scorecardresearch

'ഇന്ത്യയിൽ നിന്ന് അകലെയാണെങ്കിലും ഇന്ത്യക്കാരുടെ ഹൃദയത്തോട് ഏറ്റവും അടുത്ത്;' ശുഭാംശുവുമായി സംസാരിച്ച് പ്രധാനമന്ത്രി

മുഴുവൻ രാജ്യത്തിനും അഭിമാനകരമായ നിമിഷമാണിതെന്നും ഗഗൻയാൻ ദൗത്യത്തിലേക്കുള്ള ഒരു ചവിട്ടുപടിയാണെന്നും പ്രധാനമന്ത്രി പറഞ്ഞു

മുഴുവൻ രാജ്യത്തിനും അഭിമാനകരമായ നിമിഷമാണിതെന്നും ഗഗൻയാൻ ദൗത്യത്തിലേക്കുള്ള ഒരു ചവിട്ടുപടിയാണെന്നും പ്രധാനമന്ത്രി പറഞ്ഞു

author-image
WebDesk
New Update
PM Narendra Modi interacted with Group Captain Shubhanshu Shukla

ചിത്രം: എക്സ്

ഡൽഹി: ആക്സിയം -4 ദൗത്യത്തിന്റെ ഭാഗമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ഐ‌എസ്‌എസ്) എത്തിയ ഇന്ത്യൻ ബഹിരാകാശയാത്രികനായ ശുഭാംശു ശുക്ലയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചു. യുഎസ് ആസ്ഥാനമായ ആക്സിയം സ്പേസിന്റെ സ്വകാര്യ വാണിജ്യ ബഹിരാകാശ യാത്രയായ ആക്സിയം -4 ദൗത്യത്തിന്റെ ഭാഗമായാണ് ഐ‌എസ്‌എസിൽ കാലുകുത്തി ശുഭാംശു ചരിത്രം സൃഷ്ടിച്ചത്.

Advertisment

ഇന്ത്യയിൽ നിന്ന് ഏറ്റവും അകലെയാണെങ്കിലും ഇന്ത്യക്കാരുടെ ഹൃദയത്തോട് ഏറ്റവും അടുത്താണ് നിങ്ങളെന്ന് പ്രധാനമന്ത്രി ശുഭാംശുവിനോട് വീഡിയോ സംഭാഷണത്തിൽ പറഞ്ഞു. 'ഇത് എന്റെ മാത്രം യാത്രയല്ല, നമ്മുടെ രാജ്യത്തിന്റെയും യാത്രയാണ്. ഇന്ത്യയെ പ്രതിനിധീകരിക്കുന്നതിൽ ഏറെ അഭിമാനമുണ്ട്,' എന്നായിരുന്നു മറുപടിയായി ശുഭാംശു പറഞ്ഞത്.

Also Read: ഇന്ത്യയ്ക്ക് അഭിമാന നിമിഷം; ശുഭാംശു ശുക്ലയും സംഘവും ബഹിരാകാശ നിലയത്തിൽ പ്രവേശിച്ചു

Advertisment

ജൂൺ 25 ന്, ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെന്ററിലെ ലോഞ്ച് കോംപ്ലക്സ് 39 എയിൽ നിന്ന് സ്‌പേസ് എക്‌സിന്റെ ഡ്രാഗൺ കാപ്‌സ്യൂളിൽ മറ്റു മൂന്ന് ബഹിരാകാശയാത്രികർക്കൊപ്പമായിരുന്നു ശുഭാംശു ശുക്ല ഐ‌എസ്‌എസിലേക്ക് പറന്നത്. 1984-ൽ റഷ്യൻ സോയൂസ് ബഹിരാകാശ പേടകത്തിൽ രാകേഷ് ശർമ്മ നടത്തിയ ഐതിഹാസിക യാത്രയ്ക്കു ശേഷം ഒരു ഇന്ത്യൻ ബഹിരാകാശയാത്രികൻ ബഹിരാകാശത്ത് എത്തുന്നത് ഇതാദ്യമായാണ്.

Also Read:ചരിത്രം കുറിച്ച് ആക്‌സിയം 4 മിഷൻ; കേരളത്തിനും അഭിമാനിക്കാനേറെ

സംഭാഷണത്തിൽ, ശുഭാംശുവിന്റെ നേട്ടത്തെ പ്രധാനമന്ത്രി മോദി പ്രശംസിച്ചു. മുഴുവൻ രാജ്യത്തിനും അഭിമാനകരമായ നിമിഷമാണിതെന്നും ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തിലേക്കുള്ള ഒരു ചവിട്ടുപടിയാണെന്നും പ്രധാനമന്ത്രി സുപ്രധാന നേട്ടത്തെ വിശേഷിപ്പിച്ചു.

Read More: ചാവേർ ആക്രമണം: പാക്കിസ്ഥാനിൽ 13 സൈനികർ കൊല്ലപ്പെട്ടു; 29 പേർക്ക് പരിക്ക്

Isro Spacecraft pm modi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: