/indian-express-malayalam/media/media_files/uploads/2022/08/narendra-modi.jpg)
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജംഗമ സ്വത്തുക്കളുടെ മൂല്യം 2021-22 കാലയളവിൽ 26.13 ലക്ഷം രൂപയായി വർധിച്ചു. ഗുജറാത്തിലെ ഒരു റെസിഡൻഷ്യൽ പ്ലോട്ടിലെ തന്റെ ഓഹരി ദാനം ചെയ്‌തതിന് ശേഷം പ്രധാനമന്ത്രിക്ക് സ്ഥാവര സ്വത്തുക്കളൊന്നും ഇല്ലെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് (PMO) വെബ്‌സൈറ്റിലെ അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ആസ്തി സംബന്ധിച്ച പ്രഖ്യാപനത്തിൽ പറയുന്നു.
മോദിയുടെ ജംഗമ ആസ്തി 2021 മാർച്ച് അവസാനത്തോടെ 1,97,68,885 രൂപയിൽ നിന്ന് 2,23,82,504 രൂപയായി വർധിച്ചതായി 2022 മാർച്ച് 31 വരെ നൽകിയ വിശദാംശങ്ങൾ കാണിക്കുന്നു. ഇതിൽ സ്ഥിരനിക്ഷേപം, ബാങ്ക് ബാലൻസ്, നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റുകൾ, ലൈഫ് ഇൻഷുറൻസ് പോളിസികൾ, ബാങ്ക് ബാലൻസ്, ആഭരണങ്ങൾ, കൈയിലുള്ള പണം എന്നിവ ഉൾപ്പെടുന്നു.
സ്ഥാവര സ്വത്തുക്കളുടെ കോളത്തിൽ പ്രധാനമന്ത്രി “NIL” എന്ന് പരാമർശിച്ചിട്ടുണ്ട്. "സ്ഥാവര സ്വത്ത് സർവേ നമ്പർ. 401/A മറ്റ് മൂന്ന് ജോയിന്റ് ഉടമകളുമായി ചേർന്നുള്ളതാണ്. ഓരോരുത്തർക്കും 25% തുല്യമായ വിഹിതമുണ്ട്, അത് ദാനം ചെയ്തതിനാൽ സ്ഥാവര സ്വത്തുക്കളില്ല," ലിസ്റ്റിനു താഴെയുള്ള കുറിപ്പിൽ പറയുന്നു.
കഴിഞ്ഞ വർഷത്തെ പ്രഖ്യാപനത്തിൽ, ഗാന്ധിനഗർ സെക്ടർ-1ൽ സർവേ നമ്പർ 401/എയിൽ സ്ഥിതി ചെയ്യുന്ന റെസിഡൻഷ്യൽ പ്ലോട്ടിൽ നാലിലൊന്ന് ഷെയർ (3,531.45 ചതുരശ്ര അടി) ഉള്ളതായി മോദി കാണിച്ചിരുന്നു, അതിന്റെ മൊത്തം വിസ്തീർണ്ണം 14,125.80 ചതുരശ്ര അടിയായിരുന്നു. മൊത്തം വിപണി മൂല്യം 1.10 കോടി രൂപ.
2002 ഒക്‌ടോബർ 25ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ മറ്റ് മൂന്ന് ഉടമകളുമായി ചേർന്ന് മോദി ഈ സ്വത്ത് സമ്പാദിച്ചതായി മുൻ പ്രഖ്യാപനങ്ങൾ വ്യക്തമാക്കുന്നു. 20 വർഷം മുമ്പ് വാങ്ങിയ സമയത്ത്, വസ്തുവിന്റെ വില 1,30,488 രൂപയായിരുന്നു. അവിടെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി 2,47,208 രൂപ ചെലവഴിച്ചു.
പ്രധാനമന്ത്രിയുടെ കൈയിലുള്ള പണത്തിൽ നേരിയ കുറവ് വന്നിട്ടുണ്ട് - കഴിഞ്ഞ വർഷം 36,900 രൂപയിൽ നിന്ന് 35,250 രൂപയായി. അദ്ദേഹത്തിന്റെ ബാങ്ക് ബാലൻസ് 2021 മാർച്ച് 31 വരെ 1,52,480 രൂപയിൽ നിന്ന് 46,555 രൂപയായി കുറഞ്ഞു. FDR, MOD ബാലൻസ് 2021 മാർച്ച് അവസാനത്തോടെ 1,83,66,966 രൂപയിൽ നിന്ന് 2,10,33,226 രൂപയായി ഉയർന്നതായി ഏറ്റവും പുതിയ വിവരങ്ങൾ കാണിക്കുന്നു.
എൽ ആൻഡ് ടി ഇൻഫ്രാസ്ട്രക്ചർ ബോണ്ടിൽ (ടാക്‌സ് സേവിംഗ്) നിക്ഷേപമുണ്ടെന്ന് കഴിഞ്ഞ വർഷം പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. 2012 ജനുവരിയിൽ മുഖ്യമന്ത്രിയായിരിക്കെയാണ് താൻ അത് വാങ്ങിയതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഈ നിക്ഷേപം 2022 പ്രഖ്യാപനത്തിൽ ഉൾപ്പെടുന്നില്ല.
നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റിലെ (പോസ്റ്റ്) നിക്ഷേപത്തിന്റെ മൂല്യം ഒരു വർഷം മുമ്പ് 8,93,251 രൂപയിൽ നിന്ന് 9,05,105 രൂപയായി ഉയർന്നു. അതുപോലെ, ഇക്കാലയളവിൽ അദ്ദേഹത്തിന്റെ ലൈഫ് ഇൻഷുറൻസ് പോളിസികളുടെ മൂല്യം 1,50,957 രൂപയിൽ നിന്ന് 1,89,305 രൂപയായി ഉയർന്നു. 1,73,063 രൂപ വില വരുന്ന നാല് സ്വർണ്ണ മോതിരങ്ങളും (ഏകദേശം 45 ഗ്രാം തൂക്കം) അദ്ദേഹത്തിന്റെ പുതിയ പ്രഖ്യാപനത്തിൽ ഉൾപ്പെടുന്നു. ഒരു വർഷം മുമ്പ് ഇത് 1,48,331 രൂപയായിരുന്നു.
ഭാര്യയുടെ ഉടമസ്ഥതയിലുള്ള സ്വത്തുക്കളുടെ വിശദാംശങ്ങളെക്കുറിച്ചുള്ള കോളത്തിൽ, “അറിയില്ല” എന്ന് പ്രധാനമന്ത്രി എഴുതിയിട്ടുണ്ട്.
രാജ്‌നാഥ് സിങ്, ആർ.കെ.സിങ്, ധർമ്മേന്ദ്ര പ്രധാൻ, ഹർദീപ് സിങ് പുരി, ജി.കിഷൻ റെഡ്ഡി, ജ്യോതിരാദിത്യ സിന്ധ്യ, പർഷോത്തം രൂപാല, വി.മുരളീധരൻ, ഫഗൻ സിങ് കുലസ്‌തെ, 2022 ജൂലൈ 6-ന് ചുമതല ഉപേക്ഷിച്ച മുഖ്താർ അബ്ബാസ് നഖ്‌വി തുടങ്ങിയ 10 കേന്ദ്ര മന്ത്രിമാരുടെ സ്വത്തു വിവരങ്ങൾ സംബന്ധിച്ച ഏറ്റവും പുതിയ വിവരങ്ങളും പിഎംഒ വെബ്‌സൈറ്റിലുണ്ട്.
30 ക്യാബിനറ്റ് മന്ത്രിമാരിൽ എട്ട് മന്ത്രിമാരുടെ ആസ്തി വിവരങ്ങൾ ലഭ്യമാണ്, കൂടാതെ 45 സഹമന്ത്രിമാരിൽ രണ്ട് പേരുടെ വിശദാംശങ്ങൾ പട്ടികപ്പെടുത്തിയിട്ടുണ്ട്. രണ്ട് സഹമന്ത്രിമാരുടെ (സ്വതന്ത്ര ചുമതല) സ്വത്ത് വിവരങ്ങൾ ലഭ്യമല്ല.
കേന്ദ്രമന്ത്രിമാരിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ ഉടമസ്ഥതയിലുള്ള ജംഗമ സ്വത്തുക്കളുടെ മൂല്യം 2022 മാർച്ച് 31 വരെ 29.58 ലക്ഷം രൂപ വർധിച്ച് 2.24 കോടി രൂപയിൽ നിന്ന് 2.54 കോടി രൂപയായി. ഭാര്യ സാവിത്രി സിങ്ങിന്റെ ഉടമസ്ഥതയിലുള്ള ആസ്തിയുടെ മൂല്യത്തിൽ 8.51 ലക്ഷം രൂപ വർധിച്ചതായി സിങ് കാണിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ 56 ലക്ഷം രൂപയിൽ നിന്ന് 64.51 ലക്ഷം രൂപയായി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us