/indian-express-malayalam/media/media_files/uploads/2021/09/MID-DAY-meal-1200-1.jpg)
പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: സ്‌കൂൾ വിദ്യാർത്ഥികൾക്കിടയിലെ പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനായി ‘പ്രധാൻ മന്ത്രി മന്ത്രി പോഷണ്‍ ശക്തി നിർമാൻ’ പദ്ധതിക്ക് കേന്ദ്ര സർക്കാർ അംഗീകാരം നൽകി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ബുധനാഴ്ച ചേർന്ന കേന്ദ്ര മന്ത്രിസഭായോഗമാണ് അംഗീകാരം നൽകിയത്.
സ്‌കൂളുകളിൽ നിലവിലുള്ള ഉച്ചഭക്ഷണ പദ്ധതി ഇനി മുതൽ ' പ്രധാൻ മന്ത്രി പോഷണ്‍ ശക്തി നിർമാൻ' എന്ന പേരിലായിരിക്കും അറിയപ്പെടുക.
2021-22 മുതൽ 2025-26 വരെ അഞ്ച് വർഷത്തേക്ക് പദ്ധതിക്കായി ആകെ 1.3 ലക്ഷം കോടി രൂപയാണ് ബജറ്റിൽ നീക്കിവവെച്ചിരിക്കുന്നത്. ഇതിൽ 54061.73 കോടി രൂപ കേന്ദ്ര സർക്കാരും 31,733.17 കോടി രൂപ സംസ്ഥാന സർക്കാരുകളും കേന്ദ്ര ഭരണ പ്രദേശങ്ങളുമാണ് ചെലവഴിക്കുക. ഭക്ഷ്യധാന്യങ്ങൾക്കായി ഏകദേശം 45,000 കോടി രൂപയുടെ അധികച്ചെലവും കേന്ദ്രം വഹിക്കുമെന്ന് സർക്കാർ പ്രസ്താവനയിൽ പറഞ്ഞു.
11.20 ലക്ഷം സ്കൂളുകളിലെ 11.80 കോടി കുട്ടികൾക്ക് ഈ പദ്ധതിയുടെ ഗുണം ലഭിക്കുമെന്ന് കേന്ദ്ര സർക്കാർ പറയുന്നു. സർക്കാർ, സർക്കാർ-എയ്ഡഡ് സ്കൂളുകളിൽ പഠിക്കുന്ന ഒന്ന് മുതൽ എട്ട് വരെ ക്ലാസുകളിലെ എല്ലാ വിദ്യാർത്ഥികൾക്കും പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിക്കും.
Another step towards eradicating malnutrition in the country!
— MyGovIndia (@mygovindia) September 29, 2021
The cabinet approves the continuation of the PM Poshan Shakti Nirman in schools for the next five years. #CabinetDecisionspic.twitter.com/wfcPVygP5m
പദ്ധതി നടപ്പാക്കുന്നതിന് കർഷക ഉത്പാദക സംഘടനകളുടെയും (എഫ്പിഒ) വനിതാ സ്വയംസഹായ സംഘങ്ങളുടെയും പങ്കാളിത്തം പ്രോത്സാഹിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ ട്വിറ്ററിലൂടെ അറിയിച്ചു.
പദ്ധതിയിലൂടെ ആദിവാസി ജില്ലകളിലും അനീമിയ കൂടുതലുള്ള ജില്ലകളിലും കൂടുതൽ പോഷകാഹാരം നൽകുമെന്നും മന്ത്രി പറഞ്ഞു. പ്രാദേശിക പാചകരീതികളും സംസ്കാരവും പ്രോത്സാഹിപ്പിക്കുന്നതിന് പാചക മത്സരങ്ങൾ പ്രോത്സാഹിപ്പിക്കുമെന്നും," ട്വീറ്റിൽ കൂട്ടിച്ചേർത്തു.
Also Read: കോൺഗ്രസിൽ പ്രസിഡന്റില്ല, ആരാണ് തീരുമാനമെടുക്കുന്നതെന്ന് അറിയില്ല; കടുത്ത വിമർശവുമായി കപിൽ സിബൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.