scorecardresearch

സ്ത്രീയെ അപമാനിച്ച കേസിൽ ശ്രീകാന്ത് ത്യാഗിഅറസ്റ്റിൽ

ബി ജെ പി കിസാന്‍ മോര്‍ച്ചയുടെ ദേശീയ എക്‌സിക്യൂട്ടീവ് അംഗവും യുവ സമിതിയുടെ ദേശീയ കോര്‍ഡിനേറ്റുമാണു താനെന്നാണു ശ്രീകാന്ത് അവകാശപ്പെടുന്നത്

സ്ത്രീയെ അപമാനിച്ച കേസിൽ ശ്രീകാന്ത് ത്യാഗിഅറസ്റ്റിൽ

ന്യൂഡൽഹി: സ്ത്രീയോട് മോശായി പെരുമാറുകളയും തള്ളിയിടുകയും ചെയ്തുവെന്ന കേസിൽ ശ്രീകാന്ത് ത്യാഗി അറസ്റ്റിൽ. ഒളിവിലായിരുന്ന ഇയാളെ ഉത്തർപ്രദേശ് പൊലീസ് ഇന്ന് റസ്റ്റ് ചെയ്തതായി മുതിർന്ന ഉദ്യോഗസ്ഥർ അറിയിച്ചു.

നോയിഡയിലെ സെക്ടർ 93-ബിയിലെ ഗ്രാൻഡ് ഒമാക്‌സ് റസിഡൻഷ്യൽ സൊസൈറ്റിയിലാണു കേസിനാസ്പമായ സംഭവം നടന്നത്. ഇയാൾ മോശമായി പെരുമാറുന്ന വീഡിയോ പുറത്തുവന്നിരുന്നു.

എഫ്‌ ഐ ആർ രജിസ്റ്റർ ചെയ്തതിനെത്തുടർന്ന് വെള്ളിയാഴ്ച മുതൽ ത്യാഗി ഒളിവിലായിരുന്നു. പിന്നീട് അതിക്രമം, വ്രണപ്പെടുത്തൽ, സമാധാനം ലംഘിക്കുന്നതിനു പ്രകോപിപ്പിക്കാനുള്ള ഉദ്ദേശ്യത്തോടെയുള്ള അപമാനിക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ഇയാൾക്കെതിരെ എഫ് ഐ ആറിൽ ചേർത്തത്. ഗുണ്ടാ നിയമവും ചുമത്തുമെന്ന് ഞായറാഴ്ച രാത്രി നോയിഡ പൊലിസ് കമ്മിഷണർ അലോക് സിങ് പറഞ്ഞിരുന്നു.

ബിജെപി കിസാന്‍ മോര്‍ച്ചയുടെ ദേശീയ എക്‌സിക്യൂട്ടീവ് അംഗവും യുവ സമിതിയുടെ ദേശീയ കോര്‍ഡിനേറ്റുമാണു താനെന്നാണു ശ്രീകാന്ത് അവകാശപ്പെടുന്നത്. എന്നാൽ, ത്യാഗിയുമായുള്ള ബന്ധം നിഷേധിക്കുകയാണ് ബി ജെ പി നേതാക്കൾ. പക്ഷേ, 2018 ലെ ഒരു കത്ത് ത്യാഗിക്ക് ബി ജെ പി പാർട്ടിയുമായുള്ള ബന്ധം സ്ഥിരീകരിക്കുന്നു.

2018 ഓഗസ്റ്റ് 27-ലെ നിയമന കത്തിൽ അദ്ദേഹം ബിജെപിയുടെ കിസാൻ മോർച്ചയുടെ യുവ കിസാൻ സമിതിയുടെ ദേശീയ കോ-ഓർഡിനേറ്റർ (സഹ്-സൻയോജക്) ആണെന്ന് പറയുന്നു. ഈ കത്ത് യഥാർത്ഥമാണെന്നും 2018 ഓഗസ്റ്റ് മുതൽ 2021 ഏപ്രിൽ വരെ ത്യാഗി ടീമിന്റെ ഭാഗമായിരുന്നുവെന്നും ഒരു ബിജെപി നേതാവ് ദി ഇന്ത്യൻ എക്‌സ്‍‌പ്രസിനോട് സ്ഥിരീകരിച്ചു.

”കിസാൻ മോർച്ചയിൽ കൂടുതൽ യുവാക്കളുടെ പങ്കാളിത്തം ആവശ്യമാണെന്ന് തോന്നിയതിനാലാണ് ഈ വിഭാഗം രൂപീകരിച്ചത്. ആ സമയത്ത് നിരവധി നിയമനങ്ങൾ നടത്തി,” അദ്ദേഹം പറഞ്ഞു. ”ത്യാഗിയോടൊപ്പം മാധ്യമ ഉപദേഷ്ടാവ്, സോഷ്യൽ മീഡിയ ഉപദേഷ്ടാവ്, സെക്രട്ടറി തുടങ്ങിയ തസ്തികകളിലേക്ക് മറ്റ് 20 നിയമനങ്ങളും നടന്നു. “അദ്ദേഹം (ത്യാഗി) മാത്രമല്ല, പുതിയ വിഭാഗത്തിൽ മറ്റ് പലരെയും ഉൾപ്പെടുത്തിയിട്ടുണ്ട്,” ബിജെപി നേതാവ് പറഞ്ഞു.

ഒടുവിൽ, ഒരു പുതിയ ടീം രൂപീകരിച്ചപ്പോൾ, മോർച്ചയിൽ തനിക്കൊരു സ്ഥാനം കണ്ടെത്തുന്നതിൽ ത്യാഗി പരാജയപ്പെട്ടുവെന്ന് നേതാവ് പറഞ്ഞു. മോദിനഗറിൽ നിന്ന് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ത്യാഗി ടിക്കറ്റ് തേടിയിരുന്നെങ്കിലും പരിഗണിച്ചില്ലെന്ന് യുപി ബിജെപിയിലെ മറ്റൊരു വൃത്തം പറഞ്ഞു.

ഒന്നര വർഷത്തോളം ത്യാഗിക്ക് പോലീസ് സംരക്ഷണം പോലും ലഭിച്ചു. ”ഭീഷണിയുണ്ടെന്ന ജില്ലാ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 2018 ഒക്‌ടോബറിനും 2020 ഫെബ്രുവരിക്കും ഇടയിൽ അദ്ദേഹം ചില ‘അഡ്മിനിസ്‌ട്രേഷന്റെ ഭാഗമായതിനാൽ’ സുരക്ഷ നൽകി. 2020 ഫെബ്രുവരിക്ക് ശേഷം സുരക്ഷ നീക്കം ചെയ്തു. ഇതിന്റെ രേഖകൾ സർക്കാരിന് നൽകിയിട്ടുണ്ട്,” ഗാസിയാബാദിലെ സീനിയർ പൊലീസ് സൂപ്രണ്ട് ജി. മുനിരാജ് ഇന്ത്യൻ എക്‌സ്പ്രസിനോട് പറഞ്ഞു.

ത്യാഗി ബിജെപി പ്രസിഡന്റ് ജെ.പി.നദ്ദ, മുൻ യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ എന്നിവരോടൊപ്പം വേദിയിൽ നിന്ന് വിജയ് സങ്കൽപ് റാലിയെ അഭിസംബോധന ചെയ്യുന്നതായി 2019 ൽ ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്ത ഫോട്ടോകളിൽ കാണാം. പല പോസ്റ്റുകളിലും #Elections2019, #BJPIndia, #BJPMission4UP എന്നിങ്ങനെയുള്ള ഹാഷ് ടാഗുകൾ ഉണ്ട്.

ഗ്രാൻഡ് ഒമാക്സ് സംഭവത്തിന് ശേഷം ത്യാഗിയുമായുള്ള ബന്ധം ബിജെപി നിഷേധിച്ചു. ”ഈ മനുഷ്യന് ഞങ്ങളുടെ പാർട്ടിയുമായി ബന്ധമില്ലെന്ന് ഞാൻ ഉറപ്പ് പറയുന്നു. ഒരു പാർട്ടി നേതാവിനൊപ്പം ഫോട്ടോ എടുത്തിട്ടുണ്ടാകും; അതൊരു പ്രത്യേക പ്രശ്നമാണ്. കഴിഞ്ഞ 49 വർഷമായി ഞാൻ നോയിഡയിലാണ് താമസിക്കുന്നത്. ത്യാഗിയുടെ നടപടികൾ പാർട്ടിക്ക് അംഗീകരിക്കാനാകില്ല. പാർട്ടി മുഴുവൻ പെൺകുട്ടിക്കൊപ്പം നിൽക്കുന്നു; എന്റെ സഹോദരിമാരെയും പെൺമക്കളെയും പോലെയുള്ള സ്ത്രീകൾ സംരക്ഷിക്കപ്പെടണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. പാർട്ടി ദേശീയ അധ്യക്ഷൻ ജെ.പി.നദ്ദയും സംഭവം ഗൗരവമായി എടുത്തിട്ടുണ്ട്,” ഗൗതം ബുദ്ധ് നഗറിൽ നിന്നുള്ള ബിജെപി എംപി ഡോ. മഹേഷ് ശർമ റസിഡൻഷ്യൽ സൊസൈറ്റി സന്ദർശിച്ചപ്പോൾ പറഞ്ഞതാണിത്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Letter links shrikant tyagi to bjp had police cover for over a year

Best of Express