കോൺഗ്രസിൽ പ്രസിഡന്റില്ല, ആരാണ് തീരുമാനമെടുക്കുന്നതെന്ന് അറിയില്ല; കടുത്ത വിമർശവുമായി കപിൽ സിബൽ

“പാർട്ടി നേതൃത്വവുമായി അടുപ്പമുള്ളവർ വിട്ടുപോയി. അവരുമായി അടുപ്പമുള്ളവരായി അവർ കരുതാത്തവർ ഇപ്പോഴും അവരോടൊപ്പം നിൽക്കുന്നു, ”സിബൽ പറഞ്ഞു

Kapil Sibal, Sibal on Congress, Sibal on Punjab Congress crisis, Sibal on G-23 leaders, Congress G-23 leaders, Punjab news, Indian Express, കപിൽ സിബൽ, പഞ്ചാബ്, കോൺഗ്രസ്, ചരൺജിത് സിങ് ചാന്നി, സിദ്ദു, malayalam news, news in malayalam, malayalam latest news, latest news in malayalam, ie malayalam
കപിൽ സിബൽ

ന്യൂഡൽഹി: അടുത്ത വർഷം ആദ്യം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പഞ്ചാബിൽ കോൺഗ്രസിൽ പുതിയ പ്രതിസന്ധി ഉടലെടുത്ത സാഹചര്യത്തിൽ പാർട്ടി നേതൃത്വത്തിനെതിരെ വിമർശനവുമായി മുതിർന്ന നേതാവ് കപിൽ സിബൽ. ജി -23 നേതാക്കൾ ഒരിക്കലും പാർട്ടി വിട്ട് മറ്റെവിടെയെങ്കിലും പോകില്ലെന്നും സിബൽ പറഞ്ഞു.

പപാർട്ടിയിൽ സമൂല മാറ്റം ആവശ്യപ്പെട്ട് കോൺഗ്രസ്‌ ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിക്ക് കഴിഞ്ഞ വർഷം കത്തെഴുതിയ 23 നേതാക്കളിൽ ഒരാളാണ് കപിൽ സിബൽ. പഞ്ചാബിൽ ഐക്യത്തോടെ തുടരാൻ കോൺഗ്രസ് ശ്രമിക്കണമെന്നും അതിർത്തി സംസ്ഥാനമായ പഞ്ചാബിലെ ഏത് കലാപവും ഐഎസ്ഐക്കും പാക്കിസ്ഥാനും നേട്ടമുണ്ടാക്കുമെന്നും സിബൽ പറഞ്ഞു.

“കഴിഞ്ഞ വർഷം ഓഗസ്റ്റിൽ കത്ത് എഴുതിയ കോൺഗ്രസുകാർക്കു വേണ്ടി ഞാൻ നിങ്ങളോട് (മാധ്യമങ്ങളോട്) സംസാരിക്കുന്നു.നേതൃത്വം കൈക്കൊള്ളുന്ന പ്രവർത്തനങ്ങൾക്കായി കാത്തിരിക്കുന്നു. ഞങ്ങൾ (ജി -23 നേതാക്കൾ) പാർട്ടി വിട്ട് മറ്റെവിടെയെങ്കിലും പോകുന്നവരല്ല. അത് വിരോധാഭാസമാണ്. പാർട്ടി നേതൃത്വവുമായി അടുപ്പമുള്ളവർ വിട്ടുപോയി. അവരുമായി അടുപ്പമുള്ളവരായി അവർ കരുതാത്തവർ ഇപ്പോഴും അവരോടൊപ്പം നിൽക്കുന്നു, ”സിബൽ പറഞ്ഞതായി എഎൻഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

Also Read: പാർട്ടി പ്രത്യയശാസ്ത്രമാണ് പരമോന്നതം; സിദ്ദുവിനെ ചർച്ചയ്ക്ക് ക്ഷണിച്ചതായി ചരൺജിത് സിംഗ് ചാന്നി

“ഞങ്ങളുടെ പാർട്ടിയിൽ പ്രസിഡന്റില്ല, അതിനാൽ ആരാണ് തീരുമാനങ്ങൾ എടുക്കുന്നതെന്ന് ഞങ്ങൾക്ക് അറിയില്ല. നമുക്കറിയാം, എന്നിട്ടും നമുക്കറിയില്ല. എന്റെ മുതിർന്ന സഹപ്രവർത്തകരിൽ ഒരാൾ ഒരുപക്ഷേ ഒരു സിഡബ്ല്യുസി വിളിച്ചുചേർക്കാൻ കോൺഗ്രസ് പ്രസിഡന്റിന് കത്തെഴുതുമെന്ന് ഞാൻ വിശ്വസിക്കുന്നു. അങ്ങനെ നമ്മൾ എന്തുകൊണ്ടാണ് ഈ അവസ്ഥയിൽ ഉള്ളതെന്ന് ഒരു ചർച്ച നടത്താം,” സിബൽ പറഞ്ഞു.

“എല്ലാവർക്കും ഒരു കാര്യം വ്യക്തമായിരിക്കണം. ഞങ്ങൾ ‘ജി ഹുസൂർ -23’ അല്ല. ഞങ്ങൾ സംസാരിച്ചുകൊണ്ടേയിരിക്കും. ഞങ്ങൾ ഞങ്ങളുടെ ആവശ്യങ്ങൾ ആവർത്തിക്കുന്നത് തുടരും … പാർട്ടിയെ എങ്ങനെ ശക്തിപ്പെടുത്താമെന്ന് രാജ്യത്തെ ഓരോ കോൺഗ്രസ് നേതാവും ചിന്തിക്കണം. വിട്ടുപോയവർ തിരിച്ചുവരണം, കാരണം കോൺഗ്രസിന് മാത്രമേ ഈ റിപ്പബ്ലിക്കിനെ രക്ഷിക്കാനാകൂ.”

“കോൺഗ്രസ് പാർട്ടിക്ക് ഇത്തരത്തിൽ സംഭവിക്കുന്ന ഒരു അതിർത്തി സംസ്ഥാനം എന്നാൽ എന്താണ്? ഇത് ഐഎസ്ഐക്കും പാകിസ്താനും നേട്ടമാണ്. പഞ്ചാബിന്റെ ചരിത്രവും അവിടെ തീവ്രവാദത്തിന്റെ ഉയർച്ചയും ഞങ്ങൾക്കറിയാം … അവർ ഐക്യത്തോടെ തുടരുന്നുവെന്ന് കോൺഗ്രസ് ഉറപ്പാക്കണം,” സിബൽ പറഞ്ഞു.

പഞ്ചാബ് കോൺഗ്രസിലെ പുതിയ പ്രശ്നങ്ങളുടെ പശ്ചാത്തലത്തിലാണ് സിബലിന്റെ പ്രസ്താവന. നവജ്യോത് സിംഗ് സിദ്ദു പാർട്ടി സംസ്ഥാന പ്രസിഡന്റ് സ്ഥാനം ചൊവ്വാഴ്ച രാജിവച്ചിരുന്നു. ക്യാപ്റ്റൻ അമരീന്ദർ സിംഗ് മുഖ്യമന്ത്രി സ്ഥാനം ഒഴിയുകയും പുതിയ മുഖ്യമന്ത്രിയായി ചരൺജിത് സിങ് ചാന്നി അധികാരമേൽക്കുകയും ചെയ്ത് ദിവസങ്ങൾക്ക് ശേഷമാണ് പുതിയ സംഭവ വികാസം.

Also Read: പഞ്ചാബ്: സിദ്ദു കോൺഗ്രസ് പ്രസിഡന്റ് സ്ഥാനം രാജിവച്ചു; അമരീന്ദർ ഡൽഹിയിൽ

ജൂലൈ 19 ന് പിപിസിസി തലവനായി നിയമിതനായ സിദ്ധു, അമരീന്ദർ സിങ്ങിന്റെ പിൻഗാമിയായി ചരൺജിത് സിംഗ് ചന്നിയുടെ നേതൃത്വത്തിലുള്ള പുതിയ സർക്കാരിൽ മന്ത്രിമാർക്ക് വകുപ്പുകൾ അനുവദിച്ചതിന് ശേഷം രാജിവയ്ക്കുകയായിരുന്നു. സിദ്ദുവിന്റെ രാജിക്ക് പിന്നാലെ മന്ത്രി റസിയ സുൽത്താനയും അദ്ദേഹത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രാജിവച്ചു. അവരുടെ ഭർത്താവ്, മുൻ ഡിജിപി മുഹമ്മദ് മുസ്തഫ, സിദ്ദുവിന്റെ മുഖ്യ ഉപദേഷ്ടാക്കളിൽ ഒരാളാണ്.

മുഖ്യമന്ത്രി ചരൺജിത് സിങ് ചാന്നി സിദ്ദുവിനോട് സംസാരിച്ചതായും സംഭാഷണത്തിന് ക്ഷണിച്ചതായും പറഞ്ഞിരുന്നു. “പാർട്ടി അധ്യക്ഷനാണ് കുടുംബത്തിന്റെ തലവൻ. കുടുംബത്തിനുള്ളിലെ കാര്യങ്ങൾ തലവൻ ചർച്ച ചെയ്യണം. ഞാൻ ഇന്ന് സിദ്ദു സാഹിബുമായി സംസാരിച്ചിട്ടുണ്ട്, അദ്ദേഹത്തെ സംഭാഷണത്തിനായി ക്ഷണിച്ചു. പാർട്ടിയുടെ പ്രത്യയശാസ്ത്രം പരമോന്നതമാണെന്നും ഒരു സർക്കാർ ആ പ്രത്യയശാസ്ത്രത്തെ പിന്തുടരുന്നുവെന്നും ഞാൻ അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന് എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ അത് നമുക്ക് സംസാരിക്കാം എന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ട്,” ചാന്നി പറഞ്ഞു.

സ്വന്തം പാർട്ടിയുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നിട്ടും, സിബൽ ബിജെപിയുടെ കടുത്ത വിമർശകനായി തുടർന്നു. ഈ വർഷം ആദ്യം, സിബൽ ബിജെപിയിൽ ചേരുന്ന വാർത്ത നിഷേധിച്ചിരുന്നു.

“ഞങ്ങൾ യഥാർത്ഥ കോൺഗ്രസുകാരാണ്, എന്റെ മൃതശരീരം പോലും ബിജെപിയിൽ ചേരുന്നതിനെക്കുറിച്ച് ഞാൻ ചിന്തിക്കില്ല. കോൺഗ്രസ് നേതൃത്വം എന്നോട് പുറത്തുപോവാൻ പറഞ്ഞാൽഅങ്ങനെയാകാം. അതിന്റെ അടിസ്ഥാനത്തിൽ പാർട്ടി വിടാൻ ഞാൻ ആലോചിച്ചേക്കാം, പക്ഷേ ബിജെപിയിൽ ചേരില്ല,” എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

Also Read: കനയ്യ കുമാര്‍ ബിഹാര്‍ കോണ്‍ഗ്രസിന്റെ രക്ഷകനാവുമോ? പ്രതീക്ഷയില്‍ നേതൃത്വം

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Punjab crisis congress g23 leaders kapil sibal

Next Story
പാർട്ടി പ്രത്യയശാസ്ത്രമാണ് പരമോന്നതം; സിദ്ദുവിനെ ചർച്ചയ്ക്ക് ക്ഷണിച്ചതായി ചരൺജിത് സിംഗ് ചാന്നിCharanjit Singh Channi, Charanjit Singh Channi Punjab CM, Channi Punjab CM, Next Punjab CM, Amarinder resignation, Punjab Congress crisis Live, Punjab CM resignation, Punjab Congress live, Amarinder Singh resignation, Amarinder Singh resignation live updates, Punjab Congress resignation live updates, indian express, ചരൺജിത് സിങ് ചാന്നി, പഞ്ചാബ്, പഞ്ചാബ് മുഖ്യമന്ത്രി, മുഖ്യമന്ത്രി, malayalam news, malayalam latest news, news in malayalam, latest news in malayalam, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com