scorecardresearch

Narendra Modi Addresses Nation: രാജ്യത്ത് ലോക്ക്ഡൗണ്‍ മേയ് മൂന്ന് വരെ നീട്ടി

19 ദിവസത്തേക്ക് കൂടിയാണ് ലോക്ക്ഡൗണ്‍ ഇപ്പോൾ നീട്ടിയിരിക്കുന്നത്

19 ദിവസത്തേക്ക് കൂടിയാണ് ലോക്ക്ഡൗണ്‍ ഇപ്പോൾ നീട്ടിയിരിക്കുന്നത്

author-image
WebDesk
New Update
Narendra Modi Addresses Nation: രാജ്യത്ത് ലോക്ക്ഡൗണ്‍ മേയ് മൂന്ന് വരെ നീട്ടി

ന്യൂഡൽഹി: കോവിഡ്-19 വൈറസ് വ്യാപനത്തെ ചെറുക്കാൻ രാജ്യത്ത് നടപ്പിലാക്കിയ 21 ദിവസത്തെ ലോക്ക്ഡൗണ്‍ നീട്ടി. മേയ് മൂന്ന് വരെയാണ് ലോക്ക്ഡൗണ്‍ നീട്ടിയത്.  ഇന്നു രാവിലെ പത്തിനു രാജ്യത്തെ അഭിസംബോധന ചെയ്‌ത് സംസാരിക്കുമ്പോൾ ആണ് പ്രധാനമന്ത്രി ലോക്ക്ഡൗണ്‍ നീട്ടിയതായി പ്രഖ്യാപിച്ചത്. ഏപ്രിൽ 20 വരെ രാജ്യത്ത് കർശന നിയന്ത്രണങ്ങൾ തുടരുമെന്നും അതിനുശേഷം സ്ഥിതിഗതികൾ വിലയിരുത്തി ഇളവുകൾ കൊണ്ടുവരാമെന്നും പ്രധാനമന്ത്രി പറഞ്ഞു. 19 ദിവസത്തേക്ക് കൂടിയാണ് ലോക്ക്ഡൗണ്‍ ഇപ്പോൾ നീട്ടിയിരിക്കുന്നത്. സാമൂഹിക അകലം പാലിക്കൽ മാത്രമാണ് കോവിഡിനെ നേരിടാനുള്ള പ്രതിവിധിയെന്ന് പ്രധാനമന്ത്രി പറഞ്ഞു.

Advertisment

Read Also: Horoscope Today April 14, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

അതേസമയം, രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുകയാണ്. മഹാരാഷ്ട്രയിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 2334 ആയി. മുംബെെയിൽ മാത്രം കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 100 ആയി. സംസ്ഥാനത്ത് അതീവ ജാഗ്രത തുടരുകയാണ്. മുംബെെയിൽ മാത്രം ഇതുവരെ 1549 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് കഴിഞ്ഞ രണ്ട് ആഴ്‌ചയായി 25 ജില്ലകളിൽ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്‌തിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 15 സംസ്ഥാനങ്ങളിലെ 25 ജില്ലകളിലാണ് കഴിഞ്ഞ രണ്ട് ആഴ്‌ചയായി പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യാത്തത്.

Advertisment

രാജ്യത്ത് കോവിഡ്-19 ബാധിച്ചവരുടെ എണ്ണം 10,000 കടന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കനുസരിച്ച് രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 10,363 ആയി. 339 പേർ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചു. രാജ്യത്ത് ഇപ്പോൾ ചികിത്സയിലുള്ള 8,988 പേരാണ്. 1035 പേർക്ക് രോഗം ഭേദപ്പെട്ടു. രാജ്യത്ത് അതീവ ജാഗ്രത തുടരുകയാണ്. ലോകത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 20 ലക്ഷത്തിലേക്ക് അടുക്കുകയാണ്. ലോകത്ത് കൊറോണ ബാധിരായവരുടെ എണ്ണം 19.18ലക്ഷം ആണ്. മരണ സംഖ്യ 1,19,483 ആയി. നിലവില്‍ അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ സ്ഥിരീകരിച്ചത്. അമേരിക്കയിൽ മാത്രം ആറ് ലക്ഷം പേർക്ക് രോഗം സ്ഥിരീകരിച്ചു. കോവിഡ് ബാധിച്ച് 23,000 പേർക്ക് അമേരിക്കയിൽ ജീവൻ നഷ്ടപ്പെട്ടു.

Read Also: കോവിഡ്-19: സൗജന്യ ഭക്ഷണ വിതരണവുമായി ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി കമ്പനികൾ; ക്രൗഡ് ഫണ്ടിങ് വഴി സംഭാവന നൽകാം

തമിഴ്‌നാട്ടിലും സ്ഥിതി അതീവ ഗുരുതരമാണ്. ഇതുവരെ 1,173 പേർക്ക് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചു. ചെന്നെെയിലെ കോവിഡ് ബാധിതരുടെ എണ്ണം 200 കടന്നു. 17 ജില്ലകളെ റെഡ് സോണായി കണക്കാക്കി. ഇവിടെ നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാകും. സംസ്ഥാനത്ത് സമ്പൂർണ അടച്ചുപൂട്ടൽ ഏപ്രിൽ 30 വരെ തുടരാൻ ധാരണയായിട്ടുണ്ട്. മാർച്ച് 25 നാണ് രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് 21 ദിവസത്തെ ലോക്ക്ഡൗൺ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്.

Read in English Here 

Live Blog














Highlights

    12:29 (IST)14 Apr 2020

    വിമാന സർവീസ് ഉണ്ടാകില്ല

    രാജ്യത്ത് വിമാന സർവീസുകളും ഇക്കാലയളവിൽ ഉണ്ടാകില്ലെന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയം അറിയിച്ചു. മേയ് മൂന്ന് വരെയുള്ള ആഭ്യന്തര-രാജ്യാന്തര സർവീസുകൾ റദ്ദാക്കിയതായി സിവിൽ ഏവിയേഷൻ മന്ത്രാലയം വ്യക്തമാക്കി.

    12:29 (IST)14 Apr 2020

    12:28 (IST)14 Apr 2020

    ട്രെയിൻ സർവീസുകൾ റദ്ദാക്കി

    കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് നടപ്പിലാക്കിയ ലോക്ക്ഡൗണ്‍ നീട്ടിയതോടെ ട്രെയിൻ സർവീസുകൾ ഉടൻ പുനഃരാരംഭിക്കില്ലെന്ന് വ്യക്‌തമാക്കി ഇന്ത്യൻ റെയിൽവെ. മേയ് മൂന്ന് വരെ പാസഞ്ചർ ട്രെയിൻ സർവീസുകൾ ഉണ്ടാകില്ലെന്ന് റെയിൽവെ വ്യക്‌തമാക്കി. ലോക്ക്ഡൗണ്‍ 19 ദിവസത്തേക്ക് കൂടി നീട്ടിയിരിക്കുകയാണ്. മേയ് മൂന്നിനാണ് ലോക്ക്ഡൗണ്‍ ഇനി അവസാനിക്കുക. രാജ്യത്ത് കടുത്ത നിയന്ത്രണങ്ങൾ തുടരേണ്ട സാഹചര്യമുള്ളതിനാലാണ് ട്രെയിൻ സർവീസുകൾ ഉടൻ പുനഃരാരംഭിക്കാത്തത്. അതേസമയം, ചരക്കുനീക്ക സർവീസുകൾ പതിവുപോലെ ഉണ്ടായിരിക്കും. മുൻകൂട്ടിയുള്ള ടിക്കറ്റ് ബുക്കിങ് റെയിൽവെ റദ്ദാക്കിയിട്ടുണ്ട്. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ അഡ്വാൻസ് ബുക്കിങ് ഉണ്ടായിരിക്കുന്നതല്ല.

    10:46 (IST)14 Apr 2020

    സംസ്ഥാനങ്ങളെ അഭിനന്ദിച്ച് പ്രധാനമന്ത്രി

    കോവിഡ് പ്രതിരോധത്തിൽ സംസ്ഥാന സർക്കാരുകൾ മികച്ച പ്രവർത്തനം നടത്തിയെന്ന് പ്രധാനമന്ത്രി. സംസ്ഥാന സർക്കാരുകളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. 

    10:22 (IST)14 Apr 2020

    മികച്ച രീതിയിൽ പ്രവർത്തിച്ചു

    കോവിഡിനെതിരെ ഇന്ത്യ മികച്ച രീതിയിൽ പ്രവർത്തിച്ചെന്ന് പ്രധാനമന്ത്രി. മറ്റ് രാജ്യങ്ങളിൽ നിന്നു വ്യത്യസ്തമായി ഇന്ത്യ ഉചിതമായ നടപടികൾ സ്വീകരിച്ചെന്നും പ്രധാനമന്ത്രി 

    10:21 (IST)14 Apr 2020

    മുഖ്യമന്ത്രിമാരുമായുള്ള ചർച്ചയ്‌ക്ക് ശേഷമാണ് നിർണായക തീരുമാനം

    ലോക്ക്ഡൗണ്‍ നീട്ടുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നേരത്തെ ചർച്ച നടത്തിയിരുന്നു. വീഡിയോ കോൺഫറൻസിങ് വഴിയായിരുന്നു ചർച്ച. മിക്ക മുഖ്യമന്ത്രിമാരും ലോക്ക്ഡൗണ്‍ നീട്ടണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് ഇപ്പോൾ ലോക്ക്ഡൗണ്‍ നീട്ടാൻ കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്. 

    10:17 (IST)14 Apr 2020

    ലോക്ക്ഡൗണ്‍ മേയ് മൂന്ന് വരെ നീട്ടി

    കോവിഡ് വ്യാപനത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് ലോക്ക്ഡൗണ്‍ മേയ് മൂന്ന് വരെ നീട്ടി. പ്രധാനമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. സാമൂഹിക അകലം പാലിക്കുന്നതാണ് കോവിഡിനെ പ്രതിരോധിക്കാനുള്ള ഏകവഴിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. നേരത്തെ പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ക്ഡൗണ്‍ ഇന്ന് പൂർത്തിയാകാനിരിക്കെയാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. 

    10:13 (IST)14 Apr 2020

    സാമൂഹിക അകലം പാലിക്കൽ പ്രധാനം

    കോവിഡിനെ പ്രതിരോധിക്കാൻ സാമൂഹിക അകലം പാലിക്കുന്നതാണ് ഏറ്റവും പ്രധാനമെന്ന് നരേന്ദ്ര മോദി. 

    10:12 (IST)14 Apr 2020

    അംബേദ്കറെ അനുസ്മരിച്ചു

    ഭരണഘടനാ ശിൽപി ബി.ആർ.അംബേദ്കറെ സ്മരിച്ച് പ്രധാനമന്ത്രി. ഇന്ന് അംബേദ്കർ ജയന്തിയാണ്. 

    10:11 (IST)14 Apr 2020

    പാേരാട്ടം തുടരും

    കോവിഡിനെതിരായ പോരാട്ടം തുടരുമെന്ന് പ്രധാനമന്ത്രി. ജനങ്ങൾ സഹകരിച്ചതുകൊണ്ടാണ് കോവിഡ് പ്രതിരോധം ശക്തമായി മുന്നോട്ടു കൊണ്ടുപോകാൻ സാധിച്ചതെന്ന് പ്രധാനമന്ത്രി പറഞ്ഞു

    10:11 (IST)14 Apr 2020

    രാജ്യത്തെ ജനങ്ങൾക്ക് അഭിവാദ്യമർപ്പിച്ച് പ്രധാനമന്ത്രി

    രാജ്യത്തെ ജനങ്ങൾക്ക് അഭിവാദ്യമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി 

    Narendra Modi Corona Covid

    Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

    Follow us: