. സംസ്‌കൃതത്തിലാണ് പ്രഗ്യാ സിങ് സത്യപ്രതിജ്ഞാ വചകം ചൊല്ലിയത്. സത്യപ്രതിജ്ഞയ്ക്ക് ശേഷം 'ഭാരത് മാതാ കി ജയ്' എന്നും പ്രഗ്യാ സിങ് വിളിച്ചു. ഇതിനെതിരെയും പ്രതിപക്ഷം രംഗത്തുവന്നിരുന്നു.

Read Also: രാഹുലിനെ മലര്‍ത്തിയടിച്ച സ്മൃതി ഇറാനിക്ക് നിര്‍ത്താതെ കൈയ്യടിച്ച് നരേന്ദ്ര മോദി

മധ്യപ്രദേശിലെ ഭോപ്പാല്‍ മണ്ഡലത്തില്‍ നിന്നാണ് പ്രഗ്യാ സിങ് ഠാക്കൂര്‍ ലോക്‌സഭയിലേക്ക് എത്തിയത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ ദിഗ് വിജയ് സിങ്ങിനെയാണ് പ്രഗ്യാ സിങ് പരാജയപ്പെടുത്തിയത്. 3,63,9033 വോട്ടുകൾക്കായിരുന്നു വിജയം. 1989 മുതല്‍ ഭോപ്പാലില്‍ നിന്നും ബിജെപി ഒരു പാര്‍ലമെന്ററി തിരഞ്ഞെടുപ്പിലും തോറ്റിട്ടില്ല. സ്ഫോടനക്കേസില്‍ കുറ്റം ചുമത്തപ്പെട്ട പ്രഗ്യാ സിങ് ദേശീയത ഉയര്‍ത്തിയാണ് ഹിന്ദി ഹൃദയഭൂമിയില്‍ വിജയിക്കുന്നത്. മലേഗാവ് സ്ഫോടനക്കേസിൽ ജാമ്യത്തിലാണ് ഇപ്പോള്‍ പ്രഗ്യാ സിങ്ങുളളത്.

List Of Constituency General Election Lok Sabha Election 2019

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: